വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ റണ്‍ ചേസ് കിങ് ഇനി ടീം ഇന്ത്യ!! ലോക റെക്കോര്‍ഡ്... ഓസ്‌ട്രേലിയ തെറിച്ചു

ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യ ലോക റെക്കോര്‍ഡ് കുറിച്ചത്

Team India break Australia’s world record | Oneindia Malayalam

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലെ മിന്നും വിജയത്തോടെ ലോക റെക്കോര്‍ഡാണ് ടീം ഇന്ത്യയെ തേടിയെത്തിയത്. അന്താരാഷ്ട്ര ടി20യില്‍ റണ്‍ ചേസിലാണ് ഇന്ത്യ പുതിയ നേട്ടത്തിന് അവകാശികളായിരിക്കുന്നത്. എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ നേടിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ ഒപ്പമെത്തുകയായിരുന്നു.

ഹിറ്റ്മാനെ വാഴ്ത്തി സെവാഗ്... ഇത് സാക്ഷാല്‍ സച്ചിന് മാത്രം കഴിയുന്നത്, കോലിക്കാവില്ല!!ഹിറ്റ്മാനെ വാഴ്ത്തി സെവാഗ്... ഇത് സാക്ഷാല്‍ സച്ചിന് മാത്രം കഴിയുന്നത്, കോലിക്കാവില്ല!!

മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യന്‍ ജയമുറപ്പിച്ച ശേഷമാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്.

ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ടി20യില്‍ ഏറ്റവുമധികം റണ്‍ ചേസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ടീമെന്ന ലോക റെക്കോര്‍ഡാണ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. ഇന്ത്യയുടെ 41ാം റണ്‍ ചേസ് വിജയമായിരുന്നു രാജ്‌കോട്ടിലേത്. ഇതു പുതിയ ലോക റെക്കോര്‍ഡ് കൂടിയാണ്.
40 വിജയങ്ങളെന്ന മുന്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് ഇന്ത്യക്കു മുന്നില്‍ വഴിമാറിയത്.

വിജയശരാശരി

വിജയശരാശരി

ടി20യില്‍ ഏറ്റവുമധികം റണ്‍ചേസുകള്‍ വിജയകരമായി നടത്തിയ ലോക റെക്കോര്‍ഡ് മാത്രമല്ല ഇന്ത്യക്കുള്ളത്. ഏറ്റവും മികച്ച വിജയശരാശരിയുള്ള ടീമും ഇന്ത്യ തന്നെയാണ്. ഇതുവരെ 61 ടി20കളിലാണ് ഇന്ത്യക്കു റണ്‍ ചേസ് നടത്തേണ്ടി വന്നത്. ഇവയില്‍ 41ലും ജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.
69 മല്‍സരങ്ങളില്‍ റണ്‍ചേസ് നടത്തി 40 എണ്ണത്തില്‍ ജയിച്ച ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. 67 റണ്‍ ചേസുകളില്‍ 36 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കിയ പാകിസ്താനാണ് മൂന്നാംസ്ഥാനത്ത്.

വെല്ലുവിളിയുയര്‍ത്താതെ വിജയലക്ഷ്യം

വെല്ലുവിളിയുയര്‍ത്താതെ വിജയലക്ഷ്യം

രാജ്‌കോട്ട് ടി20യില്‍ 154 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഇന്ത്യക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ രോഹിതും ശിഖര്‍ ധവാനും ചേര്‍ന്ന് 10 ഓവറില്‍ തന്നെ ടീം സ്‌കോര്‍ 100 കടത്തിയപ്പോള്‍ ഇന്ത്യ കളി വരുതിയിലാക്കിയിരുന്നു. ധവാനും രോഹിത്തും അടുത്തടുത്ത ഓവറുകളില്‍ പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പാക്കിയിരുന്നു. വെറും 15.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ 154 റണ്‍സെടുത്ത് ജയം പിടിച്ചെടുത്തത്. 43 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 85 റണ്‍സ് വാരിക്കൂട്ടിയ രോഹിത്താണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Friday, November 8, 2019, 12:34 [IST]
Other articles published on Nov 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X