ഏഷ്യന്‍ പോരിനൊരുങ്ങി ഇന്ത്യ.... എഡ്ജ്ബാസ്റ്റണില്‍ അവസാന പ്രതീക്ഷയുമായി ബംഗ്ലാദേശ്
ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. കടുപ്പമേറിയ പോരാട്ടമാണിത്. സെമി ഫൈനല്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ലാത്ത ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ്. അതേസമയം ബംഗ്ലാദേശിനും സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഈ മത്സരം വിജയിക്കണം.
ഇതിന് പുറമേ അവസാന മത്സരം കൂടി അവര്‍ വിജയിക്കണം. അതുകൊണ്ട് ന്യൂസിലന്റിനെ വിറപ്പിച്ച പോലെയുള്ള പ്രകടനം ഇന്ത്യക്കെതിരെയും ആവര്‍ത്തിക്കാം. 2007ലെ ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ചരിത്രമുണ്ട് ബംഗ്ലാദേശിന്. ആ തോല്‍വിയാണ് ഇന്ത്യയെ ടൂര്‍ണമെന്റില്‍ പുറത്താക്കുന്നതിന് പ്രധാന പങ്കുവഹിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച വിജയം നേടിയിരുന്നു.

ഇന്ത്യ പതറുമോ
ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ ഇന്ത്യയുടെ വിജയക്കുതിപ്പ് ലോകകപ്പില്‍ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യ ആ തോല്‍വിയില്‍ ഉലയുമോയെന്നാണ് ഇനി അറിയാനുള്ളത്. ടീമില്‍ കാര്യമായ മാറ്റം വരുമോ എന്നും വ്യക്തമല്ല. അതേസമയം ഇന്ത്യന്‍ ബാറ്റിംഗ് നിര ഫോമില്‍ തന്നെയാണ് ഉള്ളത്. മുന്‍നിര നന്നായി കളിക്കുന്നുണ്ട്. രോഹിത് ശര്‍മ വീണ്ടും താളം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ സ്ഥിരത നിലനിര്‍ത്തുമെന്ന് ഉറപ്പില്ല. കോലി ഇതുവരെ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്.

ബംഗ്ലാദേശും ഫോമില്‍
ബംഗ്ലാദേശും ഫോമില്‍ തന്നെയാണ് കളിക്കുന്നത്. പക്ഷേ അദ്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെക്കേണ്ടത് അത്യാവശ്യമാണ്. അതിന് സാധിക്കുന്ന താരങ്ങള്‍ ടീമിലുണ്ട്. ഇംഗ്ലണ്ട് ഇന്ത്യയെ കുരുക്കിയത് പോലുള്ള പ്രകടനമായിരിക്കും ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്. അച്ചടക്ക ബൗളിംഗ് ടീമിന് അത്യാവശ്യമാണ്. മഷ്‌റഫി മൊര്‍ത്താസയുടെ മാരക പ്രകടനം ബൗളിംഗില്‍ വേണ്ടി വരും. ഷാക്കിബ് അല്‍ ഹസന്റെ ഫോമാണ് ലോകകപ്പില്‍ ബംഗ്ലാദേശിനെ കരുത്തരാക്കുന്നത്.

ധോണിയുടെ ഫോം
മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമാണ് ടൂര്‍ണമെന്റിലെ ചര്‍ച്ചാ വിഷയം. ധോണി വിന്‍ഡീസിനെതിരെ അര്‍ധ സെഞ്ച്വറി നേടിയിട്ടും വിമര്‍ശനം അടങ്ങിയിട്ടില്ല. പഴയ പോലെ അടിച്ചുകയറാന്‍ ധോണിക്ക് സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരെ അവസാന ഓവറുകളില്‍ ധോണി നടത്തിയ മെല്ലെപ്പോക്ക് ചര്‍ച്ചയായിട്ടുണ്ട്. മുന്‍ താരങ്ങള്‍ ഈ രീതിയെ വിമര്‍ശിച്ചിരിക്കുകയാണ്. മധ്യ ഓവറുകളില്‍ ധോണിക്ക് സ്‌ട്രൈക്ക് മാറാനും സാധിക്കുന്നില്ല. ധോണിയുടെ ഫോം ഇന്ത്യക്ക് ആശങ്കയാണ്.

സ്പിന്‍ ഫലിക്കുമോ?
ബംഗ്ലാദേശ് നിരയില്‍ മികച്ച സ്പിന്നര്‍മാരുള്ളത് വലിയ നേട്ടമാണ്. ഷാക്കിബ് മികച്ച ഫോമിലാണ്. അതേസമയം ഇന്ത്യന്‍ നിരയിലും മികച്ച രണ്ട് സ്പിന്നര്‍മാരുണ്ട്. കുല്‍ദീപ് യാദവ്, യുസവേന്ദ്ര ചാഹലും. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ഇവര്‍ തീര്‍ത്തും പരാജയമായി. ഇവര്‍ മോശം പ്രകടനം നടത്തുമ്പോള്‍ ഇന്ത്യ തോല്‍ക്കുന്നതാണ് പതിവ്. ഇവര്‍ ഫോമിലേക്കുയര്‍ന്നിട്ടില്ലെങ്കില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍ പിന്തുടരേണ്ടി വരും. അഞ്ചാം ബൗളറായുള്ള പാണ്ഡ്യക്ക് ഇതുവരെ തിളങ്ങാനായിട്ടില്ല.
{headtohead_cricket_3_10}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications