ഇന്ത്യ തുടങ്ങിയിട്ടേയുള്ളൂ, തച്ചുതകര്‍ക്കാന്‍ കോലിപ്പട അവരെ ഇറക്കുന്നു... രണ്ടാം ഏകദിനം നാഗ്പൂരില്‍

നാഗ്പൂര്‍: വിജയക്കുതിപ്പ് തുടരാന്‍ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ചൊവ്വാഴ്ച നാഗ്പൂരില്‍ നടക്കും. ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്. ആദ്യ മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ ജയത്തോടെ തുടങ്ങിയ ഇന്ത്യ ഇതു തുടരാനുറച്ചാണ് വീണ്ടുമിറങ്ങുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0നു മുന്നിട്ടുനില്‍ക്കുന്ന കോലിപ്പട വീണ്ടുമൊരു ജയത്തോടെ പരമ്പരയില്‍ പിടിമുറുക്കുമാമെന്ന ആത്മവിശ്വാസത്തിലാണ്.
അതേസമയം, ഓസ്‌ട്രേലിയയാവട്ടെ ശക്തമായ തിരിച്ചുവരവിനാണ് കോപ്പ് കൂട്ടുന്നത്. നേരത്തേ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ടു രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പര ഓസീസ് സ്വന്തമാക്കിയിരുന്നു. ഏകദിനത്തിലും സമാനമായൊരു അപ്രതീക്ഷിത വിജയം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

മുന്‍നിരയുടെ മോശം ഫോം
ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും മോശം ഫോം ഇന്ത്യക്കു തലവേദനയാവുന്നുണ്ട്. ലോകകപ്പ് അടുത്തെത്തിനില്‍ക്കെ ഇരുവരും ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. നേരത്തേ നടന്ന ടി20 പരമ്പരയിലും രോഹിത്തിനും ധവാനും തിളങ്ങാനായിരുന്നില്ല.
ഇവരില്‍ നിന്നു മാത്രമല്ല നായകന്‍ വിരാട് കോലിയില്‍ നിന്നും ഇന്ത്യ വലിയൊരു ഇന്നിങ്‌സ് പ്രതീക്ഷിക്കുന്നുണ്ട്. മിക്ക മല്‍സരങ്ങളിലും മികച്ച രീതിയിലാണ് അദ്ദേഹം തുടങ്ങിയതെങ്കിലും ഇവ വലിയ സ്‌കോറിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

രാഹുലിനെ കളിപ്പിച്ചേക്കും
ലോകേഷ് രാഹുലിനെ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ടി20 പരമ്പരയിലെ ആദ്യ കളിയില്‍ ഫിഫ്റ്റിയും രണ്ടാമത്തെ കളിയില്‍ 47 റണ്‍സും രാഹുല്‍ നേടിയിരുന്നു.
ലോകകപ്പ് സംഘത്തിലേക്കു പരിഗണിക്കപ്പെടുന്ന രാഹുലിന് തന്റെ മികവ് തെളിയിക്കാന്‍ ലഭിച്ച അവസാന അവസരമാണ് ഈ ഏകദിന പരമ്പര. രാഹുല്‍ ടീമിലെത്തിയാല്‍ ശിഖര്‍ ധവാന് സ്ഥാനം നഷ്ടമാവാനാണ് സാധ്യത. രോഹിത്തിനൊപ്പം രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. നേരത്തേ നടന്ന ടി20 പരമ്പരയില്‍ താരം ഓപ്പണറായാണ് ഇറങ്ങിയത്.

പന്തും മടങ്ങിയെത്താന്‍ സാധ്യത
യുവ താരം റിഷഭ് പന്തിനെയും രണ്ടാം ഏകദിനത്തില്‍ തിരിച്ചുവിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടി20 പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായതിനെ തുടര്‍ന്നു വിമര്‍ശനം നേരിട്ട പന്തിന് ഇതിനു മറുപടി നല്‍കാന്‍ ലഭിച്ച അവസരമാണ് ഏകദിന പരമ്പര. പന്തിനെ പ്ലെയിങ് ഇലനവനില്‍ ഉള്‍പ്പെടുത്തിയാല്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനായിരിക്കും സ്ഥാനം നഷ്ടമായേക്കുക. നിലവില്‍ കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും ഓള്‍റൗണ്ടര്‍മാരായി ടീമിലുള്ളതിനാല്‍ ശങ്കറിനെ മാറ്റിനിര്‍ത്തിയാലും തിരിച്ചടിയാവില്ല.
ആദ്യ കളിയില്‍ ജാദവ് ബാറ്റിങിലും ജഡേജ ബൗളിങിലും മികച്ച പ്രകടനമാണ് നടത്തിയത്. 81 റണ്‍സുമായി പുറത്താവാതെ നിന്ന ജാദവായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

സാധ്യതാ ടീം
ഇന്ത്യ- വിരാട് കോലി, ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, എംഎസ് ധോണി, റിഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് സ്റ്റോയ്ണിസ്, ഉസ്മാന്‍ കവാജ, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, ആഷ്ടണ്‍ ടേര്‍ണര്‍, പാറ്റ് കമ്മിന്‍സ്, നതാന്‍ കോള്‍ട്ടര്‍ നൈല്‍, ജാസണ്‍ ബെറന്‍ഡോര്‍ഫ്, ആദം സാംപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications