Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം... ന്യൂസിലന്‍ഡിനെ തോല്‍പിച്ചത് 197 റണ്‍സിന്

കാണ്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ അഞ്ഞൂറാം ടെസ്റ്റിന് കാണ്‍പൂരില്‍ അന്ത്യം. ന്യൂസിലന്‍ഡിനെ 197 റണ്‍സുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കൂട്ടരും അഞ്ഞൂറാം ടെസ്റ്റ് ആഘോഷിച്ചത്. 434 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് 87.3 ഓവറില്‍ 236 റണ്‍സിന് ഓളൗട്ടായി. ഇന്ത്യയ്ക്ക് 197 റണ്‍സിന്റെ ജയം.

മുത്താണ് അശ്വിന്‍

മുത്താണ് അശ്വിന്‍

രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തി ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ന്യൂസിലന്‍ഡിന്റെ നടുവൊടിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ അശ്വിന്‍ 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. 40 റണ്‍സും അടിച്ചു.

ജഡേജയും ഒപ്പത്തിനൊപ്പം

ജഡേജയും ഒപ്പത്തിനൊപ്പം

രണ്ടാം ഇന്നിംഗ്‌സില്‍ 1 വിക്കറ്റ് വീഴ്ത്താനേ ജഡേജയ്ക്ക് പറ്റിയുള്ളൂ. എന്നാല്‍ ഒന്നാം ഇന്നിംഗ്‌സിലെ 5 വിക്കറ്റും രണ്ടിന്നിംഗ്‌സിലുമായി നേടിയ 92 റണ്‍സും ജഡേജയുടെ സംഭാവനയാണ്.

ഷമി തിളങ്ങി

ഷമി തിളങ്ങി

സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ കാണ്‍പൂരിലെ പിച്ചില്‍ മികച്ച ബൗളിംഗാണ് ഷമി കാഴ്ച വെച്ചത്. എട്ടോവറില്‍ 18 റണ്‍സിന് ഷമി 2 വിക്കറ്റ് വീഴ്ത്തി.

ടോപ് സ്‌കോറര്‍ റോഞ്ചി

ടോപ് സ്‌കോറര്‍ റോഞ്ചി

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലൂക്ക് റോഞ്ചിയാണ് ന്യൂസിലന്‍ഡ് നിരയില്‍ ടോപ് സ്‌കോററായത്. റോഞ്ചി 80 റണ്‍സടിച്ചു.

സാന്ത്‌നറും മിന്നി

സാന്ത്‌നറും മിന്നി


71 റണ്‍സുമായി സ്പിന്നര്‍ കം ബാറ്റ്‌സ്മാന്‍ സാന്ത്‌നറും തിളങ്ങി. പക്ഷേ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

Story first published: Monday, September 26, 2016, 13:29 [IST]
Other articles published on Sep 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+