Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'ഞങ്ങളുടെ റെക്കോഡിനെ ഭേദപ്പെട്ടതാക്കിയതിന് നന്ദി', പരിഹസിച്ച് ഷുഹൈബ് അക്തര്‍

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിനാണ് അഡ്‌ലെയ്ഡ് മൈതാനം സാക്ഷ്യം വഹിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ കോലിപ്പട വെറും 36 റണ്‍സിനാണ് കൂടാരം കയറിയത്. വിരാട് കോലി,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര,മായങ്ക് അഗര്‍വാള്‍,ഹനുമ വിഹാരി തുടങ്ങിയ ബാറ്റ്‌സ്മാന്‍മാരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. ഓസീസ് പേസാക്രമണത്തിന് മുന്നില്‍ ഇന്ത്യക്ക് തലകുനിക്കേണ്ടി വന്നു. ഇപ്പോഴിതാ ഇന്ത്യയുടെ പ്രകടനത്തെ പരിഹസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ ഷുഹൈബ് അക്തര്‍.

'ടീം ഇന്ത്യ കീഴടങ്ങിയിരിക്കുന്നു. തങ്ങള്‍ക്കെന്താണ് ചെയ്യാന്‍ സാധിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ടീം കാട്ടിയിരിക്കുന്നു. ചെറിയ സ്‌കോറിന് ഞങ്ങളും ഓള്‍ഔട്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഞങ്ങളേക്കാള്‍ ചെറിയ സ്‌കോറിനാണ് പുറത്തായത്. ഒരു തവണ 53നും മറ്റൊരു തവണ 59നുമാണ് ഞങ്ങള്‍ പുറത്തായത്. ഇന്ത്യയുടെ 36 ഞങ്ങളുടെ മോശം സ്‌കോറിനെ അല്‍പ്പം ഭേദപ്പെട്ടതാക്കിയിരിക്കുകയാണ്. ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. ഇവിടെയെങ്കിലും ഞങ്ങളെ സഹായിച്ചതിന് വളരെയധികം നന്ദി പറയുന്നു.'-യു ട്യൂബ് ചാനലിലൂടെ അക്തര്‍ പറഞ്ഞു.

shoaibakhtar

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിങ് നിര ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളിങ്ങിന് മുന്നില്‍ കൂട്ടത്തകര്‍ച്ച നേരിടുന്നതാണ് കണ്ടത്. ഈ വിമര്‍ശനങ്ങളെ ഇന്ത്യ നേരിടേണ്ടതുണ്ടെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ പരിഹസിച്ച് നിരവധി മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമാണ് രംഗത്തെത്തുന്നത്. എന്താണ് ഇന്ത്യക്ക് സംഭവിച്ചതെന്ന് പറയാനാവാത്ത അവസ്ഥയാണ് പലര്‍ക്കും. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇന്ത്യയുടെ ബാറ്റിങ്ങിന് ഒടിപി നല്‍കി പരിഹസിച്ചു.

ആദ്യമായാണ് ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കാണാനാവാതെ പുറത്താവുന്നത്. രണ്ടാം ദിനത്തിന്റെ അവസാനം തന്നെ പൃത്ഥ്വിയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. മൂന്നാം ദിനം നൈറ്റ് വാച്ച്മാന്‍ ജസ്പ്രീത് ബൂംറയെ പുറത്താക്കി ഓസീസ് തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വരിവരിയായി കൂടാരം കയറി. അഞ്ച് വിക്കറ്റുമായി ജോഷ് ഹെയ്‌സല്‍വുഡ് തകര്‍ത്താടിയപ്പോള്‍ പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും വീഴ്ത്തി. ടോപ് ഓഡറിനെ തകര്‍ത്ത് കാര്യങ്ങള്‍ ഓസീസിന് എളുപ്പമാക്കിക്കൊടുത്തത് കമ്മിന്‍സിന്റെ ബൗളിങ് മികവാണ്.

ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച എന്നതാണ് ദൗര്‍ഭാഗ്യകരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 244 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 191 റണ്‍സിന് കൂടാരം കയറുകയായിരുന്നു. എട്ട് വിക്കറ്റിന് ജയിച്ചതോടെ നാല് മത്സര പരമ്പരയില്‍ 1-0ന് ഓസ്‌ട്രേലിയ മുന്നിലെത്തി. ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് കൂടുതല്‍ ബുദ്ധിമുട്ടാകും.

Story first published: Sunday, December 20, 2020, 10:00 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+