For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിങ് കോലിയുടെ കളി നേരിട്ട് കാണണം- ഒന്നാം ടെസ്റ്റിന്റെ ടിക്കറ്റിന് ഓസ്‌ട്രേലിയയില്‍ വന്‍ ഡിമാന്റ്

സിഡ്‌നി: ഐപിഎല്ലിന്റെ ആവേശത്തിന് പിന്നാലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പരക്ക് തുടക്കമാവുന്നത്. മൂന്ന് മത്സരം വീതമുള്ള ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ടി20യും ഏകദിനവും കളിക്കുമെങ്കിലും ഒന്നാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് കോലി നാട്ടിലേക്ക് മടങ്ങുന്നത്. കോലി നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യന്‍ ആരാധകരേക്കാള്‍ ആശങ്കപ്പെടുത്തുന്നത് ഓസ്‌ട്രേലിയയിലെ ആരാധകരെയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോലി ആദ്യ ടെസ്റ്റ് മാത്രമെ കളിക്കൂ എന്ന വാര്‍ത്ത പുറത്തായതിന് പിന്നാലെ അഡലെയ്ഡില്‍ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിനായുള്ള ടിക്കറ്റിന് വമ്പന്‍ ഡിമാന്റാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

Ticket Demand Increases As Fans In Australia Try To Catch Glimpse Of Virat Kohli In Adelaide Test
viratkohli

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ 50 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിട്ടുണ്ട്. 54000 കാണികളെയാണ് അഡലെയ്ഡ് ഓവല്‍ സ്‌റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളുന്നത്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് 27000 കാണികളെ ഉള്‍ക്കൊള്ളിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ മത്സരം കാണാനുള്ള ആഗ്രഹത്തോടെയെത്തുന്ന കാണികളുടെ എണ്ണം വളരെ വലുതായതിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. സര്‍ക്കാരുമായി ആലോചിച്ച് കാണികളെ ഉള്‍ക്കൊള്ളിക്കാവുന്നതിന്റെ എണ്ണത്തില്‍ വര്‍ധനവ് വരുത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കുകയാണ് നിലവില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയെന്നാണ് സിഡ്‌നി മോര്‍ണിങ് ഹെരാള്‍ഡിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഓസീസ് ടീമിലുണ്ടെങ്കിലും വിരാട് കോലിയുടെ ആരാധക പിന്തുണ എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലടക്കം വലിയ ആരാധക പിന്തുണ കോലിക്കുണ്ട്. ക്രിക്കറ്റിന്റെ പൂര്‍ണ്ണ രൂപമായ ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ ബാറ്റിങ് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് കോലിയുടെ ആദ്യ ടെസ്റ്റിന് ശേഷമുള്ള മടക്കം. ഇത് കാരണമാണ് ഒന്നാം ടെസ്റ്റിന്റെ ടിക്കറ്റിന് പെട്ടെന്ന് ആവശ്യക്കാര്‍ ഏറാന്‍ കാരണം. 2019ല്‍ കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു.

Story first published: Saturday, November 14, 2020, 12:52 [IST]
Other articles published on Nov 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+