കളി മാറി, കോലി ഫോമിലെത്തി; ഇന്ത്യയ്ക്ക് ജയം
ലണ്ടന്‍: നീണ്ട ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഏകദിനം കളിക്കാനിറങ്ങിയ ടീം ഇന്ത്യയ്ക്ക് വിജയം. മിഡില്‍സെക്‌സിനെതിരായ സന്നാഹ മത്സരത്തില്‍ 95 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കളി മാറിയതോടെ ഫോമിലെത്തിയ വിരാട് കോലി 71 റണ്‍സും ഏകദിന സ്‌പെഷലിസ്റ്റ് അമ്പാട്ടി റായിഡു 72 റണ്‍സുമെടുത്ത് ടീമിന്റെ ടോപ് സ്‌കോറര്‍മാരായി.
ടോസ് നേടിയ മിഡില്‍സെക്‌സ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ പത്തും രോഹിത് ശര്‍മ എട്ടും റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഇന്ത്യ വീണ്ടും ബാറ്റിംഗ് തകര്‍ച്ച നേരിടുമെന്ന് തോന്നി. എന്നാല്‍ രഹാനെ മടങ്ങിയ ശേഷം ക്രീസിലെത്തിയ അമ്പാട്ടി റായിഡു വിരാട് കോലിയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ നാണക്കേടില്‍ നിന്നും രക്ഷിച്ചു.

75 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് കോലി 71 റണ്‍സടിച്ചത്. 82 പന്തിലായിരുന്നു റായിഡുവിന്റെ 72 റണ്‍സ്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിംഗ് വീണ്ടും തനിസ്വരൂപം കാണിച്ചു. ജഡേജ ഏഴും റെയ്‌ന അഞ്ചും റണ്‍സെടുത്ത് പുറത്തായി. സ്റ്റുവര്‍ട്ട് ബിന്നി പൂജ്യത്തിന് ഔട്ടായി. ഇന്ത്യക്ക് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ വെറും 6 റണ്‍സ് മാത്രമേ എടുത്തുള്ളൂ.
44.2 ഓവറില്‍ 230 റണ്‍സിന് ഇന്ത്യന്‍ ബാറ്റിംഗ് അവസാനിച്ചു. എന്നാല്‍ 39.5 ഓവറില്‍ മിഡില്‍സെക്‌സിനെ 135 റണ്‍സിന് കൂടാരം കയറ്റി ഇന്ത്യ വിജയം പിടിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കരണ്‍ ശര്‍മയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ആഗസ്ത് 25 നാണ് പരമ്പരയിലെ ആദ്യത്തെ ഏകദിനം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1- 3 ന് തോറ്റിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications