Ind vs Aus Test: '2019ലെ തെറ്റ് തിരുത്താനുള്ള സമയമാണിത്'; മുന്നറിയിപ്പ് നല്‍കി മിച്ചല്‍ സ്റ്റാര്‍ക്ക്
അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് 17ാം തീയ്യതി തുടക്കമാവുകയാണ്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഡേ നൈറ്റായാണ് നടക്കുന്നത്. ഇരു ടീമുകള്‍ക്കും അഭിമാന പോരാട്ടമാണ് ഇത്തവണത്തെ ടെസ്റ്റ് പരമ്പര. 2019ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയ ഇന്ത്യയോട് പകരം വീട്ടാനുറച്ചാണ് കംഗാരുക്കള്‍ തട്ടകത്തില്‍ ഇറങ്ങുന്നത്. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.
2019ലെ ടെസ്റ്റ് പരമ്പരയിലെ പിഴവ് തിരുത്താനുള്ള സമയമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നാണ് സ്റ്റാര്‍ക്ക് പറഞ്ഞത്. 'ഒരു പരമ്പര പോലും ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് ഓസ്‌ട്രേലിയയില്‍. 2018-19 പരമ്പരയില്‍ ഓസ്‌ട്രേലിയയെക്കാളും ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് മുന്‍തൂക്കം ഉണ്ടായിരുന്നു. ഞങ്ങള്‍ ആ തോല്‍വിയില്‍ നിന്ന് ഒളിച്ചോടുന്നില്ല. ഇത്തവണ ആ പിഴവുകള്‍ നികത്താനുള്ള സമയമാണ്'-സ്റ്റാര്‍ക്ക് പറഞ്ഞു.
ഏകദിന പരമ്പരയിലും ടി20യിലും പരിക്ക് വേട്ടയാടിയ സ്റ്റാര്‍ക്ക് ടെസ്റ്റ് പരമ്പര കളിക്കും. പരമ്പരക്ക് മുന്നോടിയായി സ്റ്റാര്‍ക്ക് പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ സാന്നിധ്യം ഓസ്‌ട്രേലിയക്ക് കൂടുതല്‍ കരുത്ത് നല്‍കും. യോര്‍ക്കറുകളുമായി കളം നിറയുന്ന സ്റ്റാര്‍ക്ക് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തും.

ഈ സീസണില്‍ 45 വിക്കറ്റുമായി ടെസ്റ്റില്‍ മികച്ച ഫോമിലാണ് സ്റ്റാര്‍ക്കുള്ളത്. പിങ്ക് ബോളിലും മനോഹരമായി പന്തെറിയുന്ന താരമാണ് സ്റ്റാര്‍ക്ക്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും അലോസരപ്പെടുത്താറുണ്ടെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. 'ഇന്ത്യക്കെതിരായ അവസാന പരമ്പര മുതല്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ടിവി കാണുകയോ ചെയ്യാറില്ല. ആളുകള്‍ എന്ത് കരുതും എന്നതിനെപ്പറ്റി ചിന്തിക്കാറില്ല. കൃത്യമായി ശ്രദ്ധ കേന്ദ്രീകരിച്ച് പന്ത് എറിയുന്നതിനായി മനസിനെ ചിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്'-സ്റ്റാര്‍ക്ക് പറഞ്ഞു.
അഡ്‌ലെയ്ഡില്‍ ഇതുവരെ ഡേ നൈറ്റ് ടെസ്റ്റ് ഓസ്‌ട്രേലിയ തോറ്റിട്ടില്ല. കളിച്ച നാല് മത്സരവും അവര്‍ വിജയിച്ചിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന മൈതാനമാണിത്. അതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്ക് പണി കൂടും. 2019ല്‍ ഓസീസ് പേസര്‍മാരെക്കാള്‍ തിളങ്ങിയതും കൂടുതല്‍ വിക്കറ്റ് നേടിയതും ഇന്ത്യന്‍ പേസര്‍മാരായിരുന്നു. അതിന് ഇത്തവണ മറുപടി പറയുകയാവും ഓസീസിന്റെ ലക്ഷ്യം. പാറ്റ് കമ്മിന്‍സ്,ജോഷ് ഹെയ്‌സല്‍വുഡ്,പാറ്റിന്‍സന്‍ തുടങ്ങി മികച്ച പേസര്‍മാര്‍ ഓസീസിനൊപ്പമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications