ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 117 റണ്‍സ് ജയം, പരമ്പര!
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ചേര്‍ന്നാണ് ശ്രീലങ്കയെ എറിഞ്ഞു വീഴ്ത്തിയത്. ജയിക്കാന്‍ 376 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്ക 268 റണ്‍സിന് പുറത്തായി.
67 ന് മൂന്ന് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ശ്രീലങ്കയെ തുടക്കം മുതലേ ഇന്ത്യ ഞെട്ടിച്ചു. എന്നാല്‍ 110 റണ്‍സെടുത്ത ക്യാപ്റ്റന്‍ മാത്യൂസും 70 റണ്‍സെടുത്ത തിരിമാനെയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യന്‍ ജയം വൈകിച്ചു. തിരമാനെ പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ കളിയും പരമ്പരയും സ്വന്തമാക്കി.

ഇഷാന്ത് വിജയശില്‍പി
4 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാ
ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച ഇഷാന്ത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി. രണ്ടാമിന്നിംഗ്‌സില്‍ ഇഷാന്ത് 3 വിക്കറ്റെടുത്തു. ഇഷാന്ത് ഒന്നാം ഇന്നിംഗ്‌സിലും 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.

അശ്വിന്‍ കറക്കിവീഴ്ത്തി
69 റണ്‍സിന് 4 വിക്കറ്റെടുത്ത അശ്വിനും മികച്ച പ്രകടനം പുറത്തെടുത്തു. പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനമാണ് അശ്വിന്‍ പുറത്തെടുത്തത്.

പാഴായ സെഞ്ചുറി
110 റണ്‍സെടുത്ത് പുറത്തായ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്. മാത്യൂസിന്റെ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല

തിരിമാനെ കളിച്ചുനോക്കി
70 റണ്‍സെടുത്ത തിരിമാനെ മാത്രമാണ് മാത്യൂസിന് പിന്തുണ നല്‍കിയത്. മറ്റുള്ള ബാറ്റ്‌സ്മാന്‍മാരെല്ലാം തികച്ചും പരാജയമായി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications