വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹര്‍മന്‍പ്രീതും ഷഫാലിയും തിളങ്ങി; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

കാന്‍ബെറ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും തിളങ്ങിയതോടെ ഇന്ത്യ 5 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 19.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. ഷഫാലി വര്‍മയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതുമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ഹെതര്‍ നൈറ്റ്(44 പന്തില്‍ 67) ആണ് ടോസ് സ്‌കോറര്‍. തംസിന്‍ ബേമോണ്ട് (27 പന്തില്‍ 37), നതാലി സ്‌കൈവര്‍(18 പന്തില്‍ 20) എന്നിവരാണ് രണ്ട് കടന്ന മറ്റ് താരങ്ങള്‍. ഇന്ത്യയ്ക്കുവേണ്ടി രാജേശ്വരി ഗെയ്ക്ക്‌വാദ്, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടുവിക്കറ്റുവീതവും രാധ യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

harmanpreet

എന്തൊരു താരമാണ് അദ്ദേഹം... ഇന്ത്യന്‍ ടീമില്‍ ഉണ്ടാവരുതെന്ന് മറ്റു ടീമുകളെല്ലാം ആഗ്രഹിക്കും!!എന്തൊരു താരമാണ് അദ്ദേഹം... ഇന്ത്യന്‍ ടീമില്‍ ഉണ്ടാവരുതെന്ന് മറ്റു ടീമുകളെല്ലാം ആഗ്രഹിക്കും!!

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കുവേണ്ടി ഷെഫാലി വര്‍മ(25 പന്തില്‍ 30), സ്മൃതി മന്ദാന(10 പന്തില്‍ 15) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ജമീമ റോഡ്രിഗസ്(20 പന്തില്‍ 26), ഹര്‍മന്‍ പ്രീത് കൗര്‍(34 പന്തില്‍ 42) എന്നിവരും തിളങ്ങി. 12 പന്തില്‍ 11 റണ്‍സെടുത്ത താനിയ ഭാട്ടിയയും 8 പന്തില്‍ 12 റണ്‍സെടുത്ത ദീപ്തി ശര്‍മയുമാണ് ഒടുവില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനായി കാതറിന്‍ ബ്രന്റ് 2 വിക്കറ്റ് വീഴ്ത്തി.

Story first published: Friday, January 31, 2020, 17:30 [IST]
Other articles published on Jan 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X