വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹിറ്റ്മാന്‍ സ്‌ട്രോക്കില്‍ ഇന്ത്യ സെമിയില്‍.... ഏഷ്യന്‍ പോരില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് വീഴ്ത്തി

By Vaisakhan MK
ഒരേയൊരു ഹിറ്റ്‌മാനും ബുമ്രയും ഗംഭീരം രോഹിത് , ബുംറ വേറെ ലെവൽ അങ്ങനെ നമ്മൾ സെമിയിലെത്തി

1
43683

ലണ്ടന്‍: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറിയെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്ക് ചെറിയ ഭീഷണി ഉയര്‍ത്തിയ ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത് ജസ്പ്രീത് ബുംറയും മികച്ച ബൗളിംഗും രോഹിത് ശര്‍മയുടെ സെഞ്ച്വറിയില്‍ മത്സരത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. രോഹിത്താണ് കളിയിലെ താരം.

1

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു ഘട്ടത്തില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും മധ്യനിര ഒരിക്കല്‍ കൂടി തകര്‍ന്നത് കാരണ കുറഞ്ഞ സ്‌കോറില്‍ തൃപ്തിപ്പെടുകയായിരുന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ തന്നെ സമ്മാനിച്ചത്. കളിയില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത് കുല്‍ദീപ് യാദവിനും കേദാര്‍ ജാദവിനും പകരം ഭുവനേശ്വര്‍ കുമാറും ദിനേഷ് കാര്‍ത്തിക്കും ടീമില്‍ ഇടംപിടിച്ചിരിക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ തന്നെ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 29.2 ഓവറില്‍ ഓപ്പണിംഗ് സഖ്യം അടിച്ചത് 180 റണ്‍സാണ്.

സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കെ ക്യാച്ച് ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത് ശരിക്കും മുതലെടുക്കുകയായിരുന്നു ഇന്ത്യ. പിന്നീടങ്ങോട്ട് ലോകേഷ് രാഹുലും രോഹിത്തും ചേര്‍ന്ന് ബംഗ്ലാദേശ് ബൗളര്‍മാരെ പഞ്ഞിക്കിടുകയായിരുന്നു. രോഹിത് 92 പന്തില്‍ 104 റണ്‍സെടുത്താണ് പുറത്തായത്. ഏഴ് ഫോറും അഞ്ച് സിക്‌സറും ഇന്നിംഗ്‌സിലുണ്ടായ.ിരുന്നു. ലോകേഷ് രാഹുല്‍ 92 പന്തില്‍ 77 റണ്‍സുമായി മികച്ച പ്രകടനം നടത്തി. വിരാട് കോലി 26 റണ്‍സുമായും ഋഷഭ് പന്ത് 41 പന്തില്‍ 48 റണ്‍സെടുത്തും പുറത്തായതോടെയാണ് കളി മാറിയത്.

പിന്നീട് തുടര്‍ച്ചയായി ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി. മഹേന്ദ്ര സിംഗ് ധോണി സ്‌കോറിംഗ് ഉര്‍ത്താനുള്ള ശ്രമത്തില്‍ പരാജയപ്പെടുകയും ചെയ്തു. പത്തോവറില്‍ 59 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. മറുപടി ബാറ്റിംഗില്‍ തമീം ഇഖ്ബാലിനെ തുടക്കത്തിലെ പുറത്താക്കാനായത് ഇന്ത്യക്ക് നേട്ടമായി. 22 റണ്‍സെടുത്ത തമീമിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അധികം വൈകാതെ സൗമ്യ സര്‍ക്കാരിനെയും ബംഗ്ലാദേശിന് നഷ്ടമായി. ഷാക്കിബ് അല്‍ ഹസന്‍ 66 റണ്‍സെടുത്ത് ഫോം വീണ്ടും ആവര്‍ത്തിച്ചു. ഷാക്കിബ് പുറത്തായതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായത്. അവസാന നിമിഷം മുഹമ്മദ് സെയഫുദീന്‍ 38 പന്തില്‍ 51 റണ്‍സെടുത്ത് കളി മാറ്റി മറിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നാല് വിക്കറ്റെടുത്ത ബുംറയാണ് ബംഗ്ലാദേശിനെ വീഴ്ത്തിയത്. പാണ്ഡ്യക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു.

Jul 02, 2019, 11:05 pm IST

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 28 റണ്‍സ് ജയം. ജയത്തോടെ ഇന്ത്യ സെമിയിലെത്തി. സ്‌കോര്‍: 314, ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് പുറത്ത്

Jul 02, 2019, 9:51 pm IST

ബംഗ്ലാദേശിന് ആറാം വിക്കറ്റ് നഷ്ടം. 66 റണ്‍സെടുത്ത ഷാക്കിബ് പുറത്ത്‌

Jul 02, 2019, 9:50 pm IST

ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടം. സ്‌കോര്‍ 179. വിജയിക്കാന്‍ 136 റണ്‍സ്‌

Jul 02, 2019, 9:01 pm IST

ബംഗ്ലാദേശിന് മൂന്നാം വിക്കറ്റ് നഷ്ടം. മുഷ്ഫിഖുര്‍ റഹീം പുറത്ത്. സ്‌കോര്‍ 124

Jul 02, 2019, 8:27 pm IST

ബംഗ്ലാദേശിന് രണ്ടാം വിക്കറ്റ് നഷ്ടം. സൗമ്യ സര്‍ക്കാര്‍ 33 റണ്‍സിന് പുറത്തായി. സ്‌കോര്‍ 74

Jul 02, 2019, 8:06 pm IST

ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടം. തമീം ഇഖ്ബാല്‍ പുറത്ത്. സ്‌കോര്‍ 11 ഓവറില്‍ 47

Jul 02, 2019, 6:54 pm IST

ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 315 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ഒമ്പതിന് 314

Jul 02, 2019, 6:23 pm IST

ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. ഋഷഭ് പന്ത് 48 റണ്‍സില്‍ പുറത്തായി. സ്‌കോര്‍ 277

Jul 02, 2019, 5:52 pm IST

ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം. ഹര്‍ദിക് പാണ്ഡ്യ പുറത്ത്‌

Jul 02, 2019, 5:49 pm IST

ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. 26 റണ്‍സെടുത്ത വിരാട് കോലി പുറത്ത്. സ്‌കോര്‍ 237

Jul 02, 2019, 5:19 pm IST

ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 77 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ പുറത്ത്. സ്‌കോര്‍ 195

Jul 02, 2019, 5:04 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 104 റണ്‍സെടുത്ത രോഹിത് ശര്‍മ പുറത്ത്

Jul 02, 2019, 5:02 pm IST

രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. 90 പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 176

Jul 02, 2019, 4:20 pm IST

ലോകേഷ് രാഹുലിന് അര്‍ധ സെഞ്ച്വറി. 57 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്

Jul 02, 2019, 4:16 pm IST

ഇന്ത്യയുടെ സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 കടന്നു

Jul 02, 2019, 4:03 pm IST

രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ച്വരി. 45 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. സ്‌കോര്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 86

Jul 02, 2019, 3:38 pm IST

ഇന്ത്യയുടെ സ്‌കോര്‍ 8.1 ഓവറില്‍ 50 കടന്നു.

Jul 02, 2019, 2:39 pm IST

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Tuesday, July 2, 2019, 23:20 [IST]
Other articles published on Jul 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X