ധവാന് 100, ഇന്ത്യ ടേക്ക് ഇറ്റ് ഈസി പോളിസി തുടരുന്നു
ഹാമില്‍ട്ടണ്‍: ഇത്തിരിക്കുഞ്ഞന്മാരായ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 259 റണ്‍സിന്റെ വിജയലക്ഷ്യം ലോകചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഒരു ഇരയേ ആയിരുന്നില്ല. 79 പന്തും എട്ട് വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ വിജയത്തിലെത്തി.
100 റണ്‍സോടെ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. രോഹിത് ശര്‍മ, കോലി, രഹാനെ എന്നിങ്ങനെ ക്രീസിലെത്തിയ എല്ലാവരും ഇന്ത്യയ്ക്ക് വേണ്ടി തളങ്ങി. അവസാന പത്തോവറില്‍ 50 റണ്‍സ് മാത്രം വഴങ്ങി അയര്‍ലന്‍ഡിനെ പിടിച്ചുകെട്ടി ബൗളിംഗ് നിരയ്ക്കും വിജയത്തില്‍ അഭിമാനിക്കാനുണ്ട്.

ധവാന്‍ വീണ്ടും മീശ പിരിച്ചു
ലോകകപ്പില്‍ രണ്ടാമത്തെ സെഞ്ചുറിയോടെ തുടക്കം ഗംഭീരമാക്കി ശിഖര്‍ ധവാന്‍. ധവാന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്

രോഹിത് തിരിച്ചുവരുന്നു
രണ്ടാമത്തെ അര്‍ധസെഞ്ചുറിയോടെ ഫോമിലേക്ക് എത്തുന്ന രോഹിത് 66 പന്തില്‍ 64 റണ്‍സടിച്ചു.

കോലി സോളിഡ്
വണ്‍ ഡൗണായി ക്രീസിലെത്തിയ കോലിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ചടങ്ങ് തീര്‍ക്കേണ്ട പണി 44 റണ്‍സെടുത്ത് കോലി ചിട്ടയോടെ ചെയ്തു

രഹാനെ നോട്ടൗട്ട്
കോലിക്കൊപ്പം 33 റണ്‍സുമായി രഹാനെ നോട്ടൗട്ടായി നിന്നു. മറ്റാരും ക്രീസിലിറങ്ങേണ്ട ആവശ്യമേ ഉണ്ടായില്ല.

വെല്‍ഡണ്‍ ധോണി
തുടര്‍ച്ചയായ 9 വിജയങ്ങളോടെ ലോകകപ്പിലെ വിജയപരമ്പരയുടെ ഇന്ത്യന്‍ റെക്കോര്‍ഡ് ധോണി സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications