വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍: ഇന്ത്യ ഞെട്ടി... ചരിത്രം കുറിച്ച് ബംഗ്ലാ കടുവകള്‍, കന്നി ലോകകിരീടം

മൂന്നു വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം

പോക്കെഫ്‌സ്ട്രൂം: തുടര്‍ച്ചയായ രണ്ടാം ലോകകിരീടം തേടിയിറങ്ങിയ ഇന്ത്യയെ സ്തബ്ധധരാക്കി ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനു കിരീടം. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്നു വിക്കറ്റിനാണ് ബംഗ്ലാ കടുവകളുടെ വിജയം. ബംഗ്ലാദേശിന്റെ കന്നി ലോകകപ്പ് വിജയം കൂടിയാണിത്. അവരുടെ ആദ്യത്തെ ഫൈനലും ഇതു തന്നെയാണ്. ഉജ്ജ്വല ബൗളിങും ഫീല്‍ഡിങും കാഴ്ച വച്ച ബംഗ്ലാദേശ് അര്‍ഹിച്ച വിജയം കൂടിയാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയെ തകര്‍പ്പന്‍ ബൗളിങിലൂടെ ബംഗ്ലാദേശ് വരിഞ്ഞുകെട്ടി. 47.2 ഓവറില്‍ വെറും 177 റണ്‍സെടുക്കാനേ ചാംപ്യന്‍മാര്‍ക്കായുള്ളൂ.

ban

മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും ബംഗ്ലാ കടുവകള്‍ ജയം പൊരുതി നേടി. മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു. 42.1 ഓവറില്‍ ഏഴു വിക്കറ്റിന് ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. നായകന്‍ അക്ബര്‍ അലിയും (43*), റാക്വിബുല്‍ ഹസനും (9*) ചേര്‍ന്നാണ് വിജയം പൂര്‍ത്തിയാക്കിയത്.

ബംഗ്ലാദേശ് 41 ഓവറില്‍ ഏഴിന് 163 റണ്‍സെടടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. അധികം വൈകാതെ കളി പുനരാരംഭിച്ചപ്പോള്‍ അവര്‍ക്കു 30 പന്തില്‍ ജയിക്കാന്‍ വെറും ഏഴ് റണ്‍സ് മാത്രം മതിയായിരുന്നു. 42ാം ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടി അവര്‍ ചരിത്രം കുറിക്കുകയും ചെയ്തു. 47 റണ്‍സെടുത്ത ഓപ്പണര്‍ പര്‍വേസ് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. 79 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യക്കു വേണ്ടി രവി ബിഷ്‌നോയ് നാലു വിക്കറ്റെടുത്തെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അതു മതിയായിരുന്നില്ല. ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റില്‍ 400 റണ്‍സ് അടിച്ചുകൂട്ടി റണ്‍വേട്ടയില്‍ മുന്നിലെത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

ind

നേരത്തേ ഓപ്പണറും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററമായ യശസ്വി ജയ്‌സ്വാളിന്റെ (88) ഇന്നിങ്‌സാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. 121 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. തിലക് വര്‍മ (38), ധ്രുവ് ജുറേല്‍ (22) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ഇന്ത്യന്‍ താരങ്ങള്‍.മൂന്നു വിക്കറ്റെടുത്ത അവിഷേക് ദാസും രണ്ടു വിക്കറ്റ് പിഴുത ഷൊരിഫുല്‍ ഇസ്ലാമും തന്‍സിം ഹസന്‍ സാക്വിബും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. 38 ഓവര്‍ കഴിയുമ്പോള്‍ മൂന്നിന് 155 റണ്‍സെന്ന നിലയിയായിരുന്ന ഇന്ത്യ 240ന് അടുത്ത് റണ്‍സെങ്കിലും നേടാനാവുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പിന്നീട് കൂട്ടത്തകര്‍ച്ചയാണ് ടീമിനു നേരിട്ടത്. രണ്ടു റണ്ണൗട്ടുകളും ഒരോവറില്‍ രണ്ടു വിക്കറ്റ് വീഴ്ചയും ഇന്ത്യയെ തളര്‍ത്തി. 22 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്കു അവസാനത്തെ ഏഴു വിക്കറ്റുകള്‍ നഷ്ടമായത്.

മോശം തുടക്കം

മോശം തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ബംഗ്ലാദേശ് പേസര്‍മാര്‍ കണിശതയാര്‍ന്ന ബൗളിങിലൂടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ആദ്യ രണ്ടോവറുകളും മെയ്ഡനായിരുന്നു. ഏഴാം ഓവറിലെ നാലാം പന്തില്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്കു ദിവ്യാന്‍ഷ് സക്‌സേനയെ (2) നഷ്ടമായി. അവിഷേക് ദാസിന്റെ ബൗളിങില്‍ മഹമ്മുദുള്‍ ഹസന്‍ ക്യാച്ചെടുക്കുകയായിരുന്നു.

ജയ്‌സ്വാള്‍-തിലക് കൂട്ടുകെട്ട്

ജയ്‌സ്വാള്‍-തിലക് കൂട്ടുകെട്ട്

രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജയ്‌സ്വാളും തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 94 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഈ സഖ്യം നേടിയത്. എന്നാല്‍ തിലകിനെ പുറത്താക്കി ബംഗ്ലാദേശ് തിരിച്ചടിച്ചു. 65 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 38 റണ്‍സെടുത്ത തിലകിനെ ടീം സ്‌കോര്‍ 103ല്‍ വച്ച് ഇന്ത്യക്കു നഷ്ടമായി. ഷോര്‍ട്ട് ബോളില്‍ ബൗണ്ടറിക്കു ശ്രമിച്ച തിലകിനെ ബൗണ്ടറി ലൈനിന് അരികില്‍ വച്ച് ഷൊരിഫുല്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.

നിരാശപ്പെടുത്തി നായകന്‍

നിരാശപ്പെടുത്തി നായകന്‍

നായകന്‍ പ്രിയം ഗാര്‍ഗിന് ക്യാപ്റ്റന്റെ കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒമ്പത് പന്തുകളുടെ ആയുസ്സ് മാത്രമേ താരത്തിനുണ്ടായുള്ളൂ. ഒമ്പത് പന്തില്‍ ഏഴു റണ്‍സെടുത്ത ഗാര്‍ഗിനെ റാക്വിബുല്‍ ഹസന്റെ ബൗളിങില്‍ തന്‍സിം ഹസന്‍ പിടികൂടി.ഇന്ത്യ മൂന്നിന് 114.

ജയ്‌സ്വാളിന്റെ വിക്കറ്റ്

ജയ്‌സ്വാളിന്റെ വിക്കറ്റ്

മികച്ച ഫോമില്‍ കളിച്ച ജയ്‌സ്വാളിന്റെ വിക്കറ്റ് വീഴ്ചയാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും സെഞ്ച്വറിയിലേക്കു കുതിച്ച ജയ്‌സ്വാളിനെ മടക്കിയത് ഷൊരിഫുല്‍ ഇസ്ലാമാണ്. ഷൊരിഫുലിന്റെ ഷോര്‍ട്ട് ബോളില്‍ ജയ്‌സ്വാളിന് ടൈമിങ് പിഴച്ചപ്പോള്‍ തന്‍സിദ് ഹസന്‍ അനായാസ ക്യാച്ചിലൂടെ പുറത്താക്കി (നാലിന് 156).
തൊട്ടടുത്ത പന്തില്‍ പുതുതായി ക്രീസിലെത്തിയ സിദ്ദേഷ് വീറിനെ ഷൊരിഫുല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇന്ത്യ ഞെട്ടി. പിന്നീട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. 21 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായ ഇന്ത്യ 177ന് കൂടാരം കയറുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, സിദ്ദേഷ് വീര്‍, അതര്‍വ്വ അന്‍കൊലേക്കര്‍, രവി ബിഷ്‌നോയ്, ഷഷ്വത്ത് റാവത്ത്, കാര്‍ത്തിക് ത്യാഗി, ആകാഷ് സിങ്.

ബംഗ്ലാദേശ്- പര്‍വേസ് ഹുസൈന്‍, തന്‍സിദ് ഹസന്‍, മഹുമ്മുദുള്‍ ഹസന്‍, തൗഹിദ് റിദോയ്, ഷഹാദത്ത് ഹുസൈന്‍, അവിഷേക് ദാസ്, അക്ബര്‍ അലി (ക്യാപ്റ്റന്‍), ഷമീം ഹുസൈന്‍, റാക്വിബുല്‍ ഹസന്‍, ഷൊരിഫുല്‍ ഇസ്ലാം, സന്‍സിം ഹസന്‍ സാക്വിബ്.

Story first published: Sunday, February 9, 2020, 22:18 [IST]
Other articles published on Feb 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X