Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധര്‍മശാലയില്‍ ഇന്ത്യ 332നു പുറത്ത്, നേരിയ ലീഡ് മാത്രം!! എല്ലാം തകര്‍ത്തത് ലിയോണ്‍

ധര്‍മശാല: ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 332 റണ്‍സില്‍ അവസാനിച്ചു. നേരത്തേ ഓസീസ് ഒന്നാമിന്നിങ്‌സില്‍ 300നു പുറത്താവുകയായിരുന്നു. ഇന്ത്യക്ക് ഇപ്പോള്‍ 32 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേയുള്ളൂ. ഇതോടെ ടെസ്റ്റ് കൂടുതല്‍ ആവേശകരമായിരിക്കുകയാണ്.

1

ആറിന് 248 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയെ ലീഡിലേക്കു നയിച്ചത് രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ച്വറിയാണ്. 95 പന്തില്‍ നിന്നു നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം ജഡേജ 63 റണ്‍സ് നേടി. വൃധിമാന്‍ സാഹ 31 റണ്‍സിന് പുറത്തായി.

2

നേരത്തേ ലോകേഷ് രാഹുല്‍ (60), ചേതേശ്വര്‍ പുജാര (57) എന്നിവരും ഇന്ത്യക്കായി അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയെ മികച്ച ലീഡ് നേടുന്നതില്‍ നിന്നു തടഞ്ഞത് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണാണ്. താരം അഞ്ചു വിക്കറ്റെടുത്തു. മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സ് ലിയോണിനു മികച്ച പിന്തുണയേകി.

Story first published: Monday, March 27, 2017, 12:15 [IST]
Other articles published on Mar 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+