Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 കളിച്ച് ഓസ്‌ട്രേലിയ ഇന്ത്യയോട് തോറ്റു.. ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പെടയ്ക്കണ ജയം!!

ചെന്നൈ: ഏകദിനത്തില്‍ തുടങ്ങി ട്വന്റി 20 മത്സരത്തില്‍ അവസാനിച്ച കളിയില്‍ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് തകര്‍ന്നടിഞ്ഞുപോയ ഇന്ത്യയെ ഹര്‍ദീക് പാണ്ഡ്യ, എം എസ് ധോണി എന്നിവര്‍ ചേര്‍ന്ന് മാന്യമായ സ്‌കോറില്‍ എത്തിച്ചു. 50 ഓവറില്‍ ഏഴിന് 281.

മഴമൂലം മൂലം 21 ഓവറാക്കി കുറച്ച കളിയില്‍ 161 റണ്‍സായിരുന്നു ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജസ്പ്രീത് ഭുമ്ര തുടങ്ങി വെച്ച വിക്കറ്റ് വേട്ട ഹര്‍ദീക് പാണ്ഡ്യയും സ്പിന്നര്‍മാരും ഏറ്റുപിടിച്ചതോടെ ഓസ്‌ട്രേലിയയ്ക്ക് നില്‍ക്കക്കള്ളിയില്ലാതായി. 21 ഓവറില്‍ 9 വിക്കറ്റിന് 137 എന്ന നിലയില്‍ അവരുടെ മറുപടി അവസാനിച്ചു. ഇന്ത്യയ്ക്ക് 26 റണ്‍സ് ജയം. പ്രസക്ത ഭാഗങ്ങളിലേക്ക്...

തകര്‍ച്ചയോടെ ഇന്ത്യന്‍ തുടക്കം

തകര്‍ച്ചയോടെ ഇന്ത്യന്‍ തുടക്കം

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ഇങ്ങനെ ദുരന്തപൂര്‍ണമായ ഒരു തുടക്കം ആരും പ്രതീക്ഷിച്ച് കാണില്ല. ഓപ്പണര്‍ രഹാനെ 5 റണ്‍സിന് പുറത്ത്. പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലി പൂജ്യത്തിന്. കഴിഞ്ഞില്ല. മനീഷ് പാണ്ഡെ കൂടി പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 11 എന്ന നിലയില്‍ തകര്‍ന്നു.

രക്ഷാ പ്രവര്‍ത്തനം

രക്ഷാ പ്രവര്‍ത്തനം

ഹിറ്റ്മാന്‍ രോഹിത് ശര്‍മയും കേദാര്‍ ജാദവും കൂടിയായിരുന്നു ഇന്ത്യയുടെ പ്രതിരോധത്തിന് തുടക്കമിട്ടത്. രോഹിത് 44 പന്തില്‍ 28ഉം ജാദവ് 54 പന്തില്‍ 40ഉം റണ്‍സെടുത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത് പുറത്തായതോടെ ഇന്ത്യയെ തേടി അടുത്ത പ്രതിസന്ധി എത്തി. അഞ്ച് വിക്കറ്റിന് 87.

ഹര്‍ദീക് പാണ്ഡ്യ രക്ഷിച്ചു

ഹര്‍ദീക് പാണ്ഡ്യ രക്ഷിച്ചു

ഏഴാം നമ്പറില്‍ ക്രീസിലെത്തി ടോപ് സ്‌കോററായ ഹര്‍ദീക് പാണ്ഡ്യയാണ് ഇന്ത്യയുടെ രക്ഷകനായത്. 66 പന്തില്‍ 83 റണ്‍സ്. ഇതില്‍ 5 ഫോര്‍. 5 സിക്‌സ്. കഴിഞ്ഞില്ല, നാലോവറില്‍ 28 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തി പാണ്ഡ്യ മാന്‍ ഓഫ് ദ മാച്ചുമായി.

ധോണിയും ഭുവനേശ്വറും

ധോണിയും ഭുവനേശ്വറും

ഹര്‍ദീക് പാണ്ഡ്യയ്‌ക്കൊപ്പം സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പും ഭുവനേശ്വര്‍ കുമാറിനൊപ്പം ഫിഫ്റ്റി പാര്‍ട്ണര്‍ഷിപ്പും ഉണ്ടാക്കിയ എം എസ് ധോണിയാണ് ശരിക്കും ഇന്ത്യന്‍ ബാറ്റിംഗിലെ താരം. 88 പന്തുകള്‍ നേരിട്ട ധോണി നാല് ഫോറും രണ്ട് സിക്‌സും സഹിതം 79 റണ്‍സെടുത്തു. വാലറ്റത്ത് തകര്‍ത്തടിച്ച ഭുവനേശ്വര്‍ കുമാര്‍ 30 പന്തില്‍ 32 റണ്‍സെടുത്തു.

തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയ

തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയ

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങിയ പ്രഗത്ഭര്‍ ഉണ്ടായിട്ടും ഓസീസിന് 137 വരെ എത്താനേ പറ്റിയുള്ളൂ. 39 റണ്‍സെടുത്ത മാക്‌സ്വെല്ലാണ് അവരുടെ ടോപ് സ്‌കോറര്‍. ഫോക്‌നര്‍ 32ഉം വാര്‍ണര്‍ 25ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ സ്മിത്ത് വെറും 1 റണ്‍സിന് പുറത്തായി.

എല്ലാവര്‍ക്കും വിക്കറ്റ്

എല്ലാവര്‍ക്കും വിക്കറ്റ്

മഴമൂലെ ട്വന്റി 20 ആയിപ്പോയ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ച് പന്തെറിഞ്ഞു. ഹര്‍ദീക് പാണ്ഡ്യയും കുല്‍ദീപ് യാദവും രണ്ട് വീതവും ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഓരോന്നും വിക്കറ്റ് വീഴ്ത്തി. എന്നാല്‍ അഞ്ചോവറില്‍ 30 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ യുവേന്ദ്ര ചാഹലാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ താരം.

Story first published: Monday, September 18, 2017, 7:24 [IST]
Other articles published on Sep 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+