വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ്: മാനംകാക്കല്‍ പോരിന് ഇന്ത്യ, തോറ്റാല്‍ തീര്‍ന്നു... സഞ്ജു കളിക്കുമോ?

രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്

India vs Bangladesh 2nd T20I Match Preview | Oneindia Malayalam

രാജ്‌കോട്ട്: ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി ടീം ഇന്ത്യ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാമങ്കത്തിന് ഇറങ്ങുന്നു. വ്യാഴാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.

ഏകദിനത്തെ ഉടച്ചു വാര്‍ക്കണം... സച്ചിന്റെ ഞെട്ടിക്കുന്ന നിര്‍ദേശം, 25 ഓവര്‍ വീതം, നാലിന്നിങ്‌സ്!!ഏകദിനത്തെ ഉടച്ചു വാര്‍ക്കണം... സച്ചിന്റെ ഞെട്ടിക്കുന്ന നിര്‍ദേശം, 25 ഓവര്‍ വീതം, നാലിന്നിങ്‌സ്!!

ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ആദ്യ ടി20യില്‍ ഏഴു വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യക്കു മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ രാജ്‌കോട്ടില്‍ ജയിച്ചേ തീരൂ. ആദ്യ ടി20യില്‍ ബംഗ്ലാദേശിനു മുന്നില്‍ നിഷ്പ്രഭരായ രോഹിത് ശര്‍മയും സംഘവും ശക്തമായ തിരിച്ചുവരവാണ് രണ്ടാം ടി20യില്‍ ലക്ഷ്യമിടുന്നത്.

ക്ലിക്കാവാതെ ബാറ്റിങ് നിര

ക്ലിക്കാവാതെ ബാറ്റിങ് നിര

ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ആദ്യ ടി20യില്‍ ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു ആദ്യ കളിയിലെ തോല്‍വി.
കടലാസില്‍ ശക്തമായ ബാറ്റിങ് നിരയായിരുന്നു ദില്ലിയിലേതെങ്കിലും ആരും തന്നെ പ്രതീക്ഷിച്ച പ്രകടന നടത്തിയില്ല. ശിഖര്‍ ധവാന്റെ (41) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നാണക്കേട് ഇനിയും കൂടുമായിരുന്നു.

പന്തിന്റെ ഫോം

പന്തിന്റെ ഫോം

രണ്ടാം ടി20യില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെക്കുറിച്ചായിരിക്കും. ആദ്യ ടി20യില്‍ 27 റണ്‍സെടുത്തെങ്കിലും പന്തില്‍ നിന്നും ഇന്ത്യ പ്രതീക്ഷിച്ച ഇന്നിങ്‌സായിരുന്നില്ല അത്. തട്ടിയും മുട്ടിയും പിടിച്ചുനിന്ന താരം 26 ബോളുകളാണ് കളിച്ചത്. അതിവേഗം റണ്‍സ് നേടാന്‍ ശേഷിയുള്ള പന്തില്‍ നിന്ന് അത്തരത്തിലൊരു വെടിക്കെട്ട ഇന്നിങ്‌സാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്.
ബാറ്റിങില്‍ മാത്രമല്ല ഡിഎആര്‍എസ് വിളിക്കുന്നതിലും പന്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ച ഇന്ത്യക്കു തിരിച്ചടിയായിരുന്നു.

സഞ്ജു കളിക്കുമോ?

സഞ്ജു കളിക്കുമോ?

ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണിനെ ആദ്യ ടി20യില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് മലയാളി ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ബാറ്റിങ് നിര ആദ്യ ടി20യില്‍ അമ്പെ പരാജയപ്പെട്ട സാഹചര്യത്തില്‍ സഞ്ജുവിന് രണ്ടാം ടി20യില്‍ ഇന്ത്യ അവസരം നല്‍കുമോയെന്നാണ് അറിയാനുള്ളത്. വിക്കറ്റ് കീപ്പറായല്ല പകരം ബാറ്റ്‌സ്മാനായാണ് പരമ്പരയിലേക്കു സഞ്ജുവിനെ പരിഗണിച്ചതെന്നു നേരത്തേ തന്നെ മുഖ്യ സെലക്ടര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിനെ കളിപ്പിച്ചാല്‍ പകരം ആരെ ഒഴിവാക്കുമെന്നതും ഇന്ത്യക്കു തലവേദയനാവും.

ബംഗ്ലാദേശ് ആത്മവിശ്വാസത്തില്‍

ബംഗ്ലാദേശ് ആത്മവിശ്വാസത്തില്‍

ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ആദ്യ ടി20യിലെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കെതിരേ അവരുടെ കന്നി വിജയം കൂടിയായിരുന്നു ഇത്.
ഐസിസിയുടെ വിലക്കിനെ തുടര്‍ന്നു ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനെ നഷ്ടമായിട്ടും വ്യക്തിപരമായ കാരണങ്ങളാല്‍ സൂപ്പര്‍ താരം തമീം ഇഖ്ബാല്‍ പിന്‍മാറിയിട്ടും അതൊന്നും കഴിഞ്ഞ മല്‍സരത്തില്‍ ബംഗ്ലാദേശിനെ ബാധിച്ചില്ല.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ/ സഞ്ജു സാംസണ്‍, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്- സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നയീം, ലിറ്റണ്‍ ദാസ്, അഫീഫ് ഹുസൈന്‍, മഹമ്മൂദുള്ള (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, മൊസാദെക് ഹുസൈന്‍, മുഹമ്മദ് മിഥുന്‍, അബു ഹൈദര്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷെയ്ഫുല്‍ ഇസ്ലാം.

Story first published: Wednesday, November 6, 2019, 13:08 [IST]
Other articles published on Nov 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X