
അശ്വിന്‍ ഇഫക്ട്
ഒന്നാം ഇന്നിംഗ്‌സിലെ മിന്നും സെഞ്ചുറി. രണ്ട് ഇന്നിംഗ്‌സിലും കൂടി 3 വിക്കറ്റുകള്‍. ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍ തന്റെ മൂല്യം ഒരിക്കല്‍ കൂടി തെളിയിച്ചു. മാന്‍ ഓഫ് ദ മാച്ചും അശ്വിന്‍ തന്നെ. അശ്വിന്റെ കരിയറിലെ ആറാമത്തെ മാന്‍ ഓഫ് ദ മാച്ചാണ് ഇത്.

ഭുവി യൂ ബ്യൂട്ടി
മിലിട്ടറി മീഡിയം പേസ് ബൗളിംഗിന്റെ സൗന്ദര്യമായിരുന്നു ഭുവനേശ്വര്‍ കുമാറിന്റെ പെര്‍ഫോമന്‍സ്. ലൈനും ലെംഗ്തും കടുകിട പോലും വിട്ടുകൊടുക്കാതെ ഭുവി പന്ത് ഉള്ളിലേക്കും പുറത്തേക്കും തിരിച്ചു. രണ്ട് ഇന്നിംഗ്‌സിലുമായി 6 വിക്കറ്റുകള്‍. ഒന്നാം ഇന്നിംഗ്‌സിലെ അഞ്ച് വിക്കറ്റുകളാണ് ഗെയിം ചേഞ്ചര്‍.

മുഹമ്മദ് ഷമി
മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം തീര്‍ച്ചയായും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്. മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ 2. ഭുവനേശ്വര്‍ കുമാര്‍ 1. ബാക്കിയുള്ള മൂന്ന് വിക്കറ്റുകള്‍ അശ്വിനും ജഡേജയും പങ്കിട്ടു.

അജിന്‍ക്യ രഹാനെ
രണ്ടാം ഇന്നിംഗ്‌സില്‍ പാറ പോലെ ഉറച്ച് നിന്ന് മുക്കാല്‍ സെഞ്ചുറി നേടിയ രഹാനെയുടെ ഇന്നിംഗ്‌സ് ഇന്ത്യയ്ക്ക് നിര്‍ണായകമായി. രോഹിത് ശര്‍മയുടെ 41 റണ്‍സും സാഹ, ജഡേജ, രാഹുല്‍ എന്നിവര്‍ അതിവേഗം നേടിയ റണ്‍സുകളും പ്രധാനപ്പെട്ടവ തന്നെ.

വൃദ്ധിമാന്‍ സാഹ
വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഹൈ ക്വാളിറ്റി പ്രകടനമാണ് വൃദ്ധിമാന്‍ സാഹയുടേത്. എന്നാല്‍ സാഹയുടെ ബാറ്റിംഗ് പ്രതിഭയോട് നീതി പുലര്‍ത്തുന്നതല്ല, എന്നാല്‍ മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറിയോടെ സാഹ ആ പരാതി തീര്‍ത്തു.

ഇതാണ് ടീം ഇന്ത്യ
ചെറിയ ചെറിയ കോണ്‍ട്രിബ്യൂഷനുകളിലൂടെ ഇന്ത്യന്‍ വിജയത്തില്‍ പങ്കാളിയായി ഒരോ കളിക്കാരനും. എടുത്തുപറയാനായി ഒന്നോ രണ്ടോ താരങ്ങള്‍ ഉണ്ടെങ്കിലും ഓരോരുത്തരും അവരവരുടെ സംഭാവന നല്‍കി. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കിത് ടീം വര്‍ക്കിന്റെ വിജയമാണ്

കോലിയും കുംബ്ലെയും
2014 അവസാനത്തോടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി സ്ഥാനമേറ്റ കോലി ഇതാദ്യമായിട്ടാണ് ഏഷ്യയ്ക്ക് പുറത്ത് ടീമിനെ നയിക്കുന്നത്. അതില്‍ തന്നെ പരമ്പര ജയവും കിട്ടി. മറുവശത്ത് കുംബ്ലെയ്ക്കാകട്ടെ കോച്ചായി സ്ഥാനമേറ്റ ശേഷമുള്ള ഒന്നാമത്തെ പരമ്പര തന്നെ ജയിക്കാനും പറ്റി. കോലി - കുംബ്ലെ കൂട്ടുകെട്ടില്‍ ഇന്ത്യയ്ക്ക് വിശ്വസിക്കാം എന്ന് സാരം.

ഇതാണ് സ്‌കോര്‍
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 353 ഓള്‍ ഔട്ട്. അശ്വിന്‍ 118, സാഹ 104. വെസ്റ്റ് ഇന്‍ഡീസ് 225 ഓള്‍ ഔട്ട്. ബ്രാത് വൈറ്റ് 64. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 217/5 ഡിക്ല. അജിന്‍ക്യ രഹാനെ 78 നോട്ടൗട്ട്. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സ് 108 ഓളൗട്ട്. ഇന്ത്യയ്ക്ക് 237 റണ്‍സ് ജയം. പരമ്പര.


Click it and Unblock the Notifications











