Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നേ മൂന്ന് ദിവസം കൊണ്ട് ഇന്ത്യ ലോകകപ്പ് നേടും: ദ്രാവിഡ്

ദില്ലി: മൂന്നേ മൂന്ന് ദിവസം നല്ല ക്രിക്കറ്റ് കളിച്ചാല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നിലനിര്‍ത്താമെന്ന് ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യ ലോകകപ്പ് നിലനിര്‍ത്താന്‍ വലിയ സാധ്യതകളുണ്ട്. ഇഷ്ടം പോലെ മാച്ച് വിന്നര്‍മാര്‍ നമ്മുടെ ടീമിലുണ്ട്. ലോകകപ്പിന്റെ ഇത്തവണത്തെ ഫോര്‍മാറ്റ് വെച്ചുനോക്കുമ്പോള്‍ ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത് വലിയ പ്രശ്‌നമുള്ള കാര്യമല്ല.

പിന്നീട് അങ്ങോട്ട് നോക്കൗട്ട് മാച്ചുകളാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി പിന്നെ ഫൈനല്‍. ഈ മൂന്ന് കളികളിലും മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ കപ്പ് വീണ്ടും ഇന്ത്യയുടെ കൈയ്യിലിരിക്കും - രാഹുല്‍ ദ്രാവിഡ് പറയുന്ന സാധ്യത ഇതാണ്. മൂന്ന് മത്സരങ്ങള്‍ കളിച്ചു ജയിക്കാനുള്ള മാച്ച് വിന്നര്‍മാര്‍ ഇന്ത്യയ്ക്കുണ്ട് എന്നത് ദ്രാവിഡിന്റെ വാക്കുകള്‍ക്ക് ബലം പകരുന്നു.

rahul-dravid

കളിയുടെ ഫലം എന്താകണമെന്ന് തീരുമാനിക്കാന്‍ പറ്റുന്ന തരത്തിലുള്ള ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. വിരാട് കോലിയെപ്പോലെ നിലവാരമുള്ള കളിക്കാര്‍ നമുക്കുണ്ട്. വേറെയുമുണ്ട് മാച്ച് വിന്നര്‍മാര്‍. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പറ്റുന്നവരാണ് ഇവര്‍. ബൗളിംഗ് ശക്തിപ്പെടാതെ ഈ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ നടക്കാന്‍ പോകുന്നില്ലെന്ന് രാഹുല്‍ ദ്രാവിഡും സമ്മതിക്കുന്നുണ്ട്.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഇന്ത്യയെക്കൂടാതെ ദ്രാവിഡിന്റെ ഫേവറിറ്റുകള്‍. ശ്രീലങ്കയുടെ സാധ്യതതയും പറയാന്‍ പറ്റില്ല. ഇതില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. മൂന്ന് ലോകകപ്പുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡിന് ലോകകിരീടം നേടാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. 2003 ല്‍ ഫൈനല്‍ വരെ എത്തിയതാണ് ദ്രാവിഡിന്റെ മികച്ച നേട്ടം.

Story first published: Wednesday, January 21, 2015, 12:45 [IST]
Other articles published on Jan 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+