Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS Test: സാഹയേക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹതപ്പെട്ടത് റിഷഭിന്- കാരണമിതാ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തിയത് മൂന്ന് പേരുടെ അഭാവമാണ്. കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ പുറത്തിരുന്നപ്പോള്‍ പൃത്ഥ്വി ഷാ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടു. 2019ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ശ്രദ്ധേയ പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയോടെ തിളങ്ങിയിട്ടും റിഷഭിനെ തഴഞ്ഞ് സാഹ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. എന്നാല്‍ ടീമില്‍ എന്തുകൊണ്ടും ഇടം അര്‍ഹതപ്പെട്ടത് റിഷഭ് പന്തിനായിരുന്നു. കാരണങ്ങളിതാ.

2019ല്‍ ഓസ്‌ട്രേലിയയില്‍ ഗംഭീര പ്രകടനം

2019ല്‍ ഓസ്‌ട്രേലിയയില്‍ ഗംഭീര പ്രകടനം

വിദേശ മൈതാനത്ത് മികച്ച ബാറ്റിങ് പ്രകടനം റിഷഭിന് അവകാശപ്പെടാം. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യയുടെ ഏക വിക്കറ്റ് കീപ്പറാണ് പന്ത്. 2019ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ ടോപ് സ്‌കോറര്‍ പന്തായിരുന്നു. 58.33 ശരാശരിയില്‍ 350 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ 159 റണ്‍സ് പ്രകടനവും ഉള്‍പ്പെടും. പുജാര മാത്രമാണ് റിഷഭിന് മുകളില്‍ ഉണ്ടായിരുന്നത്. കീപ്പറായി 20 ക്യാച്ചും നേടി. മധ്യനിരയില്‍ പന്തിന്റെ വെടിക്കെട്ട് ബാറ്റിങ് മത്സര ഗതിയെത്തന്നെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളതാണ്. അതേ സമയം സാഹ മൂന്ന് ടെസ്റ്റില്‍ നിന്ന് 111 റണ്‍സ് മാത്രമാണ് ഓസീസില്‍ നേടിയിട്ടുള്ളത്. അതിനാല്‍ത്തന്നെ സാഹയെ കളിപ്പിക്കാനുള്ള തീരുമാനം ഇന്ത്യക്ക് തിരിച്ചടി നല്‍കിയേക്കും.

മധ്യനിരയില്‍ കൂടുതല്‍ കരുത്ത് നല്‍കും

മധ്യനിരയില്‍ കൂടുതല്‍ കരുത്ത് നല്‍കും

ആദം ഗില്‍ക്രിസ്റ്റ് ഓസീസ് ടെസ്റ്റ് ടീമിന് നല്‍കിയിരുന്ന ആധിപത്യം ഇന്ത്യയുടെ മധ്യനിരയില്‍ നല്‍കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ് പന്ത്. വെടിക്കെട്ട് ബാറ്റിങ്ങും ശാന്തനായി ബാറ്റ് ചെയ്യാനും പന്തിന് സാധിക്കും. അജിന്‍ക്യ രഹാനെ,ഹനുമ വിഹാരി എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയിലെ പ്രധാന താരങ്ങള്‍. ഇരുവരും പ്രതിരോധിച്ച് കളിക്കുന്നവരാണ്. അതിനാല്‍ത്തന്നെ റിഷഭിനെപ്പോലൊരു താരത്തിന്റെ വെടിക്കെട്ട് മധ്യനിരയില്‍ ആവിശ്യമുണ്ട്. സാഹ ആക്രമിച്ച് കളിക്കുന്ന താരമല്ല. ടെസ്റ്റില്‍ മികച്ച കീപ്പറാണെങ്കിലും മികച്ച ബാറ്റ്‌സ്മാനെന്ന് സാഹയെ വിശേഷിപ്പിക്കാനാവില്ല.

സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി

സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി

നിലവിലെ ഫോം പരിഗണിച്ചാലും മുന്‍തൂക്കം റിഷഭ് പന്തിന് തന്നെ. പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പന്ത് പുറത്തെടുത്തത്. സാഹ ഒരു അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് പന്ത് അടിച്ചെടുത്തത്. അവസാന ഓവറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ അത് നേടിയെടുത്ത് പന്ത് തന്റെ മികവ് തെളിയിച്ചു. ഉജ്ജ്വല ഫോമിലുള്ള പന്തിനെ തഴഞ്ഞത് ഇന്ത്യയുടെ മധ്യനിരയെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, December 17, 2020, 9:49 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+