Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയും തോറ്റു; ഇന്ത്യക്ക് നാലില്‍ നാല്

ധാക്ക: കളിച്ച നാല് കളിയിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ലോകകപ്പ് ട്വന്റി 20 ടൂര്‍ണമെന്റിന്റെ സെമിയില്‍. കരുത്തരായ ഓസ്‌ട്രേലിയയെ 73 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ സെമി പ്രവേശം രാജകീയമാക്കിയത്. യുവരാജ് സിംഗിന്റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറിയും അശ്വിന്റെയും മിശ്രയുടെയും സ്പിന്‍ ബൗളിംഗുമാണ് ഇന്ത്യക്ക് കൂറ്റന്‍ ജയം സാധ്യമാക്കിയത്.

കഴിഞ്ഞ മൂന്ന് കളിയില്‍ നിന്നും വിഭിന്നമായി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു ഇത്തവണ. ടോസ് കിട്ടിയ ഓസ്്‌ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയുടെ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് സ്പിന്നര്‍മാര്‍ ബൗളിംഗ് തുടങ്ങിയത്. അഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മ ആദ്യ ഓവറില്‍ തന്നെ പുറത്ത്.

t20

വിരാട് കോലിയും ശിഖര്‍ ധവാന് പകരം ടീമിലെത്തിയ അജിന്‍ക്യ രഹാനെയും നന്നായി തുടങ്ങിയെങ്കിലും അധികം നീണ്ടുനിന്നില്ല. സുരേഷ് റെയ്‌ന പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണിയെ കൂട്ടുപിടിച്ചായിരുന്നു യുവരാജ് സിംഗിന്റെ രക്ഷാ പ്രവര്‍ത്തനം. 43 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും യുവി പറത്തി. ധോണി 24 ഉം കോലി 23 ഉം റണ്‍സെടുത്തു. ഏഴ് വിക്കറ്റിന് 159 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ സ്ഥിതി ദയനീയമായിരുന്നു. ആഞ്ഞടിക്കാനോ സിംഗിള്‍സ് എടുക്കാനോ കഴിയാതെ അവര്‍ വലഞ്ഞു. 12 പന്തില്‍ 23 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഭീഷണിയായി തോന്നിയത്. 16.2 ഓവറില്‍ 86 റണ്‍സിന് ഓസീസ് ഓളൗട്ടായി. 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്. മിശ്ര 13 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

Story first published: Monday, March 31, 2014, 7:21 [IST]
Other articles published on Mar 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+