Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ണ് കാണുന്ന ധോണിയും കൂട്ടരും കാണണം... അന്ധക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് എഷ്യാകപ്പ്

കൊച്ചി: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവും കെ ബാബുവിന്റെ രാജിയും ഒക്കെയായി കേരളത്തിലെ മാധ്യമങ്ങള്‍ തിരക്കിലായിരുന്നു. എന്നാല്‍ അതിനിടയില്‍ കൊച്ചിയില്‍ ഒരു വന്‍ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റില്‍ പാകിസ്താനെ നിലംപരിശാക്കി ഇന്ത്യ നേടിയ വിജയം ആയിരുന്നു അത്. കാഴ്ചയില്ലാത്തവരുടെ ഏഷ്യാകപ്പ് ട്വന്റി 20 ഫൈനലില്‍ ആയിരുന്നു ടീം ഇന്ത്യയുടെ വിജയം.

Blind Criket Team

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. 32 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത ബദര്‍ മുനീര്‍ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് വെറും 164 റണ്‍സെ എടുക്കാനെ കഴിഞ്ഞുള്ളൂ. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. അങ്ങനെ 44 റണ്‍സിന്റെ അവിസ്മരണീയ വിജയം.

ഗ്രൂപ്പില്‍ പാകിസ്താന് പിറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എല്ലാ കളികളും ജയിച്ച് ഫൈനലിലെത്തിയ പാകിസ്താന് പക്ഷേ ഇന്ത്യന്‍ ടീമിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ബദര്‍ മുനീര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ക്ക് ശേഷമാണ് ഒരു മത്സരത്തിലെങ്കിലും ജയിച്ചത് എന്ന കാര്യം കൂടി ഓര്‍ക്കാവുന്നതാണ്.

Story first published: Monday, January 25, 2016, 9:00 [IST]
Other articles published on Jan 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+