Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുല്‍ദീപ് യാദവിന് ഹാട്രിക്ക്... രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 50 റണ്‍സിന് തോല്‍പ്പിച്ചു!!

കൊല്‍ക്കത്ത: ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. 50 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സാണ് അടിച്ചത്. താരമത്യേന എളുപ്പമെന്ന് തോന്നിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയ 43.1 ഓവറില്‍ 200 റണ്‍സിന് പുറത്തായി. നേരത്തെ ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യ ഓസ്ടട്രേലിയയെ തോല്‍പ്പിച്ചിരുന്നു.

india

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റിനെയും വരച്ച വരയില്‍ നിര്‍ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. ജസ്പ്രീത് ഭുമ്രയും ഭുവനേശ്വര്‍ കുമാറും ഒന്നിനൊന്ന് മികച്ച് പന്തെറിഞ്ഞെങ്കിലും വിക്കറ്റ് ഭാഗ്യം തുണച്ചത് ഭുവനേശ്വറിനെ. 6.1 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം വെറും 9 റണ്‍സ് മാത്രം വഴങ്ങി ഭുവി 3 വിക്കറ്റ് വീഴ്ത്തി. മധ്യ ഓവറുകളില്‍ പിടിച്ച് പന്തെറിഞ്ഞ യുവേന്ദ്ര ചാഹലും ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി. ഹാട്രിക് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് തന്നെയാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ താരമായത്.

ആറാമനായി ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോനിസാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടോപ് സ്‌കോററായത്. 65 പന്തില്‍ ആറ് ഫോറും 3 സിക്‌സും പറത്തിയാണ് സ്റ്റോനിസ് 62 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 76 പന്തില്‍ 59 റണ്‍സെടുത്തു. ഓസീസ് നിരയില്‍ ഏഴ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി 92 റണ്‍സെടുത്ത് ടോപ് സ്‌കോററായ ക്യാപ്റ്റന്‍ വിരാട് കോലിയാണ് മാന്‍ ഓഫ് ദ മാച്ച്. അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.

Story first published: Thursday, September 21, 2017, 22:01 [IST]
Other articles published on Sep 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+