വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ഓസീസ്: ഹിറ്റ്മാന്‍ ഷോ... കോലിയും കസറി, മിന്നും ജയത്തോടെ ഇന്ത്യക്കു പരമ്പര

ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

1
46132
India beat Australia by 7 wickets in decider to claim series 2-1

ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ഓസ്‌ട്രേലിയയെ തരിപ്പണമാക്കി ടീം ഇന്ത്യക്കു ഏകദിന പരമ്പര. ഫൈനലിനുസമാനമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ഓസീസിന്റെ കഥ കഴിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ചെയ്തു. ആദ്യ കളിയില്‍ പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് തുടരെ രണ്ടു കളികള്‍ ജയിച്ച് കോലിപ്പട കംഗാരുക്കൂട്ടത്തെ സ്തബ്ധരാക്കിയത്. ഈ വര്‍ഷം ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം പരമ്പര വിജയമാണിത്. ശ്രീലങ്കയ്‌ക്കെതിരേ നേരത്തേ നടന്ന ടി20 പരമ്പരയും ഇന്ത്യ അനായാസം കൈക്കലാക്കിയിരുന്നു.

rohi

പരമ്പരയില്‍ ആദ്യമായി ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഒമ്പത് വിക്കറ്റിന് 286 റണ്‍സാണ് നേടിയത്. മറുപടിയില്‍ രോഹിത് ശര്‍മയുടെ ഇടിവെട്ട് സെഞ്ച്വറിയും (119) നായകന്‍ വിരാട് കോലിയുടെ (89) തകര്‍പ്പന്‍ ഇന്നിങ്‌സും ഇന്ത്യയെ 47.3 ഓവറില്‍ മൂന്നു വിക്കറ്റിനു ലക്ഷ്യത്തിലെത്തിച്ചു. 128 പന്തില്‍ എട്ടു ബൗണ്ടറികളും ആറു കൂറ്റന്‍ സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. കോലി 91 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് 89 റണ്‍സെടുത്തത്. ശ്രേയസ് അയ്യരാണ് (44*) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ലോകേഷ് രാഹുലിന് (19) കാര്യമായ സംഭാവന നല്‍കാനായില്ല. മനീഷ് പാണ്ഡെ എട്ടു റണ്‍സുമായി പുറത്താവാതെ നിന്നു.

നേരത്തേ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ (131) സെഞ്ച്വറിയുടെ മികവില്‍ ഓസീസ് ഒമ്പതു വിക്കറ്റിന് 286 റണ്‍സാണ് ഓസീസ് നേടിയത്. 132 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും സ്മിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കരിയറിലെ ഒമ്പതാമത്തെ ഏകദിന സെഞ്ച്വറി കൂടിയാണ് അദ്ദേഹം നേടിയത്. 2017നു ശേഷം ഏകദിനത്തില്‍ സ്മിത്തിന്റെ ആദ്യ സെഞ്ച്വറിയെന്ന പ്രത്യേകതയും ഈ ഇന്നിങ്‌സിനുണ്ട്.

മാര്‍നസ് ലബ്യുഷെയ്‌നാണ് (54) ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. കരിയറിലെ കന്നി ഫിഫ്റ്റി കൂടിയാണ് താരം നേടിയത്. 64 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ലബ്യുഷെയ്‌നിന്റെ ഇന്നിങ്‌സ്. അലെക്‌സ് ക്യാരിയാണ് (35) ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. മറ്റുള്ളവര്‍ക്കൊന്നും 20 റണ്‍സ് കടക്കാനായില്ല. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് ഓസീസിന് ടോസ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ബൗളിങിനു പകരം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ജയിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. കെയ്ന്‍ റിച്ചാര്‍ഡ്‌സനു പകരം പേസ് ജോഷ് ഹാസ്സ്ല്‍വുഡ് പ്ലെയിങ് ഇലവനിലെത്തി.

10 ഓവറിനുള്ളില്‍ വാര്‍ണറും ഫിഞ്ചും പുറത്ത്

10 ഓവറിനുള്ളില്‍ വാര്‍ണറും ഫിഞ്ചും പുറത്ത്

ഓസീസിന് 10 ഓവര്‍ ആവുമ്പോഴേക്കും ഓപ്പണര്‍മാരെ നഷ്ടമായിയിരുന്നു. ഡേവിഡ് വാര്‍ണര്‍ (3) നായകന്‍ ആരോണ്‍ ഫിഞ്ച് (19) എന്നിവരെയാണ് ഇന്ത്യ മടക്കിയത്. ടീം സ്‌കോര്‍ 18ല്‍ വച്ചാണ് അപകടകാരിയായ വാര്‍ണറിനെ ഇന്ത്യ പുറത്താക്കിയത്. മുഹമ്മദ് ഷമിയുടെ ബൗളിങില്‍ വാര്‍ണറെ വിക്കറ്റ് കീപ്പര്‍ ലോകേഷ് രാഹുല്‍ പിടികൂടുകയായിരുന്നു. സ്മിത്തിനൊപ്പം ചേര്‍ന്ന് ഫിഞ്ച് ഓസീസിനെ കരയകറ്റവെയാണ് ഇന്ത്യ അടുത്ത ബ്രേക്ക്ത്രൂ നേടിയത്. ഇരുവരും തമ്മിലുള്ള ആശയക്കുഴപ്പം ഇന്ത്യ മുതലെടുക്കുകയായിരുന്നു. ഫിഞ്ചിനെ ഇന്ത്യ റണ്ണൗട്ടാക്കുകയായിരുന്നു.

സ്മിത്ത്-ലബ്യുഷെയ്ന്‍ കൂട്ടുകെട്ട്

സ്മിത്ത്-ലബ്യുഷെയ്ന്‍ കൂട്ടുകെട്ട്

മൂന്നാം വിക്കറ്റില്‍ സ്മിത്തും ലബ്യുഷെയ്‌നും ചേര്‍ന്ന 127 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഓസീസിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. ഈ സഖ്യം കരുത്താര്‍ജിക്കവെ ഇന്ത്യ തിരിച്ചടിച്ചു. ലബ്യുഷെയ്‌നെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. വിരാട് കോലിയാണ് തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെ ലബ്യുഷെയ്‌നെ മടക്കിയത്. തുടര്‍ന്ന് മിച്ചെല്‍ സ്റ്റാര്‍ക്കിനെ വമ്പനടിക്കായി ഓസീസ് പരീക്ഷിച്ചെങ്കിലും മൂന്നു പന്തുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. ജഡേജയുടെ ഇതേ ഓവറില്‍ തന്നെ സ്റ്റാര്‍ക്കിനെ അക്കൗണ്ട് തുറക്കു മുമ്പ് യുസ്വേന്ദ്ര ചഹല്‍ പിടികൂടി.

കുല്‍ദീപിലൂടെ ബ്രേക്ക്ത്രൂ

കുല്‍ദീപിലൂടെ ബ്രേക്ക്ത്രൂ

അലെക്‌സ് ക്യാരിയും സ്മിത്തും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 58 റണ്‍സാണ് ഈ സഖ്യം നേടിയത്. എന്നാല്‍ ക്യാരിയെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്‍കി. 36 പന്തില്‍ ആറു ബൗണ്ടറികളോടെ 35 റണ്‍സ് നേടിയ ക്യാരിയെ കുല്‍ദീപ് ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു.
വന്നടിക്കാരനായ ആഷ്ടണ്‍ ടേര്‍ണറെ (4) ഇന്ത്യ അധികനേരം ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. സെയ്‌നിയുടെ ബൗളിങില്‍ രാഹുലാണ് ക്യാച്ചെടുത്തത്. അംപയര്‍ ആദ്യം നോട്ടൗട്ട് വിധിച്ചെങ്കിലും ഇന്ത്യ ഡിആര്‍എസിന്റെ സഹായം തേടുകയായിരുന്നു. ഓസീസ് ആറിന് 238.

ഷമിക്കു ഒരോവറില്‍ രണ്ടു വിക്കറ്റ്

ഷമിക്കു ഒരോവറില്‍ രണ്ടു വിക്കറ്റ്

ഡെത്ത് ഓവറില്‍ വിക്കറ്റ് കൊയ്ത്ത് നടത്തുന്ന പതിവ് ഷമി ഇത്തവണയും തെറ്റിച്ചില്ല. 48ാം ഓവറില്‍ രണ്ടു വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. ആദ്യ പന്തില്‍ സെഞ്ച്വറിയുമായി തകര്‍ത്തു കളിച്ച സ്മിത്തിനെ ശ്രേയസ് അയ്യര്‍ക്കു സമ്മാനിച്ച ഷമി നാലാം പന്തില്‍ പുതുതായി ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സിനെ ബൗള്‍ഡാക്കുകയും ചെയ്തു. ഗോള്‍ഡന്‍ ഡെക്കായാണ് താരം ക്രീസ് വിട്ടത്.
തന്റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ വീണ്ടുമൊരു വിക്കറ്റ് കൂടി ഷമി നേടി. ഇത്തവണ ആദം സാംപയെ (1) ഷമി ബൗള്‍ഡാക്കുകയായിരുന്നു.

ധവാന് പകരം രോഹിത്- രാഹുല്‍

ധവാന് പകരം രോഹിത്- രാഹുല്‍

ഫീല്‍ഡിങിനിടെ തോളിനു പരിക്കേറ്റതിനാല്‍ ശിഖര്‍ ധവാന്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയില്ല. പകരം ലോകേഷ് രാഹുലാണ് രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കളിച്ചത്. മികച്ച തുടക്കമാണ് രോഹിത്-രാഹുല്‍ സഖ്യം ഇന്ത്യക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഈ ജോടി 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രാഹുലിനെ പുറത്താക്കി ആഷ്ടണ്‍ ഏഗറാണ് ഓസീസിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 27 പന്തില്‍ രണ്ടു ബൗണ്ടറിയോടെ 19 റണ്‍സെടുത്ത രാഹുലിനെ ഏഗര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. അംപയര്‍ ആദ്യം ഔട്ട് നല്‍കിയില്ലെങ്കിലും ഓസീസ് ഡിആര്‍എസിന്റെ സഹായം തേടുകയായിരുന്നു.

തകര്‍പ്പന്‍ കൂട്ടുകെട്ട്

തകര്‍പ്പന്‍ കൂട്ടുകെട്ട്

രോഹിത്തിനു കൂട്ടായി നായകന്‍ വിരാട് കോലിയെത്തിയതോടെ ഇന്ത്യ ഓസീസിനു മേല്‍ ആധിപത്യം നേടി. രോഹിത് ഒരു ഭാഗത്ത് തകര്‍ത്തടിച്ചപ്പോള്‍ കോലിക്കു ഒപ്പം നില്‍ക്കേണ്ട റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം വിക്കറ്റില്‍ ഈ സഖ്യം 137 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ രോഹിത് തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഹിറ്റ്മാനെ വീഴ്ത്തി ആദം സാംപയാണ് ഇന്ത്യന്‍ കുതിപ്പിന് കടിഞ്ഞാണിട്ടത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ മിച്ചെല്‍ സ്റ്റാര്‍ക്ക് പിടികൂടുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ആഷ്ടണ്‍ ടേര്‍ണര്‍, അലെക്‌സ് കാരി, ആഷ്ടണ്‍ ഏഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സറ്റാര്‍ക്ക്, ജോഷ് ഹാസ്സ്ല്‍വുഡ്, ആദം സാംപ.

Story first published: Sunday, January 19, 2020, 21:08 [IST]
Other articles published on Jan 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X