Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറിയുമായി വിരാട് കോലിയും മുരളി വിജയും, ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍...

ഹൈദരാബാദ്:ബംഗ്ലദേശിനെതിരായ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. ഓപ്പണര്‍ മുരളി വിജയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ച്വറി നേടിയതാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.

130 പന്തുകളില്‍ നിന്നാണ് ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ച്വറി നേടിയത്. 111 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന കോലിയുടെ 16ാം ടെസ്റ്റ് സെഞ്വറിയാണിത്. കോലിക്കൊപ്പം 45 റണ്‍സുമായി അജന്‍ക്യാ രഹാനെയാണ് ക്രീസിലുള്ളത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്തായെങ്കിലും മുരളി വിജയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. മുരളി വിജയ് 160 പന്തില്‍ 108 റണ്‍സ് നേടിയപ്പോള്‍ പൂജാര 83 റണ്‍സ് നേടി.

{photo-feature}

Story first published: Thursday, February 9, 2017, 18:14 [IST]
Other articles published on Feb 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+