For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: റണ്‍ ഔട്ടായപ്പോള്‍ എന്താണ് ജഡേജയോട് പറഞ്ഞത്? വെളിപ്പെടുത്തി രഹാനെ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റ് മൂന്ന് ദിനം പിന്നിടുമ്പോഴും ഡ്രൈവിങ് സീറ്റില്‍ ഇന്ത്യയാണ്. ആതിഥേയരായ ഓസ്‌ട്രേലിയക്കെതിരേ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടത്തോടൊപ്പം സെഞ്ച്വറിയോടെ നായകന്‍ അജിന്‍ക്യ രഹാനെ മുന്നില്‍ നിന്ന് നയിച്ചതും ഇന്ത്യക്ക് കരുത്തായി. മെല്‍ബണിലെ ദുഷ്‌കരമായ സാഹചര്യത്തിലും സമ്മര്‍ദ്ദത്തെ അതിജീവിച്ച് പൊരുതി നേടിയ സെഞ്ച്വറിക്ക് തിളക്കമേറെയാണ്. 233 പന്തുകള്‍ നേരിട്ട് 112 റണ്‍സുമായി മുന്നേറവെ റണ്ണൗട്ടായാണ് ജഡേജ പുറത്തായത്. നേരിയ വ്യത്യാസത്തിലാണ് മനോഹരമായ ആ ഇന്നിങ്‌സ് റണ്ണൗട്ടില്‍ കലാശിച്ചത്. രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പാണ് റണ്ണൗട്ടിലേക്കെത്തിച്ചത്.

മികച്ച ഫോമില്‍ നില്‍ക്കെ രഹാനെ റണ്ണൗട്ടായപ്പോള്‍ ക്രീസില്‍ ഒപ്പമുണ്ടായിരുന്ന ജഡേജ തീര്‍ത്തും നിരാശനായിരുന്നു. മടങ്ങും വഴി ജഡേജയോട് രഹാനെ എന്തോ പറഞ്ഞ ശേഷമാണ് കളം വിട്ടത്. ഇപ്പോഴിതാ റണ്‍ ഔട്ടായപ്പോള്‍ എന്താണ് ജഡേജയോട് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ രഹാനെ. 'ആദ്യം ഞാന്‍ ക്രീസിലെത്തിയെന്ന് തന്നെയാണ് കരുതിയത്. തേര്‍ഡ് അംപയര്‍ക്ക് വിധി പോയപ്പോള്‍ നിരാശനാകരുതെന്നും ഇതേ പോലെ മികച്ച രീതിയില്‍ തുടരാനുമാണ് ജഡേജയോട് ആവിശ്യപ്പെട്ടത്'-രഹാനെ പറഞ്ഞു.

ajinkyarahaneandravindrajadeja

വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും കോലിയുടെ വിടവ് നികത്താന്‍ രഹാനെയ്ക്കായി. കോലി ഇറങ്ങുന്ന നാലാം നമ്പറില്‍ ഇറങ്ങിയാണ് രഹാനെയുടെ മാസ്മരിക ഇന്നിങ്‌സ്. 12 ഫോറും അതില്‍ ഉള്‍പ്പെടും. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നിരവധി തവണ കൈവിട്ട് കളഞ്ഞതും രഹാനെക്ക് അനുഗ്രഹമായി. രഹാനെ മടങ്ങുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയിരുന്നു. അധികം വൈകാതെ ജഡേജയും (57) കീഴടങ്ങിയെങ്കിലും വ്യക്തമായ മുന്‍തൂക്കം ഇന്ത്യ നേടിക്കഴിഞ്ഞിരുന്നു.

ബോക്‌സിങ് ഡേ മത്സരത്തിലെ വിജയ സാധ്യതകളെക്കുറിച്ചും ക്യാപ്റ്റനെന്ന നിലയിലെ ഉത്തരവാദിത്തത്തെക്കുറിച്ചും രഹാനെ പ്രതികരിച്ചു. 'സഹതാരങ്ങളുടെ പിന്തുണയാണ് ക്യാപ്റ്റന്‍സിയിലെ പ്രധാന കാര്യം. ബൗളര്‍മാരാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. കൃത്യമായി അവര്‍ പന്തെറിഞ്ഞു. മത്സരം ഇതുവരെ അവസാനിച്ചിട്ടില്ല. ഇനിയും നാല് വിക്കറ്റുകള്‍ കൂടി വീഴ്ത്താനുണ്ട്'-രഹാനെ കൂട്ടിച്ചേര്‍ത്തു.

മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കാമറൂണ്‍ ഗ്രീനും (17) പാറ്റ് കമ്മിന്‍സുമാണ് (15) ക്രീസില്‍. നാലാം ദിനം തുടക്കത്തിലേ കൂട്ടുകെട്ട് പൊളിച്ചാല്‍ ഇന്ത്യക്ക് അനായാസമായി വിജയലക്ഷ്യം മറികടക്കാം. നിലവില്‍ 2 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയക്കുള്ളത്. 50നുള്ളില്‍ ഓസീസിനെ ഒതുക്കാനായാല്‍ ഒരു ദിനം ബാക്കി നിര്‍ത്തി ഇന്ത്യ വിജയിക്കാനാവും. നാല് മത്സര പരമ്പരയില്‍ നിലവില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലാണ്.

Story first published: Monday, December 28, 2020, 20:41 [IST]
Other articles published on Dec 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+