ഇന്ത്യ-ഓസീസ്: 'ആ സമയങ്ങളില്‍ അവനെ ആര്‍ക്കും നേരിടാനാവില്ല', ഉമേഷിനെ പുകഴ്ത്തി സെവാഗ്
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ നാല് മത്സര ടെസ്റ്റ് പരമ്പര ഈ മാസം 17ന് ആരംഭിക്കാനിരിക്കുകയാണ്. ഏകദിന പരമ്പര ഓസ്‌ട്രേലിയയും ടി20 പരമ്പര ഇന്ത്യയും സ്വന്തമാക്കിയതിനാല്‍ ടെസ്റ്റ് പരമ്പര വളരെ ആവേശകരമാവുമെന്നുറപ്പാണ്. ഇന്ത്യയെ സംബന്ധിച്ച് പരിക്ക് തലവേദനയാണ്. സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മക്ക് പരിക്കേറ്റതിനാല്‍ ടൂര്‍ണമെന്റ് നഷ്ടമാകും. പകരം ആരെന്നത് വലിയ ചോദ്യമാണ്. മൂന്നാം പേസറായി ഉമേഷ് യാദവ് എത്താനാണ് കൂടുതല്‍ സാധ്യത. ഇപ്പോഴിതാ ഉമേഷിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
'ഇന്ത്യയുടെ മൂന്നാം പേസറായി ഉമേഷ് യാദവ് തന്നെ തീര്‍ച്ചയായും കളിക്കണം. അവന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. നല്ല വേഗമുണ്ട്. ദീര്‍ഘ സ്‌പെല്‍ എറിയാന്‍ ശേഷിയുണ്ട്. അതിനാല്‍ത്തന്നെ അവനെ കളിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അവന്റെ ഒരു ആരാധകന്‍ കൂടിയാണ്. പരിമിത ഓവറിലും അവനെ കളിപ്പിക്കാം. അവന് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുണ്ട്. എന്നാല്‍ ഒരോവറില്‍ ഒന്നോ രണ്ടോ മോശം പന്തുകള്‍ എറിയുമെന്നതാണ് പ്രശ്‌നം. കൃത്യമായ രീതിയില്‍ അവന്‍ എറിയുന്ന പന്തുകള്‍ കളിക്കാന്‍ സാധിക്കാത്ത തരത്തിലാണ്'-സെവാഗ് പറഞ്ഞു.

2008ല്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യമായി ഉമേഷും ഉള്‍പ്പെട്ടിരുന്നു. നെറ്റ് ബൗളറായിരുന്നു അവന്‍. അവനോട് ഞാന്‍ ഒന്ന് മാത്രമാണ് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ മൈതാനത്ത് ഗുഡ് ലെങ്തില്‍ സ്ഥിരതയോടെ പന്തെറിഞ്ഞാല്‍ ഒരു ബാറ്റ്‌സ്മാനെ നിനക്ക് കുടുക്കാനാവും. കാരണം നിന്റെ ബൗളിന് നല്ല സ്വിങ്ങുണ്ട്. ആറ് പന്തും ഒരേ സ്ഥലത്ത് നിന്ന് എറിയാന്‍ സാധിച്ചാല്‍ ടെസ്റ്റില്‍ ഒരു ബാറ്റ്‌സ്മാനെ കുടുക്കാന്‍ അല്‍പ്പം കൂടി എളുപ്പമാണ്. ഷോണ്‍ പൊള്ളോക്ക്,ഗ്ലെന്‍ മഗ്രാത്ത്,ജെയ്‌സണ്‍ ഗില്ലസ്പി എന്നിവരെ നോക്കിയാല്‍ അത് മനസിലാവുമെന്നും സെവാഗ് പറഞ്ഞു.
46 ടെസ്റ്റില്‍ നിന്ന് 144 വിക്കറ്റാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 75 ഏകദിനത്തില്‍ നിന്ന് 106 വിക്കറ്റും 7 ടി20യില്‍ നിന്ന് 9 വിക്കറ്റും 121 ഐപിഎല്ലില്‍ 119 വിക്കറ്റുമാണ് ഉമേഷിന്റെ പേരിലുള്ളത്. തല്ലുകൊള്ളി ബൗളര്‍മാരുടെ പട്ടികയിലാണ് ഉമേഷുള്ളത്. ടെസ്റ്റില്‍ മികവുണ്ടെങ്കിലും പരിമിത ഓവറില്‍ നന്നായി റണ്‍സ് വഴങ്ങാറുണ്ട്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായ അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശമായിരുന്നു. അവസാന സീസണില്‍ അവസരം ലഭിച്ചുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications