ഇന്ത്യ-ഓസീസ് ടെസ്റ്റ്: ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരൊക്കെ? സാധ്യത ഈ മൂന്ന് കൂട്ടുകെട്ടില്‍ നിന്ന്
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ പരിമിത ഓവര്‍ ക്രിക്കറ്റ് ആവേശം അവസാനിച്ച സാഹചര്യത്തില്‍ ഇനി എല്ലാ കണ്ണുകളും ടെസ്റ്റ് പരമ്പരയിലേക്ക്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 17നാണ് ആരംഭിക്കുന്നത്. രാത്രി-പകലായാണ് മത്സരം നടക്കുന്നത്. ഇത്തവണ യുവതാരങ്ങളാലും സീനിയര്‍ താരങ്ങളാലും സമ്പന്നമായ ഇന്ത്യന്‍ നിരയാണ് ഓസീസിനെതിരേ ടെസ്റ്റില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ പ്രതിഭാശാലികളായ താരങ്ങള്‍ നിരവധിയുള്ള സാഹചര്യത്തില്‍ ആരെയൊക്കെ കളിപ്പിക്കുമെന്നത് വലിയ ചോദ്യമാണ്. ഓപ്പണര്‍മാരായി എത്താന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന മൂന്ന് കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മായങ്ക് അഗര്‍വാള്‍-പൃത്ഥ്വി ഷാ
മികച്ച ഫോമിലുള്ള മായങ്ക് അഗര്‍വാള്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി ഇറങ്ങാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ്. അടുത്തിടെ ഇന്ത്യ കളിച്ച ടെസ്റ്റ് പരമ്പരയിലെല്ലാം മായങ്ക് ഓപ്പണറായി ഉണ്ടായിരുന്നു. ന്യൂസീലന്‍ഡില്‍ ഇരുവരുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ നിലവില്‍ പൃത്ഥി ഷാ മോശം ഫോമിലാണ്. ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ പൃത്ഥ്വി ആദ്യ സന്നാഹ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും നിരാശപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പാണ് യുവതാരം മടങ്ങിയത്. അതിനാല്‍ത്തന്നെ മായങ്കിനൊപ്പം പൃത്ഥ്വി ഷാ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്.

മായങ്ക് അഗര്‍വാള്‍-കെ എല്‍ രാഹുല്‍
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്ന ഓപ്പണിങ് കൂട്ടുകെട്ടാവും ഇത്. ഇരുവരും ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി ഓപ്പണിങ് കൂട്ടുകെട്ടില്‍ തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ രാഹുല്‍ മായങ്കിനൊപ്പം ഓപ്പണറായി എത്തിയേക്കും. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി മടങ്ങുമ്പോള്‍ പകരം എത്തുന്ന രോഹിത് ശര്‍മ നാലാം നമ്പറില്‍ കളിച്ചേക്കും. രോഹിതിന് കളിക്കാനുള്ള ഫിറ്റ്‌നസ് ഇല്ലാത്ത പക്ഷം രാഹുല്‍ നാലാം നമ്പറില്‍ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്.

മായങ്ക് അഗര്‍വാള്‍-ശുബ്മാന്‍ ഗില്‍
മായങ്ക് അഗര്‍വാളിനൊപ്പം യുവതാരം ശുബ്മാന്‍ ഗില്ലിനെയും ഓപ്പണിങ്ങിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ സന്നാഹ മത്സരത്തില്‍ ശുബ്മാന്‍ ഗില്ലിന് തിളങ്ങാനായില്ല. പരിമിത ഓവറില്‍ ലഭിച്ച അവസരത്തില്‍ മികച്ച ഷോട്ടുകളുമായി പ്രശംസ പിടിച്ചുപറ്റാന്‍ ഗില്ലിന് സാധിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ ടെസ്റ്റ് ഓപ്പണറായി ഗില്ലിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. വിരാട് കോലിയുടെ അഭാവത്തില്‍ മധ്യനിരയിലേക്ക് ഗില്ലിനെ പരിഗണിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications