വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ഇന്ത്യ കൈവിട്ടത് ഒരേയൊരു ക്യാച്ച്; മികച്ചവര്‍ ഇന്ത്യയെങ്കില്‍ ഏറ്റവും മോശം പാകിസ്താന്‍

ലണ്ടന്‍: ലോകകപ്പിലെ ഒരു ക്യാച്ചിന് ചിലപ്പോള്‍ കിരീടത്തോളം തന്നെ മൂല്യമുണ്ടാവും. ഒരു ക്യാച്ച് ചിലപ്പോള്‍ ഒരു ടീമിനെ ചാമ്പ്യന്‍മാര്‍ക്കും. അപ്പോള്‍ എതിര്‍ടീമിന് അത് വെറുംകൈയോടെയുള്ള മടക്കമാകും. ചിലപ്പോള്‍ കൈവിട്ട ഒരു ക്യാച്ചിന്റെ പേരിലായിരിക്കും ടീമിന് ഏറ്റവും വലിയ നിരാശ അനുഭവിക്കേണ്ടി വരിക.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്ക് ക്യാച്ച് കൈവിട്ടതിന്റെ പേരിലുള്ള നിരാശ എന്തായാലും ഉണ്ടാകാനിടയില്ല. ലണ്ടനില്‍ നടക്കുന്ന ഐ.സി.സി. ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ആകെ ക്യാച്ച് കൈവിട്ടത് ഒരേയൊരു തവണയാണ്. പാകിസ്താനെതിരെ യുസ് വേന്ദ്ര ചാഹലിന്റെ ബൗളിങ്ങില്‍ കെ.എല്‍.രാഹുലാണ് ക്യാച്ച് കൈവിട്ടത്.

india

ക്യാച്ചിന്റെ കാര്യത്തില്‍ ലോകകപ്പിലെ ഏറ്റവും മോശം ടീം പാകിസ്താനാണ്. ഏകദേശം 14 ക്യാച്ചുകളാണ് പാക് താരങ്ങള്‍ കൈവിട്ടത്. അതായത് അവര്‍ക്ക് ലഭിച്ച അവസരങ്ങളില്‍ 35 ശതമാനവും പാഴാക്കി. ആതിഥേയരായ ഇംഗ്ലണ്ടാണ് ക്യാച്ച് പാഴാക്കുന്ന കാര്യത്തില്‍ പാകിസ്താന് തൊട്ടുപിന്നിലുള്ളത്. 12 അവസരങ്ങളാണ് അവര്‍ പാഴാക്കിയത്. തോല്‍വിയറിയാത്ത ന്യൂസിലന്‍ഡും ക്യാച്ചുകള്‍ പാഴാക്കുന്ന കാര്യത്തില്‍ മുന്നിലുണ്ട്.

ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിന്റെ നേതൃത്വത്തില്‍ ഇന്ത്യ മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയതിന്റെ ഫലമാണ് ഇപ്പോഴത്തെ മികച്ച പ്രകടനം. ക്യാച്ചുകളെ വിവിധ ഗ്രേഡുകളാക്കി പരിഗണിച്ച് അവയ്ക്ക് പോയിന്റുകള്‍ നല്‍കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് ആര്‍.ശ്രീധര്‍ വെളിപ്പെടുത്തിയിരുന്നു. നേരെ മുന്നിലേക്കെത്തുന്ന പന്ത് പിടിക്കുന്നതാണ് ഗ്രേഡ് വണ്‍. ഇതിന് ഒരു പോയിന്റാണ് നല്‍കുന്നത്. ഫീല്‍ഡര്‍ അല്‍പം നീങ്ങിയശേഷം കുറച്ച് ബുദ്ധിമുട്ടി പന്ത് കൈക്കലാക്കുന്നതാണ് ഗ്രേഡ് രണ്ട്. ഇതിന് രണ്ട് പോയിന്റാണ്. പിടിച്ചില്ലെങ്കിലും ആരും കുറ്റപ്പെടുത്താത്ത, അര്‍ധാവസരമാണ് മൂന്ന് പോയിന്റുള്ള ഗ്രേഡ് മൂന്ന്. ഇത്തരത്തിലുള്ള ക്യാച്ചുകള്‍ ചിലപ്പോള്‍ മത്സരഗതി തന്നെ മാറ്റുന്നതായിരിക്കും. ക്യാച്ച് നഷ്ടപ്പെടുത്തുവര്‍ക്ക് പോയിന്റുകളും നഷ്ടമാകും. നേരെ വരുന്ന പന്ത് പിടിച്ചില്ലെങ്കില്‍ രണ്ട് പോയിന്റാണ് നഷ്ടമാകുക. ഗ്രേഡ് രണ്ട് ക്യാച്ചാണ് വിട്ടതെങ്കില്‍ ഒരു പോയിന്റും. ഗ്രേഡ് മൂന്ന് ക്യാച്ച് കൈവിടുന്നവര്‍ക്ക് പോയിന്റ് നഷ്ടമാകില്ല.-ശ്രീധര്‍ പറഞ്ഞു.

ഈസ്റ്റ്‌ബോണ്‍ ടെന്നിസ്: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് കെര്‍ബര്‍, വോസ്‌നിയാക്കി, ഹാലെപ് ഈസ്റ്റ്‌ബോണ്‍ ടെന്നിസ്: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് കെര്‍ബര്‍, വോസ്‌നിയാക്കി, ഹാലെപ്

ഫീല്‍ഡര്‍മാരുടെ മികവ് വിലയിലുത്താന്‍ അഞ്ച് ഘടകങ്ങളാണ് ഇന്ത്യ പരിഗണിക്കുന്നത്. ഇന്റര്‍സെപ്ഷന്‍ (ക്ലീന്‍, ഫീല്‍ഡിങ്ങിലെ അബദ്ധം, മോശം ഫീല്‍ഡിങ്), ത്രോസ് (നല്ലത്, നേരിട്ടുള്ളത്, ലക്ഷ്യത്തിനു പുറത്ത്), ക്യാച്ചുകള്‍ (ഗ്രേഡ് ഒന്ന്, രണ്ട്, മൂന്ന്), റണ്‍ ഔട്ട് (നേരിട്ടുള്ള ഏറ് അല്ലെങ്കില്‍ മറ്റൊരാളുടെ സഹായത്തോടെയുള്ള ഏറ്), റണ്‍സ് (രക്ഷപ്പെടുത്തിയത്, നല്‍കിയത്) എന്നവയാണിത്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് ഒരു കളിക്കാരന്റെ മികവ് അളക്കുന്നത്.

Story first published: Wednesday, June 26, 2019, 11:32 [IST]
Other articles published on Jun 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X