Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന 12 ഇന്നിങ്‌സില്‍ 5 തവണ ഡെക്ക്; പൃത്ഥ്വി ഷാ ഇനി വേണ്ട, പകരം ഇവരിലൊരാള്‍

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സംഘം വളരെ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടുവരുന്ന യുവതാരമാണ് പൃത്ഥ്വി ഷാ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ബ്രയാന്‍ ലാറ,വീരേന്ദര്‍ സെവാഗ് ഇവരുടെയെല്ലാം മികവ് ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന താരമാണ് പൃത്ഥ്വിയെന്നായിരുന്നു ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞത്. എന്നാല്‍ ഒന്നാം ടെസ്റ്റിലെ മോശം പ്രകടനത്തോടെ പൃത്ഥ്വി ട്രോളന്‍മാരുടെ പ്രിയ താരമായി മാറി. ട്രോളന്‍മാര്‍ മാത്രമല്ല മുന്‍ പ്രമുഖ താരങ്ങളടക്കം പൃത്ഥ്വിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ പൃത്ഥ്വി കാണില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. കാരണം അവസാന മത്സരങ്ങളിലെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് യുവതാരം കാഴ്ചവെച്ചത്.

അവസാന 12 ഇന്നിങ്‌സില്‍ അഞ്ച് തവണയാണ് പൃത്ഥ്വി പൂജ്യത്തിന് പുറത്തായത്.0,0,7,10,9,0,19,0,40,3,0,4 എന്നിങ്ങനെയാണ് പൃത്ഥ്വിയുടെ സ്‌കോര്‍. ഓപ്പണിങ്ങില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനെന്ന വിശേഷണം നല്‍കിയാണ് പൃത്ഥ്വിയെ ഇന്ത്യ അവതരിപ്പിക്കുന്നത്. എന്നാല്‍ ആദ്യ ഓവര്‍ പോലും പിടിച്ചുനില്‍ക്കാന്‍ യുവതാരത്തിന് സാധിക്കുന്നില്ല. പൃത്ഥ്വിയുടെ ബാറ്റിങ് ടെക്‌നിക്കുകളെയാണ് മുതിര്‍ന്ന താരങ്ങള്‍ വിമര്‍ശിക്കുന്നത്. ബാറ്റിനും പാഡിനുമിടയിലെ വലിയ വിടവാണ് പൃത്ഥ്വിയെ കുഴപ്പിക്കുന്നതെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്.

prithvishah

മുന്‍ ഇന്ത്യന്‍ നായകന്‍ ഗുണ്ടപ്പ വിശ്വനാഥ് പറയുന്നത് ഓസ്‌ട്രേലിയയിലെ പന്തിന്റെ വേഗവും സ്വിങ്ങും മനസിലാക്കി കളിക്കാനുള്ള പക്വത പൃത്ഥ്വിക്ക് ആയിട്ടില്ലെന്നാണ്. പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബൗളര്‍മാരാണ്. മൂവരും റാങ്കിങ്ങില്‍ ആദ്യ 10ല്‍ ഉള്ളവരാണ്. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച ബാറ്റിങ് ടെക്‌നിക്കുകള്‍ ഉണ്ടെങ്കില്‍ മാത്രമെ ഇവര്‍ക്കെതിരേ പിടിച്ചുനില്‍ക്കാനാവു.

രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ പൃത്ഥ്വി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. പകരം മായങ്കിനൊപ്പം ഓപ്പണറായി കെ എല്‍ രാഹുലോ ശുഭ്മാന്‍ ഗില്ലോ എത്തും. നിലവില്‍ കൂടുതല്‍ സാധ്യത രാഹുലിനാണ്. കാരണം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ ഗില്ലിനെക്കാളും പരിചയസമ്പന്നനായ രാഹുലിനെത്തന്നെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനാണ് സാധ്യത. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്തും ടീമില്‍ എത്തിയേക്കും. എന്നാല്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലുണ്ടെങ്കിലും രണ്ടാം ടെസ്റ്റ് കളിക്കുന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

Story first published: Monday, December 21, 2020, 19:36 [IST]
Other articles published on Dec 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+