വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്ക് ടെസ്റ്റില്‍ കംഗാരു ഫ്രൈ ഒരുക്കാം!! ഇംഗ്ലീഷ് പര്യടനം മറക്കരുത്, വേണം ചില മാറ്റങ്ങള്‍

നാലു ടെസ്റ്റുകളാണ് ഇന്ത്യ ഓസ്‌ട്രേലിയക്കിരേ കളിക്കുക

By Manu
നാട്ടിലെ പിച്ചുകളില്‍ പുലി വിദേശ പിച്ചുകളില്‍ എലി | OneaIndia Malayalam

മുംബൈ: നാട്ടിലെ പിച്ചുകളില്‍ പുലികളായ ടീം ഇന്ത്യ പക്ഷെ വിദേശ പിച്ചുകളില്‍ പലപ്പോഴും കടലാസ് പുലിയാവുന്നവെന്ന ദുഷ്‌പേരുള്ളവരാണ്. ഏറ്റവും അവസാനമായി നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ദയനീയമായാണ് ഇന്ത്യ കീഴടങ്ങിയത്. ലോക ഒന്നാം റാങ്കുകാരെന്ന തലയെടുപ്പോടെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ടു മടങ്ങിയിരുന്നു.

10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍... അത് ധോണില്ല!! തന്റെ നാട്ടുകാരനെന്ന് ദാദ10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍... അത് ധോണില്ല!! തന്റെ നാട്ടുകാരനെന്ന് ദാദ

2019 ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവരുടേത്!! കാത്തിരിക്കുന്നത് നാഴികക്കല്ലുകള്‍... കോലിക്കൊപ്പം ഷമിയും 2019 ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവരുടേത്!! കാത്തിരിക്കുന്നത് നാഴികക്കല്ലുകള്‍... കോലിക്കൊപ്പം ഷമിയും

ഇംഗ്ലീഷ് പരീക്ഷയ്ക്കു ശേഷം ഇന്ത്യവീണ്ടുമൊരു കടുപ്പമേറിയ പര്യടനത്തിനു തയ്യാറെടുക്കുകയാണ്. ഇത്തവണ വമ്പന്‍മാരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ നേരിടുകയെന്ന വെല്ലുവിളിയാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമീപനത്തില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിയുകയുള്ളൂ.

അച്ചടക്കത്തോടെയുള്ള ബാറ്റിങ്

അച്ചടക്കത്തോടെയുള്ള ബാറ്റിങ്

പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വീക്കനെസ് ബാറ്റിങ് തന്നെയാണ്. ഇംഗ്ലണ്ടില്‍ പേസര്‍മാര്‍ മനോഹരമായി പന്തെറിഞ്ഞിട്ടും ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് ഇന്ത്യയെ ചതിച്ചത്. ബാറ്റ്‌സ്മാന്‍മാര്‍ കഴിവിനൊത്ത പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇംഗ്ലണ്ടില്‍ അദ്ഭുതങ്ങള്‍ കാണിക്കാന്‍ ഇന്ത്യക്കാവുമായിരുന്നു.
ഓസ്‌ട്രേലിയയിലും ബാറ്റ്‌സ്മാന്‍മാര്‍ക്കായിരിക്കും സമ്മര്‍ദ്ദം. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച തുടക്കം നല്‍കിയാല്‍ ഓസ്‌ട്രേലിയയില്‍ വലിയ സ്‌കോറുകള്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കാവും. ക്യാപ്റ്റന്‍ വിരാട് കോലിയൊഴികെ ബാറ്റിങില്‍ മറ്റുള്ളവര്‍ കൂടി കഴിവിനൊത്ത പ്രകടനം നടത്തിയാല്‍ 400, 450 സ്‌കോര്‍ നേടി ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, ഇന്ത്യന്‍ ബൗളിങ് നിര നാട്ടില്‍ മാത്രമല്ല വിദേശത്തും ഉജ്ജ്വലമായാണ് പന്തെറിയുന്നത്.

ശരിയായ ടീം സെലക്ഷന്‍

ശരിയായ ടീം സെലക്ഷന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം സെലക്ഷനിലെ പാളിച്ചകളും ഇന്ത്യക്കു വിനയായിരുന്നു. സ്പിന്നിനെ തുണയ്ക്കാത്ത ലോര്‍ഡ്‌സിലെ പിച്ചില്‍ കുല്‍ദീപ് യാദവിനെ കളിപ്പിച്ചത് ഇന്ത്യക്കു കനത്ത തിരിച്ചടിയാണ് നല്‍കിയത്. മല്‍സരത്തില്‍ വെറും ഒമ്പതോവര്‍ മാത്രമേ കുല്‍ദീപ് പന്തെറിഞ്ഞുള്ളൂ. വിക്കറ്റ് വീഴ്ത്താന്‍ ശേഷിയുള്ള ഉമേഷ് യാദവിനെ പുറത്തിരുത്തിയാണ് അന്ന് ഇന്ത്യ ഇത്തരമൊരു റിസ്‌കെടുത്തത്. ഇതു കൂടാതെ പരിക്ക് ഭേദമാവാതിരുന്നിട്ടും സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിച്ചത് ഇന്ത്യക്കു തിരിച്ചടി നല്‍കി.
ഓസ്‌ട്രേലിയയില്‍ ശരിയായ ടീം സെലക്ഷന്‍ ഇന്ത്യക്കു നിര്‍ണായകമാണ്. ഇവിടെയുള്ള പിച്ചില്‍ നേരത്തേ നടന്ന പര്യടനത്തില്‍ തിളങ്ങിയ മുരളി വിജയിയെപ്പോലുള്ളവര്‍ ഇത്തവണ തീര്‍ച്ചയായും ടീമിലെത്തേണ്ടതുണ്ട്.

റിഷഭ് പന്തിനെ നിലനിര്‍ത്തണം

റിഷഭ് പന്തിനെ നിലനിര്‍ത്തണം

യുവതാരം റിഷഭ് പന്തും വെറ്ററന്‍ പാര്‍ഥീവ് പട്ടേലുമാണ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. എന്നാല്‍ പാര്‍ഥീവിനു പകരം പന്തിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാവും ഇന്ത്യക്കു ഗുണം ചെയ്യുക. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പന്ത് സെഞ്ച്വറിയുമായി മിന്നിയിരുന്നു.
അറ്റാക്കിങ് ബാറ്റ്‌സ്മാനായ പന്ത് ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ തിളങ്ങാന്‍ മിടുക്കുള്ളതാരമാണ്. വിക്കറ്റ്കീപ്പിങില്‍ ഇനിയും മെച്ചപ്പെടാനുണ്ടെങ്കിലും ബാറ്റിങില്‍ പന്തിന്റെ മികവില്‍ ആര്‍ക്കും ആശങ്കയില്ല. ലോവര്‍ ഓര്‍ഡര്‍ ബാറ്റിങില്‍ പന്തിനെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഇന്ത്യയെ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സ്ഹായിക്കും.

Story first published: Tuesday, November 13, 2018, 12:37 [IST]
Other articles published on Nov 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X