For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ഇന്ത്യന്‍ ടീമിനെ തോല്‍പിക്കാനാരുണ്ട്?

ധാക്ക: കളി ഉപഭൂഖണ്ഡത്തിലാണ്. കളിക്കുന്നത് ടീം ഇന്ത്യയും. പിന്നെങ്ങനെ കളി തോല്‍ക്കാനാണ്. മൂന്ന് സ്പിന്നര്‍മാരെ കുത്തിനിറച്ച് ധോണിപ്പട കുത്തിത്തിരിച്ച പന്തുകളില്‍ ബംഗ്ലാദേശും കറങ്ങി വീണു. ഫലം ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു വിട്ടത്. നാലോവറില്‍ പതിനഞ്ച് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്.

ബംഗ്ലാദേശിനെതിരായ വിജയത്തോടെ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇടം പിടിക്കുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഓസ്‌ട്രേലിയന്‍ ടീം ഏകദേശം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മട്ടാണ്. ഓരോ വിജയങ്ങളോടെ പാകിസ്താനും വെസ്റ്റ് ഇന്‍ഡീസുമാണ് ഗ്രൂപ്പില്‍ സെമി സാധ്യതയുളള രണ്ട് ടീമുകള്‍.

cricket

കഴിഞ്ഞ മത്സരങ്ങളിലേതിന് തുല്യമായ തിരക്കഥയായിരുന്നു ഇന്ത്യ - ബംഗ്ലാദേശ് മത്സരവും. ടോസ് നേടി ഫീല്‍ഡ് ചെയ്ത ധോണിയും കൂട്ടരും 138 റണ്‍സില്‍ ബംഗ്ലാദേശിനെയും ഒതുക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങിയ സ്പിന്നര്‍മാര്‍ ഇത്തവണയും മോശമാക്കിയില്ല. അമിത് മിശ്ര മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 44 റണ്‍സെടുത്ത അനാമുല്‍ ഹഖും 24 റണ്‍സോടെ ക്യാപ്റ്റന്‍ മുഷ്ഫിക്കറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹ്മദുള്ളയും ബാംഗ്ലാ നിരയില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18. 3 ഓവറില്‍ ലക്ഷ്യത്തിലെത്തി. അര്‍ദ്ധ സെഞ്ചുറികളോടെ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ഫോമൗട്ടായ ശിഖര്‍ ധവാന്‍ ഇത്തവണയും ചെറിയ സകോറിന് പുറത്തായി. അവസാന ഓവറുകളില്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ ഇറങ്ങിയ ധോണി രണ്ട് സിക്‌സറും ഒരു ഫോറും പറത്തി കളി തീര്‍ത്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി.

Story first published: Saturday, March 29, 2014, 7:27 [IST]
Other articles published on Mar 29, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+