Ind vs Aus Test: പരമ്പരയില്‍ ശ്രദ്ധേയ താരങ്ങളാവുക ആരൊക്കെ? രണ്ട് പേരെന്ന് ഗവാസ്‌കര്‍
അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 17ന് ആരംഭിക്കാന്‍ പോവുകയാണ്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം രാത്രി-പകലായാണ് നടക്കുന്നത്. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ അഭിമാന പോരാട്ടമാണ് ടെസ്റ്റ് പരമ്പര. ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയപ്പോള്‍ ടി20 പരമ്പര ഇന്ത്യയും സ്വന്തമാക്കി. 2019ല്‍ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയ ഇന്ത്യക്ക് ഇത്തവണയും പ്രതീക്ഷകളേറെയാണ്. 2019ല്‍ ഇന്ത്യ നിറഞ്ഞാടിയിരുന്നെങ്കില്‍ ഇത്തവണ ആരൊക്കെയാവും ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധേയ താരങ്ങളാവുക?സുനില്‍ ഗവാസ്‌കര്‍ തിരഞ്ഞെടുക്കുന്നു.
മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്റെ നിരീക്ഷണത്തില്‍ മായങ്ക് അഗര്‍വാളും മാര്‍നസ് ലാബുഷാനെയുമാവും ഇത്തവണത്തെ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ തിളങ്ങുക. 'ഇന്ത്യന്‍ നിരയില്‍ ഇത്തവണ ശ്രദ്ധേയമായി മാറുക മായങ്ക് അഗര്‍വാളാണ്. അവസാന വര്‍ഷത്തിലും മായങ്ക് ഓസ്‌ട്രേലിയയില്‍ കളിച്ചിരുന്നു. അവന്റെ പാത നേരത്തെ തന്നെ കാട്ടിയിരുന്നു. ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കാത്ത മത്സരങ്ങളിലും മായങ്ക് മനോഹരമായി ബാറ്റ് ചെയ്തിരുന്നു. എങ്ങനെയാണ് നഥാന്‍ ലയണെ നേരിടുന്നതെന്ന് അവന്‍ കാട്ടിത്തന്നിരുന്നു. ഓരോ മത്സരത്തിലും അവന്‍ മെച്ചപ്പെടുകയാണ്'-ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് മായങ്ക് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. സഹ ഓപ്പണര്‍ ആരെന്നത് മാത്രമാണ് ചോദ്യം. ഒന്നാം ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ത്തന്നെ ഓപ്പണറായി എത്തിയേക്കും. എന്നാല്‍ കോലി ഇല്ലാതെയുള്ള പിന്നീടുള്ള ടെസ്റ്റുകളില്‍ രോഹിത് ശര്‍മ ഓപ്പണറായി എത്തിയേക്കും. അങ്ങനെ എങ്കില്‍ നാലാം നമ്പറില്‍ രാഹുല്‍ ഇറങ്ങാനാണ് സാധ്യത കൂടുതല്‍. അല്ലെങ്കില്‍ നാലാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലിനെ കളിപ്പിച്ച് മധ്യനിരയില്‍ രാഹുല്‍ കളിച്ചേക്കും.
ഓസീസ് നിരയില്‍ കരുതിയിരിക്കേണ്ടത് ലാബുഷാനെയാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'ഓസ്‌ട്രേലിയന്‍ നിരയില്‍ എത്തുമ്പോള്‍ എനിക്ക് തോന്നുന്നത് കൂടുതല്‍ തിളങ്ങുക ലാബുഷാനെയാണെന്നാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലാബുഷാനെയുടെ ബാറ്റിങ് കണ്ട് എന്നെത്തന്നെ ഓര്‍മ വരുന്നു എന്നാണ് പറഞ്ഞത്. ഇത് ഇന്ത്യക്ക് മാത്രമല്ല,ലോകത്തുള്ള എല്ലാ ബൗളര്‍മാര്‍ക്കുമുള്ള മുന്നറിയിപ്പാണ്. അതിനാല്‍ത്തന്നെ ലാബുഷാനെയുടെ പ്രകടനത്തെ പ്രതീക്ഷയോടെ കാണുന്നു'-ഗവാസ്‌കര്‍ പറഞ്ഞു.
അടുത്തിടെയായി ഓസീസ് ടീമിന്റെ ബാറ്റിങ് നട്ടെല്ലായി വളര്‍ന്ന താരമാണ് ലാബുഷാനെ. അവസാന സീസണില്‍ സ്റ്റീവ് സ്മിത്തിനെ മറികടക്കുന്ന ബാറ്റിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കുമ്പോള്‍ സ്മിത്ത്,ലാബുഷാനെ,വാര്‍ണര്‍ എന്നിവര്‍ ടീമില്ലായിരുന്നു. എന്നാല്‍ ഇവരുടെ തിരിച്ചുവരവ് ഇന്ത്യന്‍ ബൗളര്‍മാരെ ബുദ്ധിമുട്ടിക്കും. പരിക്കേറ്റ വാര്‍ണര്‍ ആദ്യ ടെസ്റ്റ് കളിക്കില്ലെങ്കിലും പിന്നീടുള്ള മത്സരങ്ങള്‍ കളിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications