വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് അവസരം ഇല്ല? ബൗളിങ് നിരയില്‍ മാറ്റമുണ്ടായേക്കും; സൂചന നല്‍കി രോഹിത്

Rohit Sharma hints at changes in bowling attack in 2nd T20I

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി2യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് രോഹിത് ടീമിലെ മാറ്റത്തെക്കുറിച്ച് പറഞ്ഞത്. ടീമിലെ മാറ്റം പിച്ചിനെ അനുസരിച്ചായിരിക്കുമെന്നും നിലവിലെ ബാറ്റിങ് നിരയില്‍ മാറ്റം വരുത്താന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബൗളിങ് നിരയില്‍ അനിവാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആദ്യ മത്സരത്തില്‍ കളിച്ച പേസ് ബൗളര്‍ ഖലീല്‍ അഹ്മദിന് ടീമില്‍ സ്ഥാനം ഉണ്ടാകില്ല. 19ാം ഓവര്‍ എറിഞ്ഞ ഖലീലിന്റെ ഓവറില്‍ മുഷ്ഖിഖര്‍ നാല് ബൗണ്ടറി നേടിയതാണ് കളി ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത്.

ഗോമസിനെതിരായ ഗുരുതര ഫൗള്‍; ടോട്ടനത്തിന്റെ സണ്‍ ഹ്യൂങ് മിന്നിന്റെ അപ്പീല്‍ അനുവദിച്ചുഗോമസിനെതിരായ ഗുരുതര ഫൗള്‍; ടോട്ടനത്തിന്റെ സണ്‍ ഹ്യൂങ് മിന്നിന്റെ അപ്പീല്‍ അനുവദിച്ചു

rohit-sharma

അതിനാല്‍ ഖലീലിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ ടീമില്‍ എത്താനാണ് സാധ്യത. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ക്രുണാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ടീമില്‍ തുടര്‍ന്നേക്കും. അതേ സമയം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ് ഈ മത്സരത്തിലും അവസരം ലഭിക്കാനിടയില്ല. മൂന്ന് മത്സര പരമ്പരയില്‍ 1-0ന് പിന്നിട്ട് നില്‍ക്കുന്നതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്.

Story first published: Wednesday, November 6, 2019, 17:47 [IST]
Other articles published on Nov 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X