വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ് ടെസ്റ്റ്: ബംഗ്ലാദേശിനെ 150ന് എറിഞ്ഞൊതുക്കി, തകര്‍ത്തടിച്ച് പൂജാരയും മായങ്കും

രണ്ടു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര

ഇന്‍ഡോര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാ കടുവകളെ പിടിച്ചു കെട്ടി ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെ 150 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ, മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര എന്നിവരുടെ മികവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്ത് കളി അവസാനിപ്പിച്ചു. ബംഗ്ലാദേശിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇനി 64 റണ്‍സ് മാത്രം മതി ഇന്ത്യക്ക്. പുജാര 61 പന്തില്‍ 43 റണ്‍സെടുത്തു. അഗര്‍വാള്‍ 37 റണ്‍സോടെയും പുറത്താകെ നില്‍ക്കുന്നു.രോഹിത് ശര്‍മയുടെ (6) വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്.

നേരത്തേ 43 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാ നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ് 37 റണ്‍സെടുത്തപ്പോള്‍ ലിറ്റണ്‍ ദാസ് 21 റണ്ണിന് പുറത്തായി. മറ്റുള്ളവരൊന്നും 20 കടന്നില്ല. ഷദ്മാം ഇസ്ലാം (6), ഇംറുല്‍ ഖയസ് (6), മുഹമ്മദ് മിതുന്‍ (13), മഹമ്മുദുള്ള റിയാദ് (10), മെഹ്ദി ഹസന്‍ (0), തൈജുല്‍ ഇസ്ലാം (1), ഇബാദത്ത് ഹുസൈന്‍ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ചത്. ഇഷാന്ത് ശര്‍മയും ആര്‍ അശ്വിനും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസിനു ശേഷം ബംഗ്ലാദേശ് നായകന്‍ മൊമിനുല്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങിയത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പരയാണ് ഇതെങ്കില്‍ ബംഗ്ലാദേശിന്റെ കന്നി പരമ്പരയാണിത്. കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്പരകളും തൂത്തുവാരി പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്ന ഇന്ത്യ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡോറില്‍ ഇറങ്ങിയത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.

ബംഗ്ലാദേശ്- ഇംറുല്‍ ഖയസ്, ഷദ്മാന്‍ ഇസ്ലാം, മുഹമ്മദ് മിതുന്‍, മൊമിനുല്‍ ഹഖ് (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള റിയാദ്, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍, തെയ്ജുല്‍ ഇസ്ലാം, അബു ജായെദ്, ഇബാദത്ത് ഹുസൈന്‍.

12ല്‍ ഇരട്ടപ്രഹരം

12ല്‍ ഇരട്ടപ്രഹരം

ബംഗ്ലാദേശിന്റെ തുടക്കം പതിയെയായിരുന്നു. ആദ്യ മൂന്നോവറിലും അക്കൗണ്ട് തുറക്കാന്‍ ബംഗ്ലാദേശിനായില്ല. നാലാം ഓവറിലെ രണ്ടാം പന്തിലാണ് ബംഗ്ലാദേശ് ആദ്യ റണ്‍സ് നേടിയത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കെ ഇരട്ടപ്രഹരമാണ് ബംഗ്ലാദേശിന് ഇന്ത്യ നല്‍കിയത്. ഓപ്പണര്‍മാരായ ഷദ്മാനെയും (6) ഖയസിനെയും (6) ഇന്ത്യ ഒരേ സ്‌കോറിനു പുറത്താക്കി. ഷദ്മാനെ ഇഷാന്തും ഖയസിനെ ഉമേഷും ഔട്ടാക്കുകയായിരുന്നു.

ഷമിയുടെ ഊഴം

ഷമിയുടെ ഊഴം

മുഹമ്മദ് മിതുനെ (13) വീഴ്ത്തിയാണ് ഷമി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 36 പന്തില്‍ ഒരു ബൗണ്ടറിയോടെ 13 റണ്‍സെടുത്ത മിതുനെ ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
നാലാം വിക്കറ്റില്‍ മുഷ്ഫിഖുറും നായകന്‍ മൊമിനുലും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. എന്നാല്‍ മൊമിനുളിനെ ബൗള്‍ഡാക്കി അശ്വിന്‍ ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്‍കി (നാലിന് 99).

10 റണ്‍സിനിടെ നാലു വിക്കറ്റ്

10 റണ്‍സിനിടെ നാലു വിക്കറ്റ്

മഹമ്മുദുളളയാണ് (10) അഞ്ചാമനായി ക്രീസ് വിട്ടത്. അശ്വിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായായിരുന്നു താരത്തിനന്റെ മടക്കം. ആറാം വിക്കറ്റില്‍ മുഷ്ഫിഖുറും ലിറ്റണ്‍ ദാസും ചേര്‍ന്ന് 25 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും മുഷ്ഫിഖുറിനെ ബൗള്‍ഡാക്കി ഷമിയുടെ അടുത്ത പ്രഹരം (ആറിന് 140).
ടീം സ്‌കോറിലേക്കു 10 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച നാലു പോലെയും പുറത്താക്കി ഇന്ത്യ ബംഗ്ലാദേശിന്റെ ഇന്നിങ്‌സിന് തിരശീലയിടുകയായിരുന്നു.

Story first published: Thursday, November 14, 2019, 17:21 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X