വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഇത് റിഹേഴ്സല്‍... ആദ്യം ബാറ്റ് ചെയ്യാന്‍ കാരണവും അത് തന്നെയെന്ന് കോലി

ഇന്ത്യക്കായിരുന്നു മല്‍സരത്തില്‍ ടോസ് ലഭിച്ചത്

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഒമ്പത് വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യയേറ്റുവാങ്ങിയത്. സ്വന്തം നാട്ടില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പര കൈക്കലാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങളാണ് ഇതോടെ അവസാനിച്ചത്. ബാറ്റിങിനെ തുണയ്ക്കുന്ന പിച്ചില്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം ഇന്ത്യക്കു വിനയായി മാറുകയായിരുന്നു.

പന്തിനെ വെറുതെ വിടൂ... 'രക്ഷിക്കാന്‍' ഒരു വഴി മാത്രം, ഗവാസ്‌കറുടെ ഉപദേശംപന്തിനെ വെറുതെ വിടൂ... 'രക്ഷിക്കാന്‍' ഒരു വഴി മാത്രം, ഗവാസ്‌കറുടെ ഉപദേശം

ടോസ് ലഭിച്ച ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. കാരണം, ഈ പിച്ചില്‍ ഇതാദ്യമായാണ് ഒരു ക്യാപ്റ്റന്‍ ടി20യില്‍ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്തത്. എന്തുകൊണ്ടാണ് താന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കോലി.

ലോകകപ്പ് മുന്നില്‍ കണ്ട്

ലോകകപ്പ് മുന്നില്‍ കണ്ട്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് റിസ്‌കാണെന്ന് അറിയാമായിരുന്നിട്ടു കൂടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടതെന്നു കോലി വ്യക്തമാക്കി. ലോകകപ്പിനു മുമ്പ് ഇനിയും ഇതുപോലെയുള്ള പരീക്ഷണങ്ങള്‍ തുടരും. കാരണം, പല തരത്തിലുള്ള വെല്ലുവിളികളെയും ടീമിന് നേരിടേണ്ടി വരും.
വ്യത്യസ്ത സാഹചര്യങ്ങളില്‍ ഇവയെ എങ്ങനെ ടീം നേരിടുമെന്ന് അറിയേണ്ടതുണ്ട്. കാരണം, ലോകകപ്പില്‍ ഇതുപോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളെ ടീമിന് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ അതിജീവിക്കണമെന്നു സഹായിക്കാന്‍ ഇതുപോലെയുള്ള പരീക്ഷണങ്ങള്‍ ടീമിനെ സഹായിക്കുമെന്നും കോലി വിശദമാക്കി.

ദക്ഷിണാഫ്രിക്ക നന്നായി ബൗള്‍ ചെയ്തു

ദക്ഷിണാഫ്രിക്ക നന്നായി ബൗള്‍ ചെയ്തു

ദക്ഷിണാഫ്രിക്കയുടെ ബൗളിങ് പ്രകടനത്തെ കോലി അഭിനന്ദിച്ചു. ആദ്യ ഇന്നിങ്‌സില്‍ പിച്ച് അവരുടെ ബൗളിങിനെ ഏറെ സഹായിച്ചു. തങ്ങള്‍ക്കു പിച്ചിന്റെ സ്വഭാവം ശരിക്കും തിരിച്ചറിയാനും കഴിഞ്ഞില്ല. ടി20 ക്രിക്കറ്റില്‍ റണ്‍ചേസാണ് ുറച്ചു കൂടി എളുപ്പം. ഏകദിനത്തില്‍ നമ്മുടെ ബൗളര്‍മാര്‍ക്കു കളിയിലേക്കു തിരിച്ചുവരാന്‍ സമയം ലഭിക്കും. എന്നാല്‍ ടി20യില്‍ 40-50 റണ്‍സിന്റെ കൂട്ടുകെട്ട് കളിയില്‍ നിര്‍ണായകമായി മാറും. 200 റണ്‍സ് പോലും അത്തരം ഘട്ടത്തില്‍ പ്രതിരോധിക്കുക എളുപ്പമല്ലെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍ എത്രയും വേഗത്തില്‍ ശരിയാക്കി കൊണ്ടുവരാനാണ് ശ്രമമെന്നു കോലി വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങള്‍ക്കു അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഓരോ മല്‍സരത്തിലും താരങ്ങളെ നിരന്തരം മാറ്റുകതയെന്നത് പ്രായോഗികമല്ല. ഇന്ത്യയുടേത് യുവനിരയാണ്. അതുകൊണ്ടു തന്നെ വിജയികളുടെ സംഘമായി മാറാന്‍ കുറച്ചു സമയം നല്‍കേണ്ടിയിരിക്കുന്നുവെന്നും കോലി പറഞ്ഞു.

ധവാന്‍ മാത്രം

ധവാന്‍ മാത്രം

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു ഒമ്പത് വിക്കറ്റിന് 134 റണ്‍സാണ് നേടാനായത്. ഓപ്പണര്‍ ശിഖര്‍ ധവാനൊഴികെ (36) മറ്റാരും ഇന്ത്യന്‍ നിരയില്‍ 20 റണ്‍സ് പോലും തികച്ചില്ല. റിഷഭ് പന്തും രവീന്ദ്ര ജഡേജയും 19 റണ്‍സ് വീതമെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 14ന് പുറത്തായി.
മറുപടിയില്‍ നായകന്‍ ക്വിന്റണ്‍ ഡികോക്കിന്റെ (79*) പ്രകടനം 16.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Story first published: Monday, September 23, 2019, 10:51 [IST]
Other articles published on Sep 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X