മുന്നിലെത്താന്‍ ഇന്ത്യയും ഓസീസും... മെല്‍ബണില്‍ പോരാട്ട നാളുകള്‍, ഇനി മൂന്നാമങ്കം

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ബുധനാഴ്ച തുടക്കമാവും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്കാണ് മല്‍സരം തുടങ്ങുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും 1-1ന് ഒപ്പമായതിനാല്‍ ഇനിയുള്ള രണ്ടു മല്‍സരങ്ങളും തീപാറുമെന്നുറപ്പാണ്.
അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ മിന്നുന്ന ജയത്തോടെ തുടങ്ങിയപ്പോള്‍ പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ തിരിച്ചടിക്കുകയായിരുന്നു. വന്‍ മാര്‍ജിനിലാണ് പെര്‍ത്തില്‍ ഓസീസ് ഇന്ത്യയെ കശാപ്പ് ചെയ്തത്. രണ്ടാം ടെസ്റ്റിലെ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും ഇന്ത്യ മെല്‍ബണില്‍ ഇറങ്ങുക.

ഓപ്പണ്‍മാരുടെ മോശം ഫോം
ഓപ്പണര്‍മാരുടെ മോശം ഫോമാണ് മൂന്നാം ടെസ്റ്റിനു മുമ്പ് ഇന്ത്യയുടെ പ്രധാന തലവേദന. ഓപ്പണര്‍മാരായ മുരളി വിജയ്- ലോകേഷ് രാഹുല്‍ എന്നിവര്‍ക്കു ടീമിന് പ്രതീക്ഷിച്ച തുടക്കം നല്‍കാന്‍ കഴിയുന്നില്ല. ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ ഭേദപ്പെട്ട തുടക്കം മാറ്റിനിര്‍ത്തിയാല്‍ പരമ്പരയില്‍ ഇരുവരും സമ്പൂര്‍ണ പരാജയമായിരുന്നു.
മെല്‍ബണില്‍ ഇവരിലൊരാളെയോ ചിലപ്പോള്‍ രണ്ടു പേരെയോ ഇന്ത്യ മാറ്റാനിടയുണ്ട്. പുതുമുഖ ഓപ്പണര്‍ മയാങ്ക് അഗര്‍വാളിനെ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. മയാങ്കിനെ കളിപ്പിച്ചേക്കുമെന്ന സൂചനയാണ് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി കഴിഞ്ഞ ദിവസം നല്‍കിയത്.

ജഡേജയുടെ മടങ്ങിവരവ്
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. പൂര്‍ണ ഫിറ്റല്ലാത്തതിനെ തുടര്‍ന്ന് ആദ്യ രണ്ടു ടെസ്റ്റുകളിലും താരം കളിച്ചിരുന്നില്ല. എന്നാല്‍ ജഡേജ ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായി ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
ജഡേഡയുടെ വരവോടെ ഹനുമാ വിഹാരിക്കാവും സ്ഥാനം നഷ്ടമായേക്കുക. രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരമാണ് വിഹാരി.

അശ്വിന്‍ കളിക്കുമോ?
പരിക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിന്‍ മൂന്നാം ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.
ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ അശ്വിന്‍ പ്ലെയിങ് ഇലവനിലെത്താന്‍ സാധ്യതയുള്ളൂ. അശ്വിന്‍ മടങ്ങിവന്നാല്‍ പേസര്‍ ഉമേഷ് യാദവ് ടീമിനു പുറത്താവും. പെര്‍ത്ത് ടെസ്റ്റില്‍ ഉമേഷ് ഇന്ത്യക്കായി കളിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

ഓസീസ് ടീമില്‍ മാറ്റമുണ്ടാവില്ല
മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റമുണ്ടാവില്ലെന്നാണ് വിവരം. ആദ്യ രണ്ടു ടെസ്റ്റുകളിലും ഒരേ ഇലവനെത്തന്നെയാണ് ആതിഥേയര്‍ അണിനിരത്തിയത്. ആദ്യ ടെസ്റ്റില്‍ ബാറ്റിങ് നിര നിറംമങ്ങിയെങ്കിലും രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. അവസാന രണ്ടു ടെസ്റ്റുകള്‍ക്കും ഇതേ ടീമിനെ തന്നെ നിലനിര്‍ത്തിയതായി നേരത്തേ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു.

സാധ്യതാ ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മയാങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ട്രാവിസ് ഹെഡ്ഡ്, നതാന്‍ ലിയോണ്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ല്‍വുഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications