അന്ധ ലോകകപ്പ് ക്രിക്കറ്റിലും ഇന്ത്യയുടെ ലങ്കാദഹനം... റണ്‍മല കടന്ന് ഇന്ത്യ
അബുദാബി: കഴിഞ്ഞ വര്‍ഷം നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമിന്റെ ആധികാരിക ജയത്തിനു പിന്നാലെ അന്ധ ലോകകപ്പിലും ഇന്ത്യയുടെ ലങ്കാദഹനം. ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മല്‍സരത്തിലാണ് ലങ്കയെ ഇന്ത്യ ആറു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. റണ്‍മഴ കണ്ട മല്‍സരത്തില്‍ ദീപക് മാലിക്കിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്കു തുണയായത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക 40 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് വാരിക്കൂട്ടി. വന്‍ വിജയലക്ഷ്യത്തിനു മുന്നിലും പതറാതെ ബാറ്റ് വീശിയ ഹരിയാന സ്വദേശി ദീപക്ക് മാലിക്ക് ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. 103 പന്തില്‍ 179 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്. വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കു 32 ഓവര്‍ മാത്രമേ വേണ്ടിവന്നുള്ളൂ. മാലിക്കിനെക്കൂടാതെ പ്രകാശ് ജയരാമയ്യയും (76) ഇന്ത്യക്കു വേണ്ടി തിളങ്ങി.

നേരത്തേ സുരംഗ സമ്പത്ത് (68), കെ എ സില്‍വ (64) എന്നിവരുടെ ഇന്നിങ്‌സുകളാണ് ലങ്കയെ വന്‍ സ്‌കോറിലെത്തിച്ചത്. ആറോവില്‍ മൂന്നു വിക്കറ്റെടുത്ത സുനില്‍ രമേശാണ് ഇന്ത്യയുടെ ബൗളിങ് നിരയില്‍ തിളങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications