വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ്: ഈഡന്‍ വിളിക്കുന്നു... ചരിത്ര ടെസ്റ്റിന് ഇന്ത്യയിറങ്ങുന്നു

പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ടുനില്‍ക്കുകയാണ്

കൊല്‍ക്കത്ത: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്ര ഡേ-നൈറ്റ് ടെസ്റ്റിനു വെള്ളിയാഴ്ച പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാവും. ഉച്ചയ്ക്കു ഒരു മണി മുതലാണ് മല്‍സരം ആരംഭിക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനും ഇതു കന്നി ഡേ-നൈറ്റ് ടെസ്റ്റാണ്. ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് വന്‍ വിജയമാക്കാനുള്ള തയ്യാറടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മല്‍സരത്തിന്റെ കൗണ്ട്ഡൗണ്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നു.

എമേര്‍ജിങ് കപ്പ് ക്രിക്കറ്റ്; സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍എമേര്‍ജിങ് കപ്പ് ക്രിക്കറ്റ്; സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍

ഇന്‍ഡോറില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 130 റണ്‍സിനും ബംഗ്ലാദേശിനെ തുരത്തിയ ഇന്ത്യ ഈ ടെസ്റ്റും ജയിച്ച് രണ്ടു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരാമെന്ന ശുഭപ്രതീക്ഷയിലാണ്.

പിങ്ക് ബോള്‍ ശ്രദ്ധാകേന്ദ്രം

പിങ്ക് ബോള്‍ ശ്രദ്ധാകേന്ദ്രം

കൊല്‍ക്കത്ത ടെസ്റ്റിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം പിങ്ക് ബോള്‍ തന്നെയായിരിക്കും. ടെസ്റ്റില്‍ സ്ഥിരം ഉപയോഗിക്കുന്ന റെഡ് ബോളില്‍ നിന്നും പിങ്ക് ബോളിലേക്കു മാറുമ്പോള്‍ എന്തൊക്കെയായിരിക്കും വ്യത്യാസമെന്നു കണ്ടു തന്നെ അറിയണം.
പിങ്ക് ബോളുമായി പൊരുത്തപ്പെടാന്‍ ഇരുടീമുകളും നിരന്തരം പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. ഇന്ത്യയാവട്ടെ ഇന്‍ഡോറില്‍ നടന്ന ആദ്യ ടെസ്റ്റിനു മുമ്പും പിങ്ക് ബോള്‍ കൊണ്ട് പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ചില ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെട്ടത്.

മല്‍സര പരിചയം

മല്‍സര പരിചയം

നിലവിലെ ടെസ്റ്റ് സംഘത്തിലെ പലര്‍ക്കും നേരത്തേ പിങ്ക് ബോളിനെതിരേ കളിച്ച മല്‍സരപരിചയമുണ്ടെന്നത് ഇന്ത്യക്കു തുണയായേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ പിങ്ക് ബോള്‍ നേരത്തേ ചില ടൂര്‍ണമെന്റുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. 2016ലെ ദുലീപ് ട്രോഫിയിലാണ് ആദ്യമായി പിങ്ക് ബോള്‍ ഉപയോഗിക്കപ്പെട്ടത്.
രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരാണ് നേരത്തേ പിങ്ക് ബോളിനെതിരേ കളിച്ചത്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ക്ക് ഇതു അരങ്ങേറ്റമാണ്.

തുടരെ അഞ്ചാം പരമ്പര

തുടരെ അഞ്ചാം പരമ്പര

കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്പരകളും തൂത്തുവാരിയ ഇന്ത്യ കൊല്‍ക്കത്തയിലും ജയിച്ച് ഹാട്രിക്ക് തികയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയാണ് ഇന്ത്യ കഴിഞ്ഞ രണ്ടു പരമ്പരകള്‍ തൂത്തുവാരിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിനു മുമ്പ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിട്ടില്ല.
അതേസമയം, തുടര്‍ച്ചയായി അഞ്ചാമത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് പരമ്പര നേടിയ ശേഷം ഇന്ത്യയുടെ കുതിപ്പ് തടയാന്‍ എതിരാളികള്‍ക്കായിട്ടില്ല.

ബൗളര്‍മാരെ തുണയ്ക്കും

ബൗളര്‍മാരെ തുണയ്ക്കും

കൊല്‍ക്കത്ത ടെസ്റ്റില്‍ ഉപയോഗിക്കുന്നത് എസ്ജി പിങ്ക് ബോളാണ്. ഇത് ബൗളര്‍മാരെ കൂടുതല്‍ തുണയ്ക്കുമെന്നാണ് കരുതുന്നത്. എത്രയും വേഗത്തില്‍ പിങ്ക് ബോളുമായി പൊരുത്തപ്പെടുകയല്ലാതെ ബാറ്റ്‌സ്മാന്‍മാര്‍ക്കു മുന്നില്‍ മറ്റു വഴികളില്ല.
ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയെ പിങ്ക് ബോള്‍ കൊണ്ട് വിറപ്പിക്കാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കു കഴിഞ്ഞാല്‍ ടെസ്റ്റ് കൂടുതല്‍ ആവേശകരമായി മാറുമെന്നുറപ്പാണ്. എന്നാല്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു പിങ്ക് ബോള്‍ കൊണ്ട് വിക്കറ്റ് കൊയ്ത്ത് തന്നെ ഈഡനില്‍ നടത്താന്‍ കഴിഞ്ഞേക്കും.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ആദ്യ ടെസ്റ്റില്‍ കളിച്ച അതേ പ്ലെയിങ് ഇലവനെ തന്നെ ഇന്ത്യ കൊല്‍ക്കത്തയിലും നിലനിര്‍ത്താനാണ് സാധ്യത.
ടീം- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.

Story first published: Thursday, November 21, 2019, 10:32 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X