Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്‌സ്, വീണ്ടും സിക്‌സ്.. ഓസ്‌ട്രേലിയയെ അടിച്ച് പറത്തി രഹാനെയുടെ ഇന്ത്യ.. 8 വിക്കറ്റ് ജയം. പരമ്പര!!

ധരംശാല: വിരാട് കോലി പരിക്കേറ്റ് മാറി നിന്ന കളിയില്‍ ഒരു കുറവും അറിയിക്കാതെ പകരക്കാരന്‍ ക്യാപ്റ്റന്‍ രഹാനെ പണി പൂര്‍ത്തിയാക്കി. പരമ്പര നിര്‍ണയിക്കാനുള്ള നാലാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് വിജയം. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് തുടക്കത്തില്‍ പതറി. പക്ഷേ ട്വന്റി 20യെ ഓര്‍മിപ്പിക്കുന്ന തട്ടുപൊളിപ്പന്‍ ബാറ്റിംഗോടെ രഹാനെയും കൂട്ടത്തില്‍ രാഹുലും ഇന്ത്യയ്ക്ക് വേണ്ടി കളി ജയിച്ചു.

രഹാനെ യൂ ബ്യൂട്ടി

രഹാനെ യൂ ബ്യൂട്ടി

ക്യാപ്റ്റന്‍ കോലിക്ക് പകരം ഇന്ത്യയെ നയിച്ച ആദ്യ കളിയില്‍ തന്നെ വിജയം. സമ്മര്‍ദ്ദം ഏതുമില്ലാത്ത ബാറ്റിംഗ്. സ്ലിപ്പില്‍ അസാധ്യ ക്യാച്ചുകള്‍. സമര്‍ഥമായ ബൗളിംഗ് ചേഞ്ചുകള്‍. കോലിയല്ലെങ്കില്‍ ഇന്ത്യയെ നയിക്കാന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമാണ് മുംബൈയില്‍ നിന്നുള്ള അജിന്‍ക്യ രഹാനെ.

ധരംശാലയിലെ വെടിക്കെട്ട്

ധരംശാലയിലെ വെടിക്കെട്ട്

106 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് സ്‌കോര്‍ 46ല്‍ നില്‍ക്കേ വിജയിനെയും പൂജാരയെയും നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ രഹാനെ കൂറ്റനടികളിലൂടെ സമ്മര്‍ദ്ദം ഒഴിവാക്കി. 27 പന്തില്‍ 4 ഫോറും 2 സിക്‌സും പറത്തി രഹാനെ പുറത്താകാതെ 38 റണ്‍സെടുത്തു.

രാഹുല്‍ പാറ പോലെ

രാഹുല്‍ പാറ പോലെ

പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ലോകേഷ് രാഹുല്‍ മനോഹരമായ ഒരു അര്‍ധസെഞ്ചുറിയുമായി പരമ്പര അവസാനിപ്പിച്ചു. 76 പന്തില്‍ 9 ബൗണ്ടറി സഹിതമാണ് രാഹുലിന്റെ ഫിഫ്റ്റി.

പരമ്പര ഇന്ത്യയ്ക്ക്

പരമ്പര ഇന്ത്യയ്ക്ക്

ആവേശകരമായ ഒരു പരമ്പരയാണ് കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ കൈപ്പിടിയിലായക്കിയത്. പുനെയില്‍ നടന്ന ഒന്നാം ടെസ്റ്റ് ഇന്ത്യ തോറ്റു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു. മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ ധരംശാലയിലെ മൂന്നാം ടെസ്റ്റ് ഇന്ത്യ ആധികാരികമായി ജയിച്ചു. പരമ്പര 2 -1 ന് ആതിഥേയര്‍ക്ക്.

കോലി തുടങ്ങി, രഹാനെ തീര്‍ത്തു

കോലി തുടങ്ങി, രഹാനെ തീര്‍ത്തു

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി തിരിച്ചുപിടിച്ചുകൊണ്ടാണ് ഇന്ത്യ ഈ സീസണ്‍ അവസാനിപ്പിക്കുന്നത്. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം പരമ്പര ജയമാണിത്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരെയും ഇന്ത്യ ഈ സീസണില്‍ നാട്ടില്‍ തോല്‍പിച്ചുവിട്ടു.

താരങ്ങളായത് ഇവര്‍

താരങ്ങളായത് ഇവര്‍

ജൂനിയര്‍ ദ്രാവിഡ് ചേതേശ്വര്‍ പൂജാര മുതല്‍ അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് യാദവ് വരെ താരങ്ങളായ പരമ്പരയാണ് ഇന്ത്യയ്ക്കിത്. ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് അമ്പേ പരാജയമായത്. പൂജാര, രാഹുല്‍, രഹാനെ, വിജയ് എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിനിന്നു.

ബൗളിംഗില്‍ ജഡേജ

ബൗളിംഗില്‍ ജഡേജ

ആര്‍ അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജ പുറത്തെടുത്ത മിന്നും പ്രകടനമാണ് ഈ പരമ്പരയുടെ ഹൈലൈറ്റ്. ജഡേജ ഐ സി സി റാങ്കിംഗില്‍ ആദ്യമായി ഒന്നാമതെത്തുകയും ചെയ്തു. ബാറ്റിംഗിലും ജഡ്ഡു തിളങ്ങി. അശ്വിന്‍ ശരാശരിയില്‍ ഒതുങ്ങിയപ്പോള്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് ശരിക്കും ഇന്ത്യയുടെ താരമായി മാറി.

Story first published: Tuesday, March 28, 2017, 11:09 [IST]
Other articles published on Mar 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+