കോലിക്ക് പകരം നാലാം നമ്പറിലാര്? ആരൊക്കെ ഓപ്പണര്‍ ചെയ്യും? ചോദ്യങ്ങളുമായി റിക്കി പോണ്ടിങ്
സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്കായുള്ള ആരാധകരുടെ കാത്തിരുപ്പ് അവസാനിക്കാന്‍ ഇനി അഞ്ച് നാള്‍ മാത്രം. ഏകദിന പരമ്പരയോടുകൂടിയാണ് പരമ്പര ആരംഭിക്കുന്നത്. പിന്നീട് ടി20 പരമ്പരയും പിന്നാലെ ടെസ്റ്റ് പരമ്പരയും നടക്കും. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ത്തന്നെ ഇത്തവണത്തെ ടെസ്റ്റ് പരമ്പരയ്ക്കാവും കൂടുതല്‍ ആവേശം നല്‍കാന്‍ സാധിക്കുക.
വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നതിനാല്‍ പരമ്പര കൈവിടാതിരിക്കുക ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇപ്പോഴിതാ പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനോടായി കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്. 'കോലി ടീമിലില്ല എന്ന സത്യം താരങ്ങള്‍ക്കും നായകനും അധിക സമ്മര്‍ദ്ദം നല്‍കും. അജിന്‍ക്യ രഹാനെ നായകനാവും. അത് അവന് അധിക സമ്മര്‍ദ്ദം നല്‍കും'-റിക്കി പോണ്ടിങ് പറഞ്ഞു.

2019ല്‍ ഓസ്‌ട്രേലിയയില്‍ തരക്കേടില്ലാതെ കളിക്കാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു രഹാനെയുടേത്. റിക്കി പോണ്ടിങ് പരിശീലകനായ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് രഹാനെ കളിച്ചത്. സീനിയര്‍ താരമെന്ന നിലയില്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും മികവ് കാട്ടാന്‍ രഹാനെക്ക് സാധിച്ചില്ല. മോശം ഫോമിലുള്ള രഹാനെക്ക് ഓസ്‌ട്രേലിയയില്‍ തിളങ്ങാന്‍ കഴിയുമോയെന്ന് കണ്ട് തന്നെ അറിയണം. കോലിയുടെ അഭാവത്തില്‍ നിലവിലെ ഉപനായകനായ അജിന്‍ക്യ രഹാനെ നായകസ്ഥാനത്തേക്ക് എത്താനാണ് സാധ്യത കൂടുതല്‍. എന്നാല്‍ രോഹിത് ശര്‍മ ടെസ്റ്റ് നായകനാവുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
കോലിയുടെ അഭാവത്തില്‍ ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്ന് പോണ്ടിങ് ചോദിച്ചു. 'ഇതുവരെ ബാറ്റിങ് ഓഡര്‍ സംബന്ധിച്ച് വ്യക്തമായ തീരുമാനം എടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ആരാണ് ഓപ്പണ്‍ ചെയ്യാന്‍ പോകുന്നത്? വിരാട് കോലി പോയാല്‍ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യും? ഈ ചോദ്യങ്ങള്‍ ഓസ്‌ട്രേലിയയിലും ഇന്ത്യയിലും എല്ലാവരും ചോദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മറ്റ് ചില ചോദ്യത്തിനും ഇന്ത്യ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്'-പോണ്ടിങ് പറഞ്ഞു.
കോലിയുടെ അഭാവത്തില്‍ ആരെന്നത് ഇന്ത്യയെ അലട്ടുന്ന വലിയ ചോദ്യമാണ്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരില്‍ ഒരാളാവും ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്‍ കളിക്കാന്‍ സാധ്യത കൂടുതല്‍. ഓപ്പണറായി മായങ്ക് അഗര്‍വാളിനൊപ്പം ആര് ഇറങ്ങുമെന്നത് സംബന്ധിച്ചും ആശങ്കയുണ്ട്. രോഹിത് പരിക്കിന് ശേഷം പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് എത്തുന്നതേ ഉള്ളൂ. അതിനാല്‍ ഓപ്പണറായി രോഹിതിനെ ഇറക്കുമോയെന്ന് കണ്ടറിയണം. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications