ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ടി20: മൊഹാലിയില്‍ ഇന്ത്യ മിന്നി, കോലിയും... തകര്‍പ്പന്‍ ജയം

India win by 7 wickets to go 1-0 up

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യക്കു ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റിന് 149 റണ്‍സിന് ഇന്ത്യ പിടിച്ചുനിര്‍ത്തി. മറുപടിയില്‍ നായകന്റെ കളി കെട്ടഴിച്ച് രോഹിത് ശര്‍മ (72*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഒരോവര്‍ ശേഷിക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി. 52 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും കോലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ശിഖര്‍ ധവാനാണ് (40) ഇന്ത്യയുടെ മറ്റൊരു സ്‌കോറര്‍. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

നേരത്തേ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമായി ടി20യില്‍ ടീമിനെ നയിച്ച ക്വിന്റണ്‍ ഡികോക്കിന്റെയും (52) അരങ്ങേറ്റക്കാരന്‍ ടെംബ ബവുമയുടെയും (49) ഇന്നിങ്‌സുകളാണ്ി ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 37 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് ഡികോക്ക് കരിയറിലെ മൂന്നാം ടി20 ഫിഫ്റ്റി നേടിയത്. ബഹുമ 43 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 49 റണ്‍സെടുത്തത്. ഇന്ത്യക്കു വേണ്ടി ദീപക് ചഹര്‍ രണ്ടു വിക്കറ്റെടുത്തു.

ആദ്യം പുറത്തായത് രോഹിത്

ആദ്യം പുറത്തായത് രോഹിത്

ഇന്ത്യക്കു മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 33 റണ്‍സിന്റ കൂട്ടുകെട്ടുണ്ടാക്കി. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് രോഹിത് മടങ്ങുന്നത്. രണ്ടു ബൗണ്ടറികളോടെ 12 റണ്‍സെടുത്ത ഹിറ്റ്മാനെ ഫെലുക്വായോ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

മില്ലര്‍ മാജിക്ക്

മില്ലര്‍ മാജിക്ക്

കോലി- ധവാന്‍ സഖ്യം രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടാണുണ്ടാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ബൗളിങിനെ കൂസലില്ലാതെ നേരിട്ട ഇരുവരും അനായാസം റണ്‍സ് കണ്ടെത്തുകയും ചെയ്തു. ഇതിനിടെയാണ് ഡേവിഡ് മില്ലറുടെ വണ്ടര്‍ ക്യാച്ച് ഇന്ത്യയെ ഞെട്ടിച്ചത്. ബൗണ്ടറിയെന്നുറപ്പിച്ച ഷോട്ട് ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വെടിയുണ്ട കണക്കെ ഡൈവ് ചെയ്ത് മില്ലര്‍ കൈയ്ക്കുള്ളിലാക്കുകയായിരുന്നു. ഇന്ത്യ രണ്ടിന് 94

പന്ത് വീണ്ടും ഫ്‌ളോപ്പ്

പന്ത് വീണ്ടും ഫ്‌ളോപ്പ്

മോശം ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന പതിവ് റിഷഭ് പന്ത് ഇത്തവണയും തെറ്റിച്ചില്ല. അഞ്ചു ബോളില്‍ നിന്നും നാലു റണ്‍സ് മാത്രമെടുത്ത് പന്ത് മടങ്ങുകയായിരുന്നു. ഫോര്‍ട്യുനിന്റെ ബൗളിങിലാണ് ഷാംസിക്ക്് പന്ത് അനായാസ ക്യാച്ച് സമ്മാനിച്ചത്.

ആദ്യ വിക്കറ്റ് ചഹറിന്

ആദ്യ വിക്കറ്റ് ചഹറിന്

ഇന്ത്യക്കു ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത് പേസര്‍ ദീപക് ചഹറായിരുന്നു. ഡികോക്ക് മിക്ച്ച ടൈമിങിലൂടെ തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ചപ്പോള്‍ മറുഭാഗത്ത് ഓപ്പണിങ് പങ്കാളിയായ റീസ്സ ഹെന്‍ഡ്രിക്‌സ് താളം കണ്ടെത്താനാവാതെ പാടുപെട്ടു. ടീം സ്‌കോര്‍ 31ല്‍ വച്ച് ഹെന്‍ഡ്രിക്‌സിനെ വാഷിങ്ടണ്‍ സുന്ദറിന് കൈകളിലെത്തിച്ച് ചഹര്‍ ഇന്ത്യക്കു ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.

കോലിയുടെ സൂപ്പര്‍ ക്യാച്ച്

കോലിയുടെ സൂപ്പര്‍ ക്യാച്ച്

രണ്ടാം വിക്കറ്റില്‍ ഡികോക്കും ബഹുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിലേക്ക് നയിക്കുമെന്നിരിക്കെയാണ് ക്യാപ്റ്റന്‍ കോലിയുടെ വണ്ടര്‍ ക്യാച്ച് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. 52 റണ്‍സെടുത്ത ഡികോക്കിനെ സെയ്‌നിയുടെ ബൗളിങില്‍ കോലി ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

ജഡേജയുടെ പ്രഹരം

ജഡേജയുടെ പ്രഹരം

ഡികോക്ക് മടങ്ങി തൊട്ടുപിന്നാലെ ക്രീസിലെത്തിയ റാസ്സി വാന്‍ഡര്‍ ഹ്യുസെന്‍ വന്നതും പോയതും പെട്ടെന്നായിരുന്നു. ജഡേജയുടെ ബൗളിങില്‍ ഷോട്ടിന് ശ്രമിച്ച ഡ്യുസെന് (1) പിഴച്ചു. ജഡേജ സ്വന്തം ബൗളിങില്‍ താരത്തെ പിടികൂടി.

അര്‍ധസെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വച്ചാണ് ബഹുമ മടങ്ങുന്നത്. ചഹറിന്റെ ബൗളിങില്‍ ജഡേജയാണ് ക്യാച്ചെടുത്തത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, നവദീപ് സെയ്‌നി.

ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, ടെംബ ബവുമ, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ബ്യോണ്‍ ഫോര്‍ട്യുന്‍, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ, തബ്രെയ്‌സ് ഷാംസി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, September 18, 2019, 22:28 [IST]
Other articles published on Sep 18, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X