ഇന്ത്യ-ഓസീസ് ടെസ്റ്റ്: മാത്യു വേഡ് ഓസീസ് ഓപ്പണറാവണം; മൈക്കല്‍ ക്ലാര്‍ക്ക്
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഈ മാസം 17ന് ആരംഭിക്കുകയാണ്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം രാത്രി പകലായാണ് നടക്കുന്നത്. പരമ്പരയ്ക്ക് മുമ്പ് പരിക്കാണ് ഇരു ടീമിനും വെല്ലുവിളി ഉയര്‍ത്തുന്നത്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പരിക്കിന്റെ പിടിയിലാണ്. ആദ്യ ടെസ്റ്റ് കളിക്കില്ല. അതിനാല്‍ത്തന്നെ ഓപ്പണര്‍മാരായി ആരെന്നത് ഓസ്‌ട്രേലിയക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. ഇപ്പോഴിതാ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വേഡിനെ ഓപ്പണറാക്കണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കില്‍ ക്ലാര്‍ക്ക്.
'കാമറൂണ്‍ ഗ്രീനിനെ ടീമിലെടുത്താല്‍ മാത്യു വേഡിനായി മറ്റൊരു സ്ഥാനം കണ്ടെത്തണം. ഏത് പൊസിഷനിലും വേഡിനെ കളിപ്പിക്കാം. ഓപ്പണറായി ഇറക്കുന്നതാവും നന്നാവുക. അവനത് ചെയ്യാനാകുമെന്നാണ് എനിക്ക് തോന്നുന്നത്'-മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. ടി20 പരമ്പരയില്‍ മികച്ച ബാറ്റിങ്ങാണ് വേഡ് കാഴ്ചവെച്ചത്. അതേ സമയം ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ ടീമില്‍ ഉള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വേഡിനെ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന് കണ്ടറിയണം.

അതേ സമയം മാര്‍ക്കസ് ഹാരിസിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു. ടെസ്റ്റില്‍ മികച്ച അനുഭവസമ്പത്തുള്ള ആളാണ് അദ്ദേഹം. ഷീല്‍ഡ് സീസണില്‍ മികച്ച പ്രകടനം അവര്‍ പുറത്തെടുത്തിട്ടുണ്ട്. അതിനാല്‍ത്തന്നെ അവന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു'-ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ അതിന് മറുപടി പറയേണ്ടത് ഓസ്‌ട്രേലിയക്ക് അത്യാവശ്യമാണ്. ഡേവിഡ് വാര്‍ണറുടെ അഭാവം ടീമിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണെങ്കിലും സ്റ്റീവ് സ്മിത്ത്,ലാബുഷാനെ എന്നിവരുടെ സാന്നിധ്യം ഓസീസിന് കരുത്ത് പകരുന്നു. ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറിയുമായി സ്മിത്ത് തിളങ്ങിയിരുന്നു. ലാബുഷാനെയും മികച്ച ഫോമിലാണ്.
ഇന്ത്യന്‍ നിരയില്‍ ഇഷാന്ത് ശര്‍മയുടെ അഭാവമാണ് വലിയ തിരിച്ചടി. പേസര്‍ ഇഷാന്തിന് പകരം ഉമേഷ് യാദവ് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചേക്കും. ആദ്യ സന്നാഹ മത്സരത്തില്‍ അജിന്‍ക്യ രഹാനെ സെഞ്ച്വറിയും ചേതേശ്വര്‍ പുജാര അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങിയിരുന്നു. കെ എല്‍ രാഹുലിന്റെ പ്രകടനവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയാല്‍ രോഹിത് ശര്‍മ പകരക്കാരനായി ടീമില്‍ എത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications