Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: സ്വപ്ന ഫൈനല്‍ മറന്നേക്കൂ... ഇതു കിടുക്കും, ബംഗ്ലാ കടുവകള്‍ മോശക്കാരല്ല!! ഇന്ത്യ ജാഗ്രതൈ

ഏഷ്യാകപ്പ് ആര് നേടും ? ഫൈനൽ വെള്ളിയാഴ്ച | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക് ഫൈനല്‍ നഷ്ടമായതിന്റെ നിരാശയിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെമി ഫൈനലിനു തുല്യമായ നിര്‍ണായകമായ അവാസാന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ പാകിസ്താനെ ഞെട്ടിച്ച് ബംഗ്ലാദേശ് ഫൈനലിലേക്കു മുന്നേറുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള കിരീടപ്പോരാട്ടം. 2016 ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു ബംഗ്ലാ കടുവകളെ ഇന്ത്യ കഷ്ടിച്ചു മറികടക്കുകയായിരുന്നു. ഇന്ത്യ- പാക് ത്രില്ലറിനേക്കാള്‍ ആവേശകരമായിരിക്കും ഇത്തവണ ഇന്ത്യ- ബംഗ്ലാദേശ് കലാശപ്പോര്. ഇതിനു ചില കാരണങ്ങളുമുണ്ട്.

 അട്ടിമറികളുമായി തുടക്കം

അട്ടിമറികളുമായി തുടക്കം

ഏഷ്യയിലെ മുന്‍നിര ടീമുകളിലേക്ക് ഉയര്‍ന്നു കഴിഞ്ഞവരാണ് ബംഗ്ലാദേശ്. വമ്പന്‍ ടീമുകളെയെല്ലാം ഞെട്ടിക്കാനും അവര്‍ക്കായിട്ടുണ്ട്. 1999ലെ ലോകകപ്പില്‍ പാകിസ്താനെ അട്ടിമറിച്ചതോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ഭൂപടത്തില്‍ ഇടം പിടിക്കുന്നത്. 2000ല്‍ ടെസ്റ്റ് അംഗത്വവും ലഭിച്ച അവര്‍ പിന്നീട് കരുത്താര്‍ജിക്കുന്നതാണ് കണ്ടത്. 2004ല്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യയെ അട്ടിമറിച്ച് ബംഗ്ലാദേശ് വീണ്ടും സാന്നിധ്യമറിയിച്ചു. 2007ല്‍ ഇതിഹാസ താരങ്ങളുമായെത്തിയ ഇന്ത്യയെ ലോകകപ്പിലും ബംഗ്ലാദേശ് അട്ടിമറിച്ച് ലോകത്തെ അമ്പരപ്പിച്ചു. കൂടാതെ 2012ലെ ഏഷ്യാ കപ്പിലും ഇന്ത്യയെ വീഴ്ത്താന്‍ അവര്‍ക്കായിരുന്നു.
ഇന്ത്യ മാത്രമല്ല മറ്റു പല മുന്‍നിര ടീമുകളും ബംഗ്ലാദേശിന്റെ കരുത്തറിഞ്ഞിട്ടുണ്ട്. 2015ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ അവര്‍ക്കു കഴിഞ്ഞു. കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിലും നിദാഹാസ് ട്രോഫി ഫൈനലിലും ഇന്ത്യയും ബംഗ്ലാദേശുമാണ് നേര്‍ക്കുനേര്‍ വന്നത്. രണ്ടിലും ഇന്ത്യ കഷ്ടിച്ചാണ് ജയിച്ചു കയറിയത്. നിദാഹാസ് ഫൈനലില്‍ അവസാന പന്തില്‍ സിക്‌സര്‍ പായിച്ച് ദിനേഷ് കാര്‍ത്തിക് ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവില്ലെന്നു ചുരുക്കം.

അനുഭവസമ്പത്തുള്ള താരങ്ങള്‍

അനുഭവസമ്പത്തുള്ള താരങ്ങള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ ബംഗ്ലാദേശിന് മുതല്‍ക്കൂട്ടാണ്. പരിക്കുമൂലം സീനിയര്‍ താരങ്ങളായ തമീം ഇഖ്ബാല്‍, ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ ഫൈനലില്‍ ഇല്ലെങ്കിലും ഈ കുറവ് പരിഹരിക്കാനുള്ള മികവ് അവര്‍ക്കുണ്ട്. ടൂര്‍ണമെന്റിന്റെ പകുതിയില്‍ വച്ച് പരിചയസമ്പന്നരായ സൗമ്യ സര്‍ക്കാര്‍, ഇംറുല്‍ ഖയസ് എന്നിവരെ ബംഗ്ലാദേശ് ടീമിലേക്കു തിരിച്ചുവിളിച്ചിരുന്നു.
ബാറ്റിങ് മാത്രമല്ല പരിചയസമ്പന്നനായ മഷ്‌റഫെ മൊര്‍ത്താസ നയിക്കുന്ന ബൗളിങ് നിരയും ശക്തമാണ്. പുതിയ പേസ് കണ്ടുപിടുത്തമായ മുസ്തഫിസുര്‍ റഹ്മാന്‍, റൂബെല്‍ ഹുസൈന്‍ എന്നിവര്‍ കൂടി ചേരുന്നതോടെ ബംഗ്ലാദേശ് കൂടുതല്‍ അപകടരകാരികളാവും.

ഏകപക്ഷീയമാവില്ല

ഏകപക്ഷീയമാവില്ല

ഏഷ്യാ കപ്പില്‍ ഇത്തവണ നടന്ന രണ്ട് ഇന്ത്യ- പാക് പോരാട്ടങ്ങളും ഏകപക്ഷീയമായിരുന്നു. ചെറിയ വെല്ലുവിളി പോലും നടത്താനാവാതെയാണ് പാകിസ്താന്‍ കീഴടങ്ങിയത്. ഇന്ത്യയുടെ നിലവിലെ ഫോമില്‍ ഫൈനലില്‍ ഇരുടീമും വീണ്ടും മുഖാമുഖം വന്നാലും ഫലത്തില്‍ കാര്യമായ മാറ്റമുണ്ടാവുമായിരുന്നില്ല.
എന്നാല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഫൈനല്‍ ഏകപക്ഷീയമായി മാറാന്‍ സാധ്യത കുറവാണ്. നേരത്തേ ഒരു തവണ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നെങ്കിലും ഫൈനലില്‍ അത്ര എളുപ്പമാവില്ല കാര്യങ്ങള്‍

Story first published: Thursday, September 27, 2018, 12:30 [IST]
Other articles published on Sep 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+