രോഹിത് 124 അഞ്ചാം ഏകദിനത്തില്‍ 7 വിക്കറ്റിന് തോല്‍പ്പിച്ചു.. ഓസ്ട്രേലിയയെ ഇന്ത്യ 4 - 1ന് തുത്തൂവാരി!
നാഗ്പൂര്‍: അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. ഓസ്ട്രേലിയയെ 7 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പിച്ചത്. അഞ്ച് മത്സരങ്ങളുടെ പരന്പര ഇന്ത്യ 4- 1ന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 9 വിക്കറ്റിന് 242 റണ്‍സാണ് അടിച്ചത്. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ മികവില്‍ ഇന്ത്യ 42.5 ഓവറില്‍ ലക്ഷ്യം കണ്ടു.

109 പന്തില്‍ 11 ഫോറും 5 സിക്‌സും സഹിതം 125 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ചേസിങിലെ താരമായത്. ആദ്യ റണ്‍സെടുക്കെടുക്കാന്‍ 15 പന്തുകള്‍ വേണ്ടി വന്ന രോഹിത് 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് 50 ഉം 100 ഉം കടന്നത്. മറുവശത്ത് പരമ്പരയിലെ നാലാം അര്‍ധസെഞ്ചുറിയോടെ അജിന്‍ക്യ രഹാനെയും തിളങ്ങി.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും 100 റണ്‍സ് കടക്കുന്നത്. ഇതൊരു ഇന്ത്യന്‍ റെക്കോര്‍ഡാണ്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് അവസാന മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. 200ന് മേല്‍ റണ്‍സും 6 വിക്കറ്റുമായി ഹര്‍ദീക് പാണ്ഡ്യ മാന്‍ ഓഫ് ദ മാച്ചായി. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ കൂടിയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications