വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി 20യിലും ജയം ഇന്ത്യയ്ക്ക്, മഴ മുടക്കിയിട്ടും ഇന്ത്യ ഓസ്‌ട്രേലിയയെ 9 വിക്കറ്റിന് തോല്‍പ്പിച്ചു

By Muralidharan

റാഞ്ചി: മഴമൂലം ആറോവറായി രണ്ടാം ഇന്നിംഗ്‌സ് ചുരുങ്ങിയ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഓസ്‌ട്രേലിയയെ 9 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് വിടുകയായിരുന്നു. മഴമൂലം 18.4 ഓവറില്‍ ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. എട്ട് വിക്കറ്റിന് 118 റണ്‍സ്. ഏകദേശം രണ്ട് മണിക്കൂറോളം സമയം മഴ കൊണ്ടുപോയി.

kohli-warner-

ഭുവനേശ്വര്‍ കുമാറിനെ തുടര്‍ച്ചയായി ബൗണ്ടറിയിലേക്ക് പായിച്ചാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തുടങ്ങിയത്. എന്നാല്‍ വാര്‍ണറുടെ കുറ്റി തെറിപ്പിച്ച് ഭുവി പകരം വീട്ടി. 42 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് മാത്രമാണ് ഓസീസ് നിരയില്‍ ചെറുത്തുനിന്നത്. ഗ്ലെന്‍ മാക്‌സ് വെല്ലും ടിം പെയിനും 17 റണ്‍സ് വീതം എടുത്തു. ബാക്കി ഒരാള്‍ പോലും ഓസീസ് നിരയില്‍ രണ്ടക്കം കടന്നില്ല. ഭുമ്രയും കുല്‍ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മഴമൂലം ആറോവറായി ചുരുക്കിയ കളിയില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 48 റണ്‍സ്. ഒന്നാമത്തെ ഓവറില്‍ ഫോറും രണ്ടാമത്തെ ഓവറില്‍ സിക്‌സും പറത്തി രോഹിത് ശര്‍മ മനോഹരമായ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ശര്‍മയ്ക്ക് ശേഷം ക്രീസിലെത്തിയ വിരാട് കോലി ശിഖര്‍ ധവാന്റെ സഹായത്തോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോലി 22ഉം ധവാന്‍ 15 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കുല്‍ദീപാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Saturday, October 7, 2017, 23:46 [IST]
Other articles published on Oct 7, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X