Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS TEST: ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി, പരിക്കേറ്റ മുഹമ്മദ് ഷമി ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് കടുത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഒന്നാം ടെസ്റ്റിനിടെ പാറ്റ് കമ്മിന്‍സിന്റെ പന്ത് ഷമിയുടെ വലത് കൈയില്‍ പതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ശക്തമായ വേദന അനുഭവപ്പെട്ട ഷമി ബാറ്റിങ് തുടരാതെ റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്ത് ക്രീസ് വിടുകയായിരുന്നു. പരിശോധനയില്‍ പരിക്ക് വ്യക്തമായതോടെയാണ് ഷമിയെ ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയത്.

Mohammed Shami set to miss remainder of Test series | Oneindia Malayalam
ഷമി

ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ് ഷമിയുടെ അഭാവം. കാരണം നേരത്തെ തന്നെ പരിക്കേറ്റ ഇഷാന്ത് ശര്‍മക്ക് പരമ്പര നഷ്ടമായിരുന്നു. ഇതിന് പിന്നാലെ ഷമിക്കും കൂടി കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യന്‍ ബൗളിങ് നിരയെ അത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ഓസീസ് മൈതാനത്ത് മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്ന ബൗളറാണ് ഷമി.

ഷമി

ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് ബാറ്റ്‌സ്മാനെ കുടുക്കാന്‍ മിടുക്കനാണ് ഷമി. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ ഷമി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,ഉമേഷ് യാദവ് പേസ് കൂട്ടുകെട്ട് പൊളിയുന്നത് ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തും. വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ അജിന്‍ക്യ രഹാനെയാവും അവസാന മൂന്ന് മത്സരത്തിലും ഇന്ത്യയെ നയിക്കുക. കോലിയുടെ അഭാവത്തിനൊപ്പം ഷമിയുടെ അഭാവവും രഹാനെയുടെ സമ്മര്‍ദ്ദം ഉയര്‍ത്തും.

ഷമി

ഷമിയുടെ പകരക്കാരനായി ടി നടരാജന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുമെന്നാണ് സൂചന. നേരത്തെ ഏകദിന,ടി20 മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച നടരാജന്‍ മികച്ച പ്രകടനവുമായി തിളങ്ങിയിരുന്നു. എന്നാല്‍ ടീമിലേക്ക് പരിഗണിച്ചാലും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. നവദീപ് സൈനിയാവും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യത. എന്നാല്‍ ഓസീസ് മണ്ണിലെ പരിചയക്കുറവ് സൈനിക്ക് തിരിച്ചടിയാണ്.

ഡേവിഡ് വാര്‍ണര്‍

അടുത്ത മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ കൂടി തിരിച്ചെത്തിയാല്‍ ഓസ്‌ട്രേലിയ കൂടുതല്‍ ശക്തരാവും. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ജോലി കൂടും. ആദ്യ മത്സരത്തില്‍ സ്റ്റീവ് സ്മിത്ത്,ലാബുഷാനെ എന്നിവര്‍ പ്രതീക്ഷിച്ച ഫോമിലേക്കെത്തിയിരുന്നില്ല. രണ്ടാം മത്സരത്തില്‍ ഇവരെല്ലാം ഫോമിലേക്കെത്തിയാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പാടുപെടും. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുണ്ടായേക്കും. രോഹിത് ശര്‍മ,കെഎല്‍ രാഹുല്‍,റിഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.

ഓസ്‌ട്രേലിയ

ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 244 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 191 റണ്‍സിന് പുറത്തായി. 53 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയെ 36 റണ്‍സിന് ഒതുക്കിയതോടെ കളി ഓസീസ് തിരിച്ചുപിടിച്ചു. നാല് മത്സര പരമ്പരയില്‍ ആതിഥേയര്‍ 1-0ന് മുന്നിലാണ്.

Story first published: Sunday, December 20, 2020, 8:47 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+