Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യക്ക് തിരിച്ചുവരാന്‍ കരുത്തുണ്ട്, പിന്തുണയുമായി ഷാഹിദ് അഫ്രീദി

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ് അഡ്‌ലെയ്ഡിലെ ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയിട്ടും വെറും 36 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ടായതോടെ മത്സരം ഓസീസ് പിടിച്ചെടുത്തു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമാണിത്. ആദ്യമായാണ് ഇന്ത്യയുടെ ഒരു ബാറ്റ്‌സ്മാന്‍ പോലും രണ്ടക്കം കാണാനാവാതെ പുറത്താകുന്നത്. ആദ്യ മത്സരത്തിലെ എട്ട് വിക്കറ്റ് ജയത്തോടെ നാല് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്കായി. ഇപ്പോഴിതാ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി.

കമ്മിന്‍സ്

'മികച്ച പ്രകടനമാണ് കമ്മിന്‍സും ഹെയ്‌സല്‍വുഡും ചേര്‍ന്ന് നടത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും മനോഹരമായ ബൗളിങ് പ്രകടനം കാണുന്നത്. തിരിച്ചടിക്കാന്‍ സാധിക്കുന്ന ബാറ്റിങ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. എന്നാല്‍ വിരാട് കോലിയുടെ അഭാവത്തില്‍ അത് വലിയ ബുദ്ധിമുട്ടാണ്'-ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡും നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യയെ തകര്‍ത്തത്.

കോലി

ആദ്യ ടെസ്റ്റിലെ തോല്‍വി മറക്കാന്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയിക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ കോലിയുടെ അഭാവത്തോടൊപ്പം സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതും കാര്യങ്ങള്‍ ഇന്ത്യക്ക് കൂടുതല്‍ പ്രയാസകരമാക്കുന്നു. കോലി ഇല്ലാത്ത ഇന്ത്യന്‍ ബാറ്റിങ് നിര ഓസീസിനെ മാനസികമായി വലിയ മേല്‍ക്കോയ്മ നല്‍കും. ഓസീസ് മൈതാനത്ത് മികച്ച റെക്കോഡുള്ള ഷമിയുടെ അഭാവം നികത്തുകയും ബുദ്ധിമുട്ടാണ്.

ഇന്ത്യ

രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. ഓപ്പണര്‍ സ്ഥാനത്ത് നിന്ന് പൃത്ഥ്വി ഷായുടെ സ്ഥാനം തെറിക്കും. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ പൃത്ഥ്വി രണ്ടാം മത്സരത്തില്‍ വെറും നാല് റണ്‍സാണ് നേടിയത്. രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ ബൗള്‍ഡായാണ് പുറത്തായത്. പൃത്ഥ്വിക്ക് പകരം ശുബ്മാന്‍ ഗില്‍ ടീമിലേക്ക് എത്താനാണ് സാധ്യത. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് ടെസ്റ്റ് പരമ്പര കളിക്കുന്നതിനായാണ് ഓസ്‌ട്രേലിയയിലേക്ക് എത്തിയത്.

വൃദ്ധിമാന്‍ സാഹ

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ യുവതാരം റിഷഭ് പന്തിനാവും പകരം അവസരം ലഭിക്കുക. സന്നാഹ മത്സരത്തിലടക്കം തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. അതേ സമയം കെ എല്‍ രാഹുല്‍ കളിക്കുന്ന കാര്യം സംശയമാണ്. ഹനുമ വിഹാരി പാര്‍ട് ടൈം ബൗളര്‍ കൂടിയായതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ സാധ്യത കുറവാണ്.

Story first published: Sunday, December 20, 2020, 11:27 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+