Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡില്‍ കോലിയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ്; പോണ്ടിങ്ങിനെ മറികടക്കാനുള്ള അവസരം

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 17ന് ആരംഭിക്കുകയാണ്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അഡ്‌ലെയ്ഡിലാണ് നടക്കുന്നത്. ഡേ-നൈറ്റ് മത്സരം എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. ഇരു ടീമിനെ സംബന്ധിച്ചും നിര്‍ണ്ണായക മത്സരത്തിലാണ് അഡ്‌ലെയ്ഡിലേത്.ഒന്നാം ടെസ്റ്റ് മാത്രമാണ് വിരാട് കോലി കളിക്കുന്നത്. അതിനാല്‍ ജയത്തോടെ തുടങ്ങാനുറച്ചാവും ഇന്ത്യ ഇറങ്ങുക.

അഡ്ലെയ്ഡില്‍ കോലിയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ് | Oneindia Malayalam
കോലി

അഡ്‌ലെയ്ഡില്‍ പുതിയ റെക്കോഡ് നേടാനുള്ള സുവര്‍ണ്ണാവസരമാണ് കോലിക്ക് മുന്നിലുള്ളത്. ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയാല്‍ റിക്കി പോണ്ടിങ്ങിനെ മറികടന്ന് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ നായകനെന്ന റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്കാവും. നിലവില്‍ രണ്ട് പേര്‍ക്കും 41 സെഞ്ച്വറികളാണുള്ളത്. അതിനാല്‍ അഡ്‌ലെയ്ഡില്‍ സെഞ്ച്വറി നേടിയാല്‍ ഈ റെക്കോഡില്‍ കോലി മുന്നിലെത്തും. മൂന്നാം സ്ഥാനത്ത് 33 സെഞ്ച്വറിയുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്താണുള്ളത്. ഓസീസ് ടീമിന്റെ നായകനായിരുന്ന സ്റ്റീവ് സ്മിത്ത് 20 സെഞ്ച്വറിയുമായി നാലാം സ്ഥാനത്താണ്.

കോലി

നിലവിലെ മറ്റൊരു താരവും കോലിയുടെ ഈ റെക്കോഡിന് ഭീഷണി ഉയര്‍ത്താന്‍ ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായാണ് കോലിയെ വിശേഷിപ്പിക്കുന്നത്. ഓസ്‌ട്രേലിയയില്‍ കോലിയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകവുമാണ്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോഴും കോലി ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നു.

കോലി

2020ല്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. 2008ന് ശേഷം സെഞ്ച്വറിയില്ലാതെ കോലി ഒരു വര്‍ഷം പോലും പിന്നിട്ടിട്ടില്ല. എന്നാല്‍ 2020ല്‍ ഒരു തവണ പോലും മൂന്നക്കം കണ്ടെത്താന്‍ ഇന്ത്യന്‍ നായകനായിട്ടില്ല. അഡ്‌ലെയ്ഡില്‍ സെഞ്ച്വറി നേടിയാല്‍ 2020ലും സെഞ്ച്വറി എന്ന നേട്ടം കോലിക്ക് സ്വന്തമാക്കാനാവും. ആദ്യ ടെസ്റ്റിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ കോലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ഇന്ത്യന്‍ നായകന് ഈ വര്‍ഷം സെഞ്ച്വറി നേടാനുള്ള അവസാന അവസരമാണ് അഡ്‌ലെയ്ഡിലേത്.

കോലി

അഡ്‌ലെയ്ഡില്‍ ബാറ്റിങ്ങിന് അനുകൂലമാണ് സാഹചര്യം. ഓസ്‌ട്രേലി അഡ്‌ലെയ്ഡില്‍ ഒരു ഡേ നൈറ്റ് മത്സരം പോലും തോറ്റിട്ടില്ല. കളിച്ച നാല് മത്സരവും വിജയിച്ചിരുന്നു. കൂടാതെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച റെക്കോഡും ഇവിടെയുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ വിജയിക്കാനു. കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ചേതേശ്വര്‍ പുജാര

2019ല്‍ ചേതേശ്വര്‍ പുജാരയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സന്നാഹ മത്സരത്തിലും തിളങ്ങാന്‍ പുജാരക്ക് സാധിച്ചിരുന്നു. രഹാനെ സെഞ്ച്വറിയും നേടിയിരുന്നു. കോലി മടങ്ങുമ്പോള്‍ രഹാനെയാവും പിന്നീടുള്ള മൂന്ന് മത്സരത്തിലും ഇന്ത്യയെ നയിക്കുക. കോലിയുടെ വിടവ് നികത്താന്‍ രോഹിത് ശര്‍മ ടീമിലേക്കെത്തും. എന്നാല്‍ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. കെ എല്‍ രാഹുല്‍,ശുബ്മാന്‍ ഗില്‍ എന്നിവരെ എവിടെ കളിപ്പിക്കുമെന്നതും കണ്ട് തന്നെ അറിയണം.

Story first published: Tuesday, December 15, 2020, 14:09 [IST]
Other articles published on Dec 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+