Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍ത്തടിച്ച് സ്മൃതി മന്ദാന; ശ്രീലങ്കയെ നാണംകെടുത്തി ഇന്ത്യന്‍ വനിതകള്‍

കൊളംബോ: ശ്രീലങ്കയില്‍ നടന്നുവരുന്ന ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആതിഥേയരായ ശ്രീലങ്കയെ 9 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ബാറ്റിങ്ങില്‍ സ്മതൃതി മന്ദാന നടത്തിയ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് തുണായത്. 76 പന്തില്‍ 73 റണ്‍സെടുത്ത സ്മൃതിയുടെ പ്രകടനത്തന്റെ പിന്‍ബലത്തില്‍ 20 ഓവറിന് മുന്‍പേ ഇന്ത്യ ലക്ഷ്യത്തിലെത്തി.

ഇന്ത്യന്‍ വനിതകളുടെ ബൗളിങ് മികവില്‍ ശ്രീലങ്കയെ 98 റണ്‍സിന് പുറത്താക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ച ജുലന്‍ ഗോസ്വാമി 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മാനസി ജോഷി തിരിച്ചുവരവില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളും സ്വന്തമാക്കി. 6.1 ഓവറിലായിരുന്നു മാനസിയുടെ നേട്ടം.

smritimandhana

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടുവിനൊഴിച്ച് മറ്റു കളിക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചുനിന്ന ചാമരി 93 പന്തില്‍ 33 റണ്‍സസെടുത്തു. ചാമരി, ശ്രിപാലി വീര്‍ക്കോടിക്കൊപ്പം ചേര്‍ന്ന് നേടിയ 29 റണ്‍സാണ് ശ്രീലങ്കന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. ശ്രിപാലി 32 റണ്‍സെടുത്തു. മറ്റു കളിക്കാര്‍ക്ക് കാര്യമായ പങ്കു വഹിക്കാന്‍ കഴിയാതിരുന്നതോടെ 35.1 ഓവറില്‍ ശ്രീലങ്കയുടെ ഇന്നിങ്‌സ് അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരവസരത്തിലും സമ്മര്‍ദ്ദമുണ്ടാക്കാന്‍ ശ്രീലങ്കയ്ക്കു കഴിഞ്ഞില്ല. തുടക്കംമതല്‍ ആഞ്ഞടിച്ച സ്മൃതി മന്ദാന കളി ഇന്ത്യയ്ക്കനുകൂലമാക്കി. കരിയറിലെ 12-ാം അര്‍ധസെഞ്ച്വറിയാണ് സ്മൃതി കണ്ടെത്തിയത്. ഇന്ത്യയ്ക്കുവേണ്ടി പൂനം റൗട്ട് 24 റണ്‍സെടുത്തു. മൂന്നു മത്സരങ്ങള്‍വീതം ഹോം എവേ ആയാണ് ഐസിസി വുമന്‍ ചാമ്പ്യന്‍ഷിപ്പിലുള്ളത്. എട്ടുരാജ്യങ്ങളും പരസ്പരം ഈ രീതിയില്‍ ഏറ്റുമുട്ടും. ആദ്യ നാലിലെത്തുന്നവര്‍ 2021ലെ ഐസിസി ലോകകപ്പില്‍ നേരിട്ട് സ്ഥാനം നേടും.

Story first published: Tuesday, September 11, 2018, 17:32 [IST]
Other articles published on Sep 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+