വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: മിഷന്‍ വൈറ്റ് വാഷ്- ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, മൂന്നാമങ്കത്തിന്

ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ചൊവ്വാഴ്ച മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇറങ്ങും. രണ്ടാമങ്കത്തിനു വേദിയായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നെയാണ് അവസാനത്തെ മല്‍സരവും നടക്കുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മിന്നുന്ന ജയം കൊയ്ത വിരാട് കോലിയും സംഘവും ഇതു തുടരാമെന്ന ആത്മവിശ്വാസത്തിലാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.40നായിരിക്കും മല്‍സരം ആരംഭിക്കുന്നത്. ടോസ് 1.10ന് നടക്കും.

Australia vs India, 3rd T20I Match Preview

IND-AUS T20: റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ എന്തായിരുന്നു പദ്ധതി- ശിഖര്‍ ധവാന്‍ പറയുന്നുIND-AUS T20: റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ എന്തായിരുന്നു പദ്ധതി- ശിഖര്‍ ധവാന്‍ പറയുന്നു

IND-AUS T20: ആന്‍ഡ്രേ റസലിനെക്കാളും മികച്ചവന്‍ ഹര്‍ദിക് പാണ്ഡ്യ- പ്രശംസിച്ച് ഹര്‍ഭജന്‍IND-AUS T20: ആന്‍ഡ്രേ റസലിനെക്കാളും മികച്ചവന്‍ ഹര്‍ദിക് പാണ്ഡ്യ- പ്രശംസിച്ച് ഹര്‍ഭജന്‍

ആദ്യ ടി20യില്‍ 11 റണ്‍സിന്റെയും രണ്ടാം ടി20യില്‍ ആറു വിക്കറ്റിന്റെയും വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടരെ മൂന്നു മല്‍സരങ്ങള്‍ ജയിക്കാനായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോലിപ്പട. ടി20 പരമ്പരയ്ക്കു മുമ്പ് ഏകദിന പരമ്പരയിലെ അവസാന മല്‍സരവും ഇന്ത്യ ജയിച്ചിരുന്നു.

ജയിച്ചാല്‍ അഫ്ഗാനോടൊപ്പം

ജയിച്ചാല്‍ അഫ്ഗാനോടൊപ്പം

മൂന്നാമത്തെ ടി20യും ജയിക്കാനായാല്‍ അഫ്ഗാനിസ്താന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്കു കഴിയും. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയക്കുതിപ്പെന്ന റെക്കോര്‍ഡ് അഫ്ഗാന്റെ പേരിലാണ്. തുടര്‍ച്ചയായി 11 ടി20കള്‍ ജയിച്ചാണ് ഇന്ത്യ റെക്കോര്‍ഡിട്ടത്.
നിലവില്‍ ഇന്ത്യ തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ അപരാജിതരാണ്. രണ്ടാം ടി20യില്‍ ജയിച്ചതോടെ തുടര്‍ച്ചയായ ഒമ്പത് വിജയങ്ങളെല്ല പാകിസ്താന്റെ നേട്ടം ഇന്ത്യ പഴങ്കഥയാക്കിയിരുന്നു. ഈ വര്‍ഷം ഒരു ടി20യില്‍പ്പോലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. ഈ വിജയ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഇന്ത്യക്കു മൂന്നാം ടി20യില്‍ ജയിച്ചേ തീരൂ.

ടീമില്‍ മാറ്റങ്ങള്‍ക്കു സാധ്യത

ടീമില്‍ മാറ്റങ്ങള്‍ക്കു സാധ്യത

പരമ്പര ഇതിനകം പോക്കറ്റിലായതിനാല്‍ മൂന്നാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. പരമ്പരയില്‍ ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവര്‍ക്കു മൂന്നാം ടി20യില്‍ നറുക്കുവീണേക്കും. മായങ്ക് അഗര്‍വാളാണ് ഇക്കൂട്ടത്തില്‍ മുന്നിലുള്ള താരം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ മായങ്കിന് കഴിഞ്ഞ രണ്ടു ടി20കളിലും പുറത്തിരിക്കേണ്ടി വന്നിരുന്നു.
മായങ്ക് ടീമിലെത്തിയാല്‍ ഒരുപക്ഷെ മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കിയേക്കും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സഞ്ജു മോശമല്ലാത്ത ബാറ്റിങ് കാഴ്ചവച്ചിരുന്നു. മികച്ച രീതിയില്‍ ഇന്നിങ്‌സ് തുടങ്ങിയ സഞ്ജുവിന് പക്ഷെ ഇവ വലിയ സ്‌കോറാക്കി മാറ്റാനായില്ല. ആദ്യ ടി20യില്‍ കളിക്കുകയും ചെറിയ പരിക്കു കാരണം രണ്ടാം ടി20യില്‍ പുറത്തിരിക്കേണ്ടി വരികയും ചെയ്ത മനീഷ് പാണ്ഡെയെയും ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.
മറുഭാഗത്ത് പരിക്കിനെ തുടര്‍ന്ന് രണ്ടാം ടി20യില്‍ പുറത്തിരുന്ന ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അവസാന കളിയില്‍ ടീമില്‍ തിരിച്ചെത്തിയേക്കും.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍/ മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ / മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ടി നടരാജന്‍, ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍/ നവദീപ് സെയ്‌നി.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മോയ്‌സസസ് ഹെന്റിക്വസ്, മാത്യു വെയ്ഡ്, മിച്ചെല്‍ സ്വെപ്‌സണ്‍, ആദം സാംപ, ഡാനിയേല്‍ സാംസ്, ആന്‍ഡ്രു ടൈ, സീന്‍ അബോട്ട്.

Story first published: Monday, December 7, 2020, 18:34 [IST]
Other articles published on Dec 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X